Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തലമുണ്ട് ധരിച്ച് മോസ്‌കിൽ കയറി ഇസ്ലാമിക വിശ്വാസികളെ അഭിസംബോധന ചെയ്ത് മേഘൻ; യഹൂദർക്കും മുസ്ലീങ്ങൾക്കുമിടയിൽ പാലമിട്ട് രാജകുമാരി; ഡയാനയുടെ ഓർമകളുണർത്തി മേഘനും ഹാരിയും ടൂർ തുടരുന്നു

തലമുണ്ട് ധരിച്ച് മോസ്‌കിൽ കയറി ഇസ്ലാമിക വിശ്വാസികളെ അഭിസംബോധന ചെയ്ത് മേഘൻ; യഹൂദർക്കും മുസ്ലീങ്ങൾക്കുമിടയിൽ പാലമിട്ട് രാജകുമാരി; ഡയാനയുടെ ഓർമകളുണർത്തി മേഘനും ഹാരിയും ടൂർ തുടരുന്നു

മറുനാടൻ ഡെസ്‌ക്‌

ജോഹന്നാസ് ബർഗ്: ഓരോ സന്ദർഭത്തിനുമനുസരിച്ച് പെരുമാറാനും ജനങ്ങൾക്കിടയിൽ അവരിലൊരാളായി ഇടപെടാനുമുള്ള കഴിവാണ് മേഘൻ മെർക്കൽ രാജകുമാരിയെ ബ്രിട്ടീഷ് രാജകുടുംബത്തിലെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തയാക്കുന്നത്. ഡയാന രാജകുമാരിക്കുശേഷം ഇങ്ങനെ ജനമനസ്സുകൾ കീഴടക്കിയ മറ്റൊരാൾ രാജകുടുംബത്തിലുണ്ടായിട്ടില്ലെന്ന താരതമ്യങ്ങൾക്കുവരെ മേഘന്റെ ഇടപെടൽ കാരണമായിത്തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ ഭർത്താവ് ഹാരിയുമൊത്ത് സന്ദർശനം തുടരുന്ന മേഘൻ അത് അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും പഴക്കംചെന്ന മുസ്ലിം പള്ളിയായ കേപ് ടൗണിലെ ബോ-കാപ്പിലുള്ള ഔവ മോസ്‌കിലെത്തിയ മേഘൻ ശിരോവസ്ത്രമണിഞ്ഞാണ് അവിടെക്കൂടിയവരോട് സംസാരിച്ചത്. സാധാരണ കാഷ്വൽ വസ്ത്രങ്ങളിൽ തിളങ്ങാറുള്ള മേഘൻ, മോസ് സന്ദർശനത്തിന്റെ ഭാഗമായി നീളൻ കുപ്പായമണിഞ്ഞാണ് എത്തിയത്. 1991-ൽ പാക്കിസ്ഥാൻ സന്ദർശനത്തിനിടെ ലാഹോറിലെ ബദ്ഷാഹി മോസ്‌കിൽ ശിരോവസ്ത്രം ധരിച്ചെത്തിയ ഡയാനയുമായുള്ള താരതമ്യത്തിനും ഇത് കാരണമായി.

വിവിധ മതവിഭാഗങ്ങൾക്കിടയിൽ ചർച്ചയുടെ വാതിൽ തുറന്നിടുകയെന്ന ലക്ഷ്യത്തോടെയാണ് മേഘനും ഹാരിയും ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്നത്. ക്രിസ്ത്യൻ പുരോഹിതന്മാരെ സന്ദർശിച്ച ഇരുവരും ക്രിസ്ത്യൻ, യഹൂദ, മുസ്ലിം വിഭാഗങ്ങളിൽപ്പെട്ട യുവനേതാക്കളുമായും കൂടിക്കാഴ്ച നടത്തി. ഒട്ടേറെ ജീവകാരുണ്യ സംഘടനകളുമായും ഹാരിയും മേഘനും ചർച്ചകൾ നടത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന സർഫിങ് ടീമുമായും അവർ ചർച്ച നടത്തി.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവുമാദ്യത്തേതും പഴക്കം ചെന്നതുമായ മോസ്‌കാണ് ബോ-കാപ്പിലെ ഔവ മോസ്‌ക്. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ബ്രി്ട്ടീഷ് ഭരണത്തിൻകീഴിലായിരുന്ന കാലത്ത് 1794-ലാണ് മോസ്‌ക് പണിതത്. മോസ്‌കിലെത്തിയ ഹാരിയെയും മേഘനെയും സ്വീകരിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് എത്തിയിരുന്നത്.

നേരത്തെ, കേപ് ടൗണിലെ മോൺവാബിസി ബീച്ചിലും ഹാരിയും മേഘനും സന്ദർശനം നടത്തിയിരുന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി പ്രവർത്ിക്കുന്ന വേവ്‌സ് ഫോർ ചെയ്ഞ്ച് എന്ന സർഫിങ് ടീമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് ഇരുവരും ഇവിടെയെത്തിയത്. ഹാരിയുടെയും മേഘന്റെയും മകനായ ആർച്ചി ജനിച്ചശേഷം ദക്ഷിണാഫ്രിക്കയിൽ രൂപംകൊണ്ട ലഞ്ച്‌ബോക്‌സ് ഫണ്ടുപോലുള്ള ചാരിറ്റി സംഘടനകളുടെ പ്രവർത്തനവും അവർ വിലയിരുത്തി.

പത്തുദിവസത്തെ സന്ദർശനത്തിനായാണ് മേഘനും ഹാരിയും ദക്ഷിണാഫ്രിക്കയിലെത്തിയിട്ടുള്ളത്. പോകുന്ന എല്ലായിടത്തും ആത്മവിശ്വാസത്തോടെയുള്ള ഇടപെടലിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയാണ് മേഘൻ മുന്നേറുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP