Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പുരുഷന്മാരെല്ലാം തലയിൽ പൂ ചൂടും; പൊലീസിന് പോലും ഗ്രാമത്തിൽ പ്രവേശനമില്ല; സൗദി അറേബ്യൻ മലനിരകളിൽ കഴിയുന്ന ആദിവാസികളുടെ കഥ

പുരുഷന്മാരെല്ലാം തലയിൽ പൂ ചൂടും; പൊലീസിന് പോലും ഗ്രാമത്തിൽ പ്രവേശനമില്ല; സൗദി അറേബ്യൻ മലനിരകളിൽ കഴിയുന്ന ആദിവാസികളുടെ കഥ

സൗദിയിൽ കുറ്റം ചെയ്താൽ തലവെട്ടിക്കൊല്ലുമെന്നും സ്ത്രീകൾക്ക് ഡ്രൈവ് ചെയ്യാൻ അനുമതിയില്ലെന്നും നമുക്കേവർക്കുമറിയാം. എന്നാൽ തലയിൽ പൂ ചൂടുന്ന പുരുഷന്മാരുള്ള നാടാണ് സൗദിയെന്ന് എത്രപേർക്കറിയാം...?.

സൗദി അറേബ്യൻ മലനിരകളിൽ കഴിയുന്ന ആദിവാസി വിഭാഗത്തിലെ പുരുഷന്മാരാണ് തലയിൽ പൂ ചൂടി നടക്കുന്നത്. സൗദിയുടെ യെമനോട് ചേർന്ന തെക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഹബാല പർവതനിരകളിലാണിവർ കഴിഞ്ഞ് കൂടുന്നത്. ഇത്തരക്കാരുടെ ഗ്രാമത്തിലേക്ക് പൊലീസ് പോലും പ്രവേശനമില്ലെന്നാണ് റിപ്പോർട്ട്.

പുരാതന തിഹാമ ഗ്രൂപ്പുകളിൽ നിന്നും അസിർ ഗ്രൂപ്പുകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവരുടെ ഇന്നത്തെ തലമുറയിലെ പുരുഷന്മാരാണ് തലയിൽ പൂചൂടുകയെന്ന ആചാരം തുടരുന്നത്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പുള്ള ആചാരമാണിവർ പിന്തുടരുന്നത്. ഈ വർഗക്കാർ മേഖലയിൽ ഏററവും അസ്വസ്ഥതയോടെ കഴിഞ്ഞു വരുന്നവരാണെന്നാണ് ഫോട്ടോഗ്രാഫറായ എറിക് ലാഫോർഗ്യൂ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പ്രദേശത്തേക്ക് ആരെങ്കിലും കടന്ന് കയറിയാൽ വളരെ കടുത്ത രീതിയിലാണിവർ പ്രതികരിക്കുകയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

ആദ്യകാലങ്ങളിൽ ഇത്തരം വർഗക്കാരുള്ള പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിന് വിദേശികൾക്ക് വിലക്കുണ്ടായിരുന്നുവെന്നും ലാഫോർഗ്യൂ പറയുന്നു. കയറിൽ തൂങ്ങിക്കയറി മാത്രം എത്തിപ്പെടാവുന്ന പർവതഗ്രാമങ്ങളാണിവ. 1990കളിലാണ് സൗദി സർക്കാർ വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം ഗ്രാമങ്ങൾ സന്ദർശിക്കാൻ വിദേശസഞ്ചാരികൾക്ക് അവസരം തുറന്നിട്ടത്. ഇതിന്റെ ഭാഗമായി ഇത്തരം ഗ്രാമങ്ങളിലേക്ക് കേബിൾ കാറുകളും അവിടെ താമസിക്കാനായി ഹോട്ടലുകളും ഏർപ്പെടുത്തി. വികസനത്തെത്തുടർന്ന് തലയിൽ പൂ ചൂടുന്ന പുരുഷന്മാരിൽ പലരും അവരുടെ വീടുകളിൽ നിന്ന് പുറത്ത് വരാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇവിടെ സംഘർഷങ്ങൾ അരങ്ങേറുകയും ചെയ്തു.

താൻ ഈ മേഖലയിൽ കുറച്ച് ദിവസം താമസിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും അത് ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയുകയായിരുന്നുവെന്നാണ് ലഫോർഗ്യൂ വെളിപ്പെടുത്തുന്നത്. ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയിലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെത്തുടർന്ന് പൊലീസിന്റെ അകമ്പടിയോടെയാണ് താൻ ഇവിടം സന്ദർശിച്ചതെന്നും അദ്ദേഹം പറയുന്നു. ഇവിടെയുള്ളവർ വിദേശികളെ വെറുക്കുന്നുവെന്നാണ് പൊലീസ് തന്നോട് പറഞ്ഞതെന്നും ലഫോർഗ്യൂ വ്യക്തമാക്കി.

സൗദിയിലുള്ളവരെ പോലും ഇത്തരം ചില ഗ്രാമക്കാർ സ്വീകരിക്കാറില്ലത്രെ. റിജാർ അൽമയിലെ ഗ്രാമത്തിലാണ് ഫോട്ടാഗ്രാഫർ എത്തിച്ചേർന്നത്. തന്നെ കണ്ട പാടെ ഇവിടെയുള്ളവർ മറവിലേക്ക് നീങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായ ചില സ്ത്രീകൾ മാത്രമാണ് മാറാതെ വെളിവിൽ നിന്നത്. അവരെ സമീപിച്ചാണ് ഇദ്ദേഹം വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് ചില പുരുഷന്മാർ കത്തി കാണിച്ച് ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. അവരുടെ കത്തിക്ക് മുമ്പിൽ തോക്കേന്തിയ പൊലീസ് പോലും വിറച്ചിരുന്നുവത്രെ. എന്നാൽ കത്തി ചൂണ്ടിയ ആൾ ക്രമേണ ശാന്തനായതിനെത്തുടർന്നാണ് ലഫോർഗ്യൂവിന് അവിടെ നിന്ന് രക്ഷപ്പെടാനായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP