Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൃഗങ്ങൾ ചത്ത് വീഴുന്നു; റോഡുകൾ ഉരുകിയൊലിക്കുന്നു; നോക്കി നിൽക്കുമ്പോൾ കാട്ട് തീ പടരുന്നു.. 80 വർഷത്തിലെ ഏറ്റവും വലിയ ചൂടിൽ ഭയന്ന് ഓസ്ട്രേലിയ; തുണിയുപേക്ഷിച്ച് യുവതികൾ അടക്കമുള്ളവർ ബീച്ചുകളിലേക്ക് ഒഴുകുന്നു

മൃഗങ്ങൾ ചത്ത് വീഴുന്നു; റോഡുകൾ ഉരുകിയൊലിക്കുന്നു; നോക്കി നിൽക്കുമ്പോൾ കാട്ട് തീ പടരുന്നു.. 80 വർഷത്തിലെ ഏറ്റവും വലിയ ചൂടിൽ ഭയന്ന് ഓസ്ട്രേലിയ; തുണിയുപേക്ഷിച്ച് യുവതികൾ അടക്കമുള്ളവർ ബീച്ചുകളിലേക്ക് ഒഴുകുന്നു

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: തണുത്തുറഞ്ഞ രാജ്യമെന്ന പ്രതിച്ഛായയാണ് പൊതുവെ ഓസ്ട്രേലിയയക്കുള്ളത്. എന്നാൽ ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യം ഇപ്പോൾ 80 വർഷത്തിനിടയിലെ ഏറ്റവും കടുത്ത ചൂടിനെ നേരിട്ട് കൊണ്ടിരിക്കുകയാണ്. നിലവിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ താപനില 48 ഡിഗ്രി സെൽഷ്യസിന് മേലേക്കാണ് കുതിച്ച് കയറിയിരിക്കുന്നത്. ഇതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂട് താങ്ങാൻ സാധിക്കാതെ മൃഗങ്ങൾ ചത്ത് വീഴുന്ന ദുരവസ്ഥയുണ്ട്. റോഡുകൾ വർധിച്ച ഊഷ്മാവിൽ ഉരുകിയൊലിച്ചുള്ള ബുദ്ധിമുട്ടുകളും ആരംഭിച്ചിട്ടുണ്ട്.

നോക്കി നിൽക്കവെ വിവിധയിടങ്ങളിൽ കാട്ട് തീ പടർന്ന് പിടിക്കുകയാണ്. ഇത്തരത്തിൽ പെരുകുന്ന ചൂടിൽ ഉടുതുണി പോലും ഉപേക്ഷിച്ച് യുവതികൾ അടക്കമുള്ളവർ ബീച്ചുകളിലേക്ക് ഒഴുകുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. ന്യൂ സൗത്ത് വെയിൽസിലെ നൂന അടക്കമുള്ള നിരവധി പട്ടണങ്ങളിൽ താപനില 35 ഡിഗ്രിക്ക് മുകളിലേക്ക് പോയിട്ടുണ്ട്. സെൻട്രൽ സിഡ്നിയിൽ തുടർച്ചയായി അഞ്ചാം ദിവസമാണ് താപനില 30 ഡിഗ്രിക്ക് മുകളിലേക്ക് പോയിരിക്കുന്നത്. ഇതിന് പുറമെ കാൻബറയും വറചട്ടിക്ക് സമാനം ചൂട് പിടിച്ചിരിക്കുകയാണ്.

ന്യൂ സൗത്ത് വെയിൽസിൽ മാത്രം ഈ അവസരത്തിൽ 60 തീപിടിത്തങ്ങളോടാണ് ഫയർക്രൂസ് പോരാടിയിരിക്കുന്നത്.ന്യൂ സൗത്ത് വെയിൽസ്, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ എന്നിവിടങ്ങളിലാണ് റോഡുരുക്കവും മൃഗങ്ങൾ ചത്ത് വീഴലും തീപിടിത്തവും തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിൽ പെരുകുന്ന ചൂടിൽ നിന്നും ആശ്വാസം തേടി നൂറ് കണക്കിന് പേരാണ് സിഡ്നിയിലെ പ്രശസ്തമായ ബോൺഡി ബീച്ചിലേക്ക് അൽപ വസ്ത്ര ധാരികളായി പ്രവഹിച്ച് കൊണ്ടിരിക്കുന്നത്.

ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ഏറ്റവും അധികം താപനില രേഖപ്പെടുത്തപ്പെട്ടത് 2013 ജനുവരി ഏഴിനായിരുന്നു അന്ന് താപനില 40.3 ഡിഗ്രിയായിത്തീർന്നിരുന്നു. ഇപ്രാവശ്യം ആ റെക്കോർഡ് മറികടക്കുമെന്ന ആശങ്ക കടുത്തിട്ടുണ്ട്. ബുധനാഴ്ച മാത്രം ന്യൂ സൗത്ത് വെയിൽസിൽ എക്കാലത്തെയും 14 ഹീറ്റ് റെക്കോർഡുകളും ജനുവരിയിലെ എട്ട് റെക്കോർഡുകളും മറി കടന്നിരുന്നു. ഗ്രിഫിത്ത് ടൗണിലുണ്ടായ 46.4 ഡിഗ്രി സെൽഷ്യസ് താപനിലയും ഇതിലുൾപ്പെടുന്നു. രാജ്യത്തിന്റെ പടിഞ്ഞാറെ അറ്റത്തുള്ള മെനിൻഡീയിൽ വെള്ളിയാഴ്ച താപനില 45 ഡിഗ്രി സെൽഷ്യസായിരുന്നു.

ഈ ആഴ്ച ഇവിടെ താപനില 47.8 ഡിഗ്രിയായതോടെ ഇവിടുത്തെ എക്കാലത്തെയും റെക്കോർഡാണ് ഭേദിച്ചിരിക്കുന്നത്. ബ്രോക്കൻഹിൽ എയർപോർട്ട്, വൈറ്റ് ക്ലിഫ്, വിൽകാനിയ, ആൽബുറി എന്നിവിടങ്ങളിലും റെക്കോർഡ് താപനിലകളാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ വെസ്റ്റേൺ ഓസ്ട്രേലിയയിലെ മാർബിൾ ബാറിൽ ഏറ്റവും കൂടുതൽ താപനിലയാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇവിടെ ഞായറാഴ്ച താപനില 49.1 ഡിഗ്രി സെൽഷ്യസായി കുതിച്ചുയർന്നിരുന്നു. ഇവിടങ്ങളിൽ ജനുവരിയിലുണ്ടായ ഏറ്റവും വർധിച്ച ചൂടാണിത്.

സൗത്ത് ഓസ്ട്രേലിയയിൽ താപനില 49 ഡിഗ്രിയായി കുതിച്ചുയർന്നിരുന്നു. കാലാവസ്ഥ ഇത്തരത്തിൽ പ്രതികൂലമാകുന്ന പശ്ചാത്തലത്തിൽ സ്റ്റേറ്റ് ഗവൺമെന്റുകളും ബ്യൂറോ ഓഫ് മെറ്റീരിയോളജിയും ഡസൻ കണക്കിന് കാലാവസ്ഥാ മുന്നറിയിപ്പുകളാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങളോടിക്കുമ്പോൾ വളരെ കരുതൽ പാലിക്കേണ്ടതുണ്ടെന്നും അധികൃതർ മുന്നറിയിപ്പേകുന്നു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP