Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ ഓകെ ആണോ എന്ന് അധികം പേർ ചോദിച്ചിട്ടില്ല; അമ്മയായും ഭാര്യയായും ജീവിക്കുന്നതിനേക്കാൾ പ്രയാസം മാധ്യമ ശ്രദ്ധയാണ്;ആഫ്രിക്കൻ യാത്രക്കിടെ ഹൃദയം തുറന്ന് മേഗൻ; കണ്ണീർ തുടച്ച് ഹാരിയും

ഞാൻ ഓകെ ആണോ എന്ന് അധികം പേർ ചോദിച്ചിട്ടില്ല; അമ്മയായും ഭാര്യയായും ജീവിക്കുന്നതിനേക്കാൾ പ്രയാസം മാധ്യമ ശ്രദ്ധയാണ്;ആഫ്രിക്കൻ യാത്രക്കിടെ ഹൃദയം തുറന്ന് മേഗൻ; കണ്ണീർ തുടച്ച് ഹാരിയും

മറുനാടൻ ഡെസ്‌ക്‌

ജോഹന്നാസ് ബർഗ്: ആഫ്രിക്കൻ സന്ദർശനത്തിനിടെ ഐടിവി ഡോക്യുമെന്ററിക്ക് വേണ്ടി ക്യാമറയ്ക്ക് മുന്നിലെത്തിയ മേഗൻ മാർകിൾ വികാരഭരിതയായി. തന്നെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളും ഗോസിപ്പുകളും പറഞ്ഞ് പരത്താനും കുറ്റം പറയാനും വിമർശിക്കാനും കൂടുതൽ പേരുണ്ടെങ്കിലും താൻ ഓകെ ആണോ എന്ന് അന്വേഷിക്കാനും സുഖമായിരിക്കുന്നുവോ എന്ന് അന്വേഷിക്കുന്നതിനും അധികം പേരില്ലെന്നും മേഗൻ പരിതപിക്കുന്നു. അമ്മയായും ഭാര്യയായും ജീവിക്കുന്നതിനേക്കാൾ പ്രയാസം അനാവശ്യമായി മാധ്യമശ്രദ്ധ നേടുന്നതാണെന്നും ഹാരിയുടെ പത്നി മനസ് തുറക്കുന്നു. സെപ്റ്റംബറിൽ ആരംഭിച്ച ഹാരിയുടെ ആഫ്രിക്കൻ പര്യടനത്തിൽ മേഗനും അനുഗമിക്കുന്നുണ്ട്. തന്റെ ഭാര്യയുടെ ദുരവസ്ഥ കേട്ട് ഹാരിയും കണ്ണ് തുടയ്ക്കുന്നുണ്ടെന്നായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഐടിവി ന്യൂസ് അറ്റ് ടെൻ അവതാരകനായ ടോം ബ്രാഡ്ബൈ ആണ് മേഗനുമായി അഭിമുഖ സംഭാഷണം നടത്തിയിരിക്കുന്നത്. അമിതമായ മാധ്യമ ശ്രദ്ധയും പാപ്പരാസികളുടെ പിന്തുടരലും കാരണം ശാരീരികവും മാനസികവുമായ എന്തൊക്കെ പ്രശ്നങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതെന്ന ബ്രാഡ്ബൈയുടെ ചോദ്യത്തിന് മുന്നിലാണ് മേഗൻ തന്റെ ദുരവസ്ഥകൾ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുന്നത്. ഇത്തരം വെല്ലുവിളി നിറഞ്ഞ അവസരങ്ങളിലും ഭർത്താവ് ഹാരി തനിക്ക് എത്രമാത്രം സംരക്ഷണവും പിന്തുണയുമേകുന്നുണ്ടെന്നും മേഗൻ വെളിപ്പെടുത്തുന്നു.

ഏതൊരു സ്ത്രീയെയും പോലെ ഗർഭിണിയായിരുന്നപ്പോൾ താൻ ഏറെ വൾനറബിളായിരുന്നുവെന്നും അതിനാൽ ഈ അവസരത്തിൽ മാധ്യമങ്ങൾ തന്നെ വിടാതെ പിന്തുടരുകയും ഗോസിപ്പുകൾ പ്രചരിപ്പിക്കുകയും ചെയ്തത് തന്നെ സംബന്ധിച്ചിടത്തോളം കടുത്ത മാനസിക പ്രശ്നങ്ങളും വെല്ലുവിളിയുമാണുണ്ടാക്കിയതെന്നും മേഗൻ വിശദീകരിക്കുന്നു. തുടർന്ന് ഒരു കുട്ടിയുടെ അമ്മയായ വേളയിൽ താൻ ശാരീരികവും മാനസികവുമായ വെല്ലുവിളിൽ നേരിടുമ്പോഴും പാപ്പരാസികളടക്കമുള്ള മാധ്യമങ്ങൾ തന്നെ വെറുതെ വിടാതിരുന്നതിലും മേഗൻ സങ്കടപ്പെടുന്നു.

ഹാരിയുടെ വധുവായി കെൻസിങ്ടൺ പാലസിലേക്ക് കാലെടുത്ത് വച്ച നിമിഷം മുതൽ തനിക്കെതിരെ കെട്ടിച്ചമച്ച കഥകൾ മെനയാൻ ചില മാധ്യമങ്ങൾ അരയും തലയും മുറുക്കി രംഗത്തെത്തിയതിലും മേഗൻ കടുത്ത ദുഃഖമാണ് ഈ ഡോക്യുമെന്ററിയിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്. മാസങ്ങളായി ഹാരി-മേഗൻ ദമ്പതികൾക്ക് നേരെ ഉയരുന്ന വിവിധ ആരോപണങ്ങൾക്ക് ശേഷമാണ് ഇത്തരത്തിലൊരു അഭിമുഖത്തിന് മേഗൻ ഇരുന്ന് കൊടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ പുത്രനായ ആർച്ചിയുടെ മാമോദീസാ ചടങ്ങ് സ്വകാര്യമായി നടത്തിയതിന്റെ പേരിലും യാത്രകൾക്ക് സ്വകാര്യ ജെറ്റുകൾ ഉപയോഗിച്ചതിന്റെ പേരിലും വിംബിൾ ഡണിൽ പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ ഫോട്ടോ എടുക്കരുതെന്ന കടുത്ത നിലപാട് മേഗൻ തന്റെ ആരാധകരോട് എടുത്തതിന്റെ പേരിലും ഈ ദമ്പതികൾ കടുത്ത വിമർശനങ്ങൾക്കാണ് വിധേയരായിരുന്നത്.

ഇവയെക്കുറിച്ചെല്ലാം നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിൽ നിറയുകയും ചെയ്തിരുന്നു. മേഗന്റെ പിതാവിന്റ കത്തുകൾ രണ്ടാഴ്ച മുമ്പ് ഡെയിലി മെയിൽ അവരുടെ അനുവാദമല്ലാതെ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ദമ്പതികൾ ഈ പത്രത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹശേഷം മകൾ തന്നെ തിരിഞ്ഞ് നോക്കുന്നില്ലെന്ന് മേഗന്റെ പിതാവ് തോമസ് മാർകിൾ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ മേഗൻ തങ്ങളോട് നന്ദി കേട് കാണിക്കുന്നുവെന്ന ആരോപണവുമായി മേഗന്റെ സഹോദരി സാമന്തയും സഹോദരൻ ജൂനിയർ മാർകിളും രംഗത്തെത്തിയതും ഗോസിപ്പ് കലർത്തി വിവിധ മാധ്യമങ്ങൾ മുമ്പ് പ്രചരിപ്പിച്ചതിലും മേഗന് മാധ്യമങ്ങളോട് കടുത്ത അസംതൃപ്തിയുണ്ടാക്കാൻ കാരണമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP