Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കക്കാരൻ മോഷ്ടിച്ച ദുർഗാദേവിയെ എംഗലാ മെർക്കൽ ഡൽഹിയിൽ കൊണ്ടുവന്നു തിരിച്ചുനൽകും; ബ്രിട്ടീഷുകാർ മോഷ്ടിച്ചവ കൊണ്ടുവരുമോ എന്ന് തിരക്കി ഇന്ത്യ

അമേരിക്കക്കാരൻ മോഷ്ടിച്ച ദുർഗാദേവിയെ എംഗലാ മെർക്കൽ ഡൽഹിയിൽ കൊണ്ടുവന്നു തിരിച്ചുനൽകും; ബ്രിട്ടീഷുകാർ മോഷ്ടിച്ചവ കൊണ്ടുവരുമോ എന്ന് തിരക്കി ഇന്ത്യ

ന്ത്യയിലെത്തിയ പാശ്ചാത്യ ശക്തികൾ ഇവിടെനിന്ന് കടത്തിക്കൊണ്ടുപോയത് പൗരാണിക ഭാരതത്തിന്റെ സമ്പത്തായിരുന്ന ഒട്ടേറെ അമൂല്യ വസ്തുക്കളാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ പതിപ്പിച്ചിട്ടുള്ള കോഹിന്നൂർ രത്‌നം മുതൽ ഇന്ത്യയിൽനിന്ന് നഷ്ടപ്പെട്ടിട്ടുള്ള വിശിഷ്ട വസ്തുക്കൾ എണ്ണിയാലൊടുങ്ങാത്തതാണ്.

അത്തരമൊരു വിശിഷ്ട വസ്തുവിനെ തിരികെ ഏൽപ്പിക്കാനൊരുങ്ങുകയാണ് ജർമൻ ചാൻസലർ എംഗല മെർക്കൽ. ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കാനെത്തുമ്പോൾ ഇവിടെനിന്ന് കടൽ കടന്നുപോയ ദുർഗാദേവിയുടെ ഒരു പ്രതിമ മെർക്കൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറും. പ്രതിമ കൈമാറൽ ചടങ്ങ് കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ.

ഇന്ത്യയിൽനിന്ന് മോഷ്ടിക്കപ്പെട്ട ദുർദാ ദേവി പ്രതിമ എത്രത്തോളം വിലപിടിപ്പുള്ളതാണെന്ന കാര്യം ജർമൻ സർക്കാരിനെ ആർക്കിയോളജിക്കൽ സർവേ വകുപ്പ് ബോധ്യപ്പെടുത്തിയിരുന്നു. ഏറെ കാലപ്പഴക്കമുള്ള പ്രതിമയ്ക്ക് ഒന്നരക്കോടിയോളം രൂപ വിലവരും. ഇന്ത്യൻ വംശജനായ അമേരിക്കൻ പൗരൻ സുഭാഷ് കപൂറാണ് പ്രതിമ ഇവിടെനിന്ന് കടത്തിക്കൊണ്ടു പോയതും ജർമൻ മ്യൂസിയത്തിന് കൈമാറിയതും.

കപൂറിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇത്തരം പുരാവസ്തുക്കളുടെ വിവരം വെളിപ്പെടുന്നത്. മാൻഹട്ടണിൽ പുരാവസ്തു മ്യൂസിയം നടത്തുകയായിരുന്നു കപൂർ. ഇതുപോലെ പുരാവസ്തു മൂല്യമുള്ള 30-ഓളം പ്രതിമകൾ ഇയാൾ സിംഗപ്പുർ നാഷണൽ മ്യൂസിയത്തിനും വിറ്റിട്ടുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഈ പുരാവസ്തുക്കൾ തിരികെ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സിംഗപ്പുർ വഴങ്ങിയിട്ടില്ല. ഇന്ത്യയിലെ സംരക്ഷിത കേന്ദ്രങ്ങളിൽനിന്ന് മോഷ്ടിക്കപ്പെട്ടതാണ് ഈ പുരാവസ്തുക്കളെന്ന് തെളിയിക്കാനാവുോയെന്നാണ് സിംഗപ്പുർ വെല്ലുവിളിക്കുന്നത്. 17-ാം നൂറ്റാണ്ടിലെ മഹാഭാരതത്തിന്റെ കൈയെഴുത്ത് പ്രതിയുൾപ്പെടെയുള്ള അമൂല്യ വസ്തുക്കൾ സിംഗപ്പുർ ദേശീയ മ്യൂസിയത്തിലുണ്ട്.

സിംഗപ്പുരിലെ ഏഷ്യൻ സിവിലൈസേഷൻസ് മ്യൂസിയത്തിലാണ് ഇപ്പോൾ ഈ പുരാവസ്തുക്കളുള്ളത്. സിംഗപ്പുർ നാഷണൽ ഹെറിറ്റേജ് ബോർഡാണ് ഇതിന്റെ നടത്തിപ്പുകാർ. പുരാവസ്തുക്കളുടെ യഥാർഥ ഉടമകളാണെന്ന് സ്ഥാപിക്കാനായാൽ ഇവ ഇന്ത്യക്ക് മടക്കി നൽകാമെന്നാണ് സിംഗപ്പുർ നാഷണൽ ഹെറിറ്റേജ് ബോർഡിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP