Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മെഡിക്കൽ മാസ്‌ക് വച്ചാൽ കൊറോണ വൈറസ് പകരുകയില്ലേ...? ഇതുവരെ തെളിയിക്കപ്പെടാത്ത കാര്യത്തിന് വേണ്ടി ആളുകളുടെ നെട്ടോട്ടം; മാസ്‌കിന്റെ വില കുതിച്ചുയർന്നത് 800 ശതമാനം വരെ; കൊറോണ ഭീതിയിൽ ലോകത്തേറ്റവും വിലകൂടിയ ഉൽപന്നങ്ങളിൽ ഒന്നായി മാറി മെഡിക്കൽ മാസ്‌ക് മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലോകമെമ്പാടും കൊറോണ മരണം വിതച്ച് കൊണ്ട് മുന്നേറുമ്പോൾ പ്രാണഭയത്താൽ മെഡിക്കൽ മാസ്‌കുകൾ വാങ്ങി ധരിക്കുന്നവരുടെ എണ്ണം നിമിഷം പ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനുള്ള ഡിമാന്റേറിയിരിക്കുന്നതിനാൽ 800 ശതമാനം വില കൂട്ടിയാണ് ഇത് നിരവധി ഇടങ്ങളിൽ വിറ്റ് കൊണ്ടിരിക്കുന്നത്. കൊറോണ ഭീതിയിൽ ലോകത്ത് ഏറ്റവും വില കൂടിയ ഉൽപന്നങ്ങളിൽ ഒന്നായി ഈ മാസ്‌ക് മാറിയിരിക്കുകയാണ്.എന്നാൽ മെഡിക്കൽ മാസ്‌ക് വച്ചാൽ കൊറോണ പകരുകയില്ലെന്ന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. തെളിയിക്കപ്പെടാത്ത ഒരു കാര്യത്തിന് വേണ്ടിയാണ് ആളുകൾ ഇത്തരത്തിൽ നെട്ടോട്ടമോടുന്നതെന്ന അഭിപ്രായവും ശക്തമാണ്.

ബ്രിട്ടനിൽ ഇത്തരം മാസ്‌കുകൾ നിലവിൽ ഓൺലൈനിൽ വിൽക്കുന്നത് പായ്ക്കിന് 120 പൗണ്ട് വാങ്ങിയാണ്. ഇത്തരം മാസ്‌കുകൾ ഉപകാരപ്രദമാണോ അല്ലയോ എന്ന കാര്യത്തിൽ ആരോഗ്യ വിദഗ്ദ്ധർക്കിടയിൽ കടുത്ത അഭിപ്രായ വ്യത്യാസമാണുള്ളത്. നിലവിൽ ലോകമെമ്പാടും 81,000ത്തിൽ അധികം പേർക്ക് കൊറോണ ബാധിക്കുകയും 2800 പേർ മരിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഇത്തരം മാസ്‌കുകൾ വാങ്ങി ജീവൻ രക്ഷിക്കാൻ തത്രപ്പെടുന്നവർ പെരുകുന്ന അവസ്ഥയിലാണ് ബ്രിട്ടനിലും മറ്റ് നിരവധി രാജ്യങ്ങളിലും മെഡിക്കൽ മാസ്‌കുകൾക്ക് വില കുത്തനെ കൂടിയിരിക്കുന്നത്.

ഇറ്റലിയടക്കമുള്ള വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ സംഹാരതാണ്ഡവം നടത്തുകയും ബ്രിട്ടനിൽ 15 പേർക്ക് കൊറോണ ബാധിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഇവിടെ ഫേസ് മാസ്‌കിന് വൻ ഡിമാന്റാണ്. ചോദിക്കുന്ന വില കൊടുത്തിട്ടും ഇവ ലഭിക്കാത്ത അവസ്ഥയാണ് ലോകമെമ്പാടും ഇപ്പോഴുള്ളത്.വായയും മൂക്കും മൂടി വയ്ക്കുന്ന മാസ്‌കാണിത്. ഇത്തരം മാസ്‌ക് ധരിക്കുന്നതുകൊണ്ട് വൈറസിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ഒരു മെഡിക്കൽ എക്സ്പർട്ട് വെളിപ്പെടുത്തുന്നത്. മാസ്‌കുകൾ കൊണ്ട് വളരെ കുറഞ്ഞ പ്രയോജനം മാത്രമേയുള്ളൂവെന്നാണ് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും പറയുന്നത്.

എന്നാൽ യാതൊരു സുരക്ഷയും ഇല്ലാത്തതിലും ഭേദം ഇത്തരം മാസ്‌കുകളാണെന്നാണ് ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് അടുത്തിടെ നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരം മാസ്‌കുകൾ ധരിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും മറിച്ച് അവ വേണ്ട വിധത്തിൽ ധരിക്കണമെന്നുമാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതായത് വായയും മൂക്കും ബാഹ്യലോകവുമായി സമ്പർക്കമില്ലാത്ത വിധത്തിൽ ഇത് ധരിക്കേണ്ടതാണ്.നിലവിൽ വിപണിയിൽ വിവിധ തരം ഫേസ് മാസ്‌കുകൾ ലഭ്യമാണ്. എന്നാൽ സ്‌ക്ര്യൂഫിക്സിൽ നിന്നുള്ള 22.99 പൗണ്ടിന്റെ മാസ്‌ക് റെസ്പിറേറ്റർ വിത്ത് ഫിൽറ്റേർസ് പോലുള്ളവ ഫലപ്രദമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത് പോലെ തന്നെ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP