Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാദങ്ങൾക്കിടെ ഒറ്റയ്ക്ക് പൊതുപരിപാടിയിൽ പങ്കെടുത്ത് മേഗൻ; ഹാരിയും ഭാര്യയും രാജപദവിയെല്ലാം ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കയിലേക്കോ അമേരിക്കയിലേക്കോ നാടുവിടുമെന്ന അഭ്യൂഹങ്ങൾ സജീവം

വിവാദങ്ങൾക്കിടെ ഒറ്റയ്ക്ക് പൊതുപരിപാടിയിൽ പങ്കെടുത്ത് മേഗൻ; ഹാരിയും ഭാര്യയും രാജപദവിയെല്ലാം ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കയിലേക്കോ അമേരിക്കയിലേക്കോ നാടുവിടുമെന്ന അഭ്യൂഹങ്ങൾ സജീവം

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: സമീപദിവസങ്ങളിലായി പ്രകോപനപരമായ വെളിപ്പെടുത്തലുകളുടെ പേരിൽ വിവാദങ്ങളിലകപ്പെട്ട ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർകിൾ ഒറ്റയ്ക്ക് ഒരു പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ട് എരിതീയിൽ എണ്ണയൊഴിച്ചിരിക്കുകയാണ്. ഇതിനിടെ ഹാരിയും ഭാര്യയും രാജപദവിയെല്ലാം ഉപേക്ഷിച്ച് സൗത്ത് ആഫ്രിക്കയിലേക്കോ അമേരിക്കയിലേക്കോ നാടുവിടുമെന്ന അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്.

ഗർഭിണിയായിരുന്നപ്പോൾ താൻ ഏറെ വൾനറബിളായിരുന്നുവെന്നും അതിനാൽ ഈ അവസരത്തിൽ മാധ്യമങ്ങൾ തന്നെ വിടാതെ പിന്തുടരുകയും ഗോസിപ്പുകൾ പ്രചരിപ്പിക്കുകയും ചെയ്തത് തന്നെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക പ്രശ്നങ്ങളും വെല്ലുവിളിയുമാണുണ്ടാക്കിയെന്നും ഐടിവി ഡോക്യുമെന്ററിയിൽ പങ്കെടുത്ത് വെട്ടിത്തുറന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മേഗൻ ഇക്കഴിഞ്ഞ ദിവസം ഏറ്റവും പുതിയ വിവാദത്തിൽ ഉൾപ്പെട്ടിരുന്നത്.

ഇന്നലെ വൈകുന്നേരം റോയൽ ആൽബർട്ട് ഹാളിൽ വച്ച് നടന്ന ചാരിറ്റി ഇവന്റിലാണ് ഹാരിയുടെ അകമ്പടിയില്ലാതെ മേഗൻ സധൈര്യം ഒറ്റയ്ക്കെത്തിയിരിക്കുന്നത്.വിവാദമായ ഐടിവി ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യപ്പെട്ടതിന് ശേഷം മേഗൻ പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയെന്ന നിലയിൽ ഇത് ശ്രദ്ധേയമായിരുന്നു. വെസ്റ്റ് ലണ്ടനിലെ കെൻസിങ്ടണിൽ വച്ച് നടന്ന 2019 വൺ യംഗ് വേൾഡ് സമ്മിറ്റിന്റ ഒഫീഷ്യൽ ഓപ്പണിംഗിലാണ് മേഗൻ പങ്കെടുത്തിരിക്കുന്നത്. ഹാരിയും മേഗനും ബ്രിട്ടീഷ് രാജകുടുംബത്തെ നവീകരിക്കുന്നതിനായി യത്നിക്കുകയാണെന്ന് അവരുമായി അടുത്ത ഒരു ഉറവിടം സിഎൻഎന്നിനോട് പ്രതികരിച്ച് മണിക്കൂറുകൾ തികയുന്നതിന് മുമ്പാണ് മേഗൻ ഈ പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്.

ക്യൂൻസ് കോമൺവെൽത്ത് ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിലാണ് മേഗൻ ഇന്നലത്തെ പരിപാടിയിൽ ഒറ്റയ്ക്ക് പങ്കെടുത്തിരിക്കുന്നത്. ഈ ഇവന്റിൽ പങ്കെടുക്കാനെത്തിയ മേഗൻ സന്തോഷത്തോടെ ചിരിച്ച് വേദിയിലേക്ക് കയറുന്നതിന്റെ വീഡിയോ പിന്നീട് സസെക്സ് റോയൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്തിരുന്നു.പർപ്പിൾ വസ്ത്രമണിഞ്ഞെത്തിയ മേഗന്റെ മുഖഭാവം പ്രസന്നമായിരുന്നു. ഡബ്ലിനിൽ 2014ൽ വച്ച് നടന്ന സമ്മിറ്റിൽ പങ്കെടുക്കുകയും ഈ വൺ യംഗ് വേൾഡിന്റെ കൗൺസെലറാവുകയും ചെയ്തത് മുതൽ മേഗൻ ഈ ചാരിറ്റിയുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനത്തിൽ യുവജനങ്ങൾക്കുള്ള റോൾ മോഡലായും ഉപദേശകയായും മേഗൻ തിളങ്ങി നിൽക്കുകയാണ്.

തങ്ങൾ സൗത്ത് ആഫ്രിക്കയിലോ അമേരിക്കയിലോ ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന കാര്യം ഐടിവി ഡോക്യുമെന്ററിയിൽ പങ്കെടുത്തുകൊണ്ട് മേഗനും ഹാരിയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇവർക്ക് അത്തരത്തിൽ നാട് വിടണമെങ്കിൽ രാജകീയ പദവികളെല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് റോയൽ എക്സ്പർട്ടായ വിക്ടോറിയ ആൽബിറ്റർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇരുവരും രാജകുടുംബത്തിലെ അംഗങ്ങളായതിനാൽ ഇവർക്ക് ഇത്തരത്തിൽ നാട് വിട്ട് പേകുന്നതിന് നിരവധി തടസങ്ങളുണ്ടെന്നാണ് ന്യൂസിലാൻഡ് ടാക്ക്ഷോ ബ്രേക്ക്ഫാസ്റ്റിൽ പങ്കെടുത്തുകൊണ്ട് ആർബിറ്റർ മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ നാട് വിട്ടാൽ ബ്രിട്ടനിലെ അല്ലെങ്കിൽ സൗത്ത് ആഫ്രിക്കയിലെ നികുതിദായകരിൽ ആരാണ് ഇവരുടെ സുരക്ഷക്കുള്ള ചെലവ് വഹിക്കുകയെന്ന് ചിന്തിക്കേണ്ട കാര്യമാണെന്നും ആർബിറ്റർ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP