Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒക്കത്ത് ഒരു കുട്ടിയും കൈയിൽ രണ്ട് പട്ടിയും! മെഗ്‌സിറ്റിന്റെ പേരിൽ ബ്രിട്ടൻ ഞെരിപിരി കൊള്ളുമ്പോൾ നായിക പട്ടിക്കുട്ടികളുമായി കാനഡയിൽ ഉല്ലാസത്തിൽ; മേഘനൊപ്പം ചേരാൻ ഹാരിയും ബ്രിട്ടൻ വിട്ടൊഴിഞ്ഞു

ഒക്കത്ത് ഒരു കുട്ടിയും കൈയിൽ രണ്ട് പട്ടിയും! മെഗ്‌സിറ്റിന്റെ പേരിൽ ബ്രിട്ടൻ ഞെരിപിരി കൊള്ളുമ്പോൾ നായിക പട്ടിക്കുട്ടികളുമായി കാനഡയിൽ ഉല്ലാസത്തിൽ; മേഘനൊപ്പം ചേരാൻ ഹാരിയും ബ്രിട്ടൻ വിട്ടൊഴിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: രാജകീയ പദവികളെല്ലാം കൈയൊഴിഞ്ഞ്, പൊതുഖജനാവിൽനിന്ന് ചെലവിട്ട പണം തിരിച്ചടച്ച് ഹാരി രാജകുമാരനും ഭാര്യ മേഘൻ മെർക്കലും രാജ്യം വിടുന്നതിന്റെ നടുക്കത്തിലാണ് ബ്രിട്ടൻ ഇപ്പോഴും. കാനഡയിലേക്കാണ് ഹാരിയും മേഘനും കുടിയേറുന്നത്. കഥനായിക മേഘനാകട്ടെ വാൻകുവറിൽ വാടകയ്‌ക്കെടുത്ത ബംഗ്ലാവിൽ മകൻ ആർ്ച്ചിക്കൊപ്പം താമസം തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടനിൽനിന്ന് ഹാരിയും ഭാര്യക്കൊപ്പം ചേരാൻ വാൻകുവറിലേക്ക് പറന്നു.

മേഘൻ ആർച്ചിയുമായും വളർത്തുനായ്ക്കളുമായും നടക്കാനിറങ്ങിയ ചിത്രമാണ് ഇപ്പോൾ ബ്രിട്ടനിൽ ചർച്ചാവിഷയം. ദിവസങ്ങൾക്കുമുമ്പ് വാൻകുവറിലെത്തിയ മേഘൻ ഇന്നലെയാണ് മകനുമൊത്ത് ഹോർത്ത് ഹിൽ റീജണൽ പാർക്കിൽ നടക്കാനിറങ്ങിയത്. ലാബ് വിഭാഗത്തിൽപ്പെട്ട ഓസ്, ബീഗിൾവിഭാഗത്തിൽപ്പെട്ട ഗയ് എന്നീ നായ്ക്കുട്ടികളുമായാണ് മേഘൻ നടക്കാനിറങ്ങിയത്. മെഗ്‌സിറ്റോ മറ്റേതെങ്കിലും പ്രശ്‌നമേ തന്നെ ബാധിച്ചിട്ടില്ലെന്ന മട്ടിൽ, ചിരിക്കുന്ന മുഖവുമായി നടക്കാനിറങ്ങിയ മേഘന്റെ ചിത്രമാണ് ഇപ്പോൾ ബ്രിട്ടനിലെ തരംഗം.

ബക്കിങ്ങാം കൊട്ടാരത്തിൽ സഹോദരൻ വില്യം രാജകുമാരൻ നടത്തിയ വിരുന്ന് വേണ്ടെന്നുവച്ചാണ് ഹാരി മേഘനൊപ്പം ചേരുന്നതിനായി വാൻകുവറിലേക്ക് പുറപ്പെട്ടത്. അച്ഛൻ ചാൾസ് രാജകുമാരനുശേഷം കിരീടാവകാശിയായ വില്യമിന്റെ അധികാരപ്രഖ്യാപനം കൂടിയായാണ് ഈ വിരുന്ന് വിശേഷിക്കപ്പെട്ടത്. രാജകുടുംബാംഗങ്ങളായ എഡ്വേർഡ് രാജുമാരൻ, ഭാര്യ സോഫി, ആൻ രാജകുമാരി, എന്നിവർക്കുപുറമെ ആഫ്രിക്കയിൽനിന്നുള്ള 21 പ്രതിനിധികളും വിരുന്നിൽ പങ്കെടുത്തു.

യു.കെ.-ആഫ്രിക്ക നിക്ഷേപ ഉച്ചകോടിയെന്ന പേരിലാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. എലിസബത്ത് രാജ്ഞിയും ചാൾസ് രാജകുമാരനും വിരുന്നിൽ പങ്കെടുത്തിരുന്നില്ല. എല്ലാത്തിനും മേൽനോട്ടം വഹിച്ചത് വില്യമിന്റെ ഭാര്യ കെയ്റ്റ് രാജകുമാരിയും. രാജ്ഞിയുടെ ലണ്ടനിലെ ഔദ്യോഗിക വസതിയിലാണ് വിരുന്ന് സംഘടിപ്പിച്ചിരുന്നത്. വിരുന്ന് നടക്കുമ്പോൾ ഹാരി വാൻകുവറിലേക്കുള്ള വിമാനത്തിലായിരുന്നു. സാന്നിധ്യത്തെക്കാൾ ഹാരിയുടെ അസാന്നിധ്യമാണ് ബ്രിട്ടനിൽ പിന്നീട് ചർച്ചയായത്.

ഉച്ചകോടിക്ക് മുന്നോടിയായി ചില രാഷ്ട്രത്തലവന്മാരുമായുള്ള ചർച്ചകൾ ഹാരി യാത്രയ്ക്കുമുമ്പ് പൂർത്തിയാക്കിയിരുന്നു. മൊറോക്കൻ പ്രധാനമന്ത്രി സാദ് എഡ്ഡീൻ എൽ ഒത്മാനിയെയും മലാവി പ്രസിഡന്റനെയും മൊസാംബികക്് പ്രസഡന്റ് ഫിലിപ്പ് ന്യൂസിയെയും ഹാരി കണ്ടിരുന്നു. ശേഷിച്ച നേതാക്കളുമായി ബക്കിങ്ങാം കൊട്ടാരത്തിൽ വില്യം രാജകുമാരനും ചർച്ച നടത്തി. ഔദ്യോഗിക പരിപാടികളെല്ലാം തീർത്തശേഷമാണ് ഹാരി ഭാര്യക്കും മകനുമൊപ്പം ചേരാൻ കാനഡയിലേക്ക് പറന്നത്.

ഹാരി കാനഡയിലെത്തിയശേഷമാകും രാജകുടുംബത്തിൽനിന്നുള്ള വേർപിരിയൽ സംബന്ധിച്ച അന്തിമ കാര്യങ്ങൡലേക്ക് അവർ കടക്കുക. വാൻകുവർ ദ്വീപിലെ 14 ദശലക്ഷം പൗണ്ട് വിലയുള്ള ബംഗ്ലാവാണ് താമസത്തിനായി ഹാരിയും മേഘനും തിരഞ്ഞെടുത്തിരിക്കുന്നത്. ആഫ്രിക്കൻ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും വില്യം രാജകുമാരൻ നടത്തുന്ന വിരുന്നിൽ പങ്കെടുക്കില്ലെന്ന് ഹാരി നേരത്തെ വ്യക്തമാക്കിയിരുന്നു. വാൻകുവർ യാത്ര നേരത്തെ തീരുമാനിച്ചതുകൊണ്ടാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP