Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുനേരത്തെ ഭക്ഷണത്തിന് ആരുടെ കൂടെയും അന്തിയുറക്കം; മെക്‌സിക്കോ തെരുവിലെ പെൺകുട്ടികളുടെ ജീവിതകഥ ചിന്തിക്കാനാവാത്ത വിധം ദുരിതപൂർണം

ഒരുനേരത്തെ ഭക്ഷണത്തിന് ആരുടെ കൂടെയും അന്തിയുറക്കം; മെക്‌സിക്കോ തെരുവിലെ പെൺകുട്ടികളുടെ ജീവിതകഥ ചിന്തിക്കാനാവാത്ത വിധം ദുരിതപൂർണം

ലിക്കുഞ്ഞുങ്ങൾ എന്നാണ് ഇവർക്ക് വിളിപ്പേര്. പാർക്കുകളിലും തെരുവുകളിലെ ഇരുണ്ടമൂലകളിലും കിടന്നുറങ്ങുകയും ഭക്ഷണത്തിനായി ഏത് കുപ്പത്തൊട്ടിയിലും കൈയിട്ടുവാരുകയും ആരുടെ കൂടെയും അന്തിയുറങ്ങുകയും ചെയ്യുന്ന ഈ കുട്ടികൾക്ക് അതിലും മികച്ചൊരു വിശേഷണം ആവശ്യമില്ലല്ലോ. വീടുവിട്ടോടിപ്പോന്നവരും ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനിരയായവരുമായ മെക്‌സിക്കോ സിറ്റിയിലെ കൗമാരക്കാരനാണ് 'റാറ്റ് കിഡ്' എന്ന ഓമനപ്പേരിൽ ജീവിതം തള്ളി നീക്കുന്നത്.

17-കാരിയായ എമിലിയ ജീവിക്കുന്നത് മെക്‌സിക്കോ സിറ്റിയിലെ പാർക്കുകളിലാണ്. 13-ാം വയസ്സിൽ അച്ഛനിൽനിന്ന് ഗർഭം ധരിക്കേണ്ടിവന്നപ്പോൾ വീടുവിട്ടോടിപ്പോന്നതാണ് അവൾ. മയക്കുമരുന്നുകളുടെ ലോകത്തായിരുന്നു പിന്നീട് ആ കുട്ടി. മാരകമായ പശ മണത്തും മറ്റും ജീവിതത്തിലെ വേദനകളിൽനിന്ന് രക്ഷതേടിയിരുന്ന എമിലിയക്ക് അതേ ശീലം തന്റെ കുഞ്ഞിനെയും നഷ്ടപ്പെടുത്തി. ആറുമാസം പ്രായമുള്ളപ്പോൾ, മയക്കുമരുന്നായി മുതിർന്നവർ ഉപയോഗിക്കുന്ന പുക ശ്വസിച്ചാണ് എമിലിയയുടെ കുട്ടി മരിച്ചത്. വിശപ്പടക്കാൻ ആർക്കൊപ്പവും അന്തിയുറങ്ങുന്ന എമിലിയക്ക് ഇപ്പോൾ 17 വയസ്സായി. ഗർഭിണിയാണ് അവളിപ്പോൾ വീണ്ടും.

പെൺകുട്ടികൾ മാത്രമല്ല അനാഥബാല്യത്തിന്റെയും കൗമാരത്തിന്റെയും തടവറയിൽപ്പെട്ട് മെക്‌സിക്കോ തെരുവുകളിൽ അലയുന്നത്. മിച്ചോക്കാൻ സംസ്ഥാനത്തുനിന്ന് മെക്‌സിക്കോ സിറ്റിയിലേക്ക് അലയാൻഡ്രോയെന്ന 16-കാരൻ രക്ഷപ്പെട്ടത് സ്വന്തം ജീവനും കൈയിലെടുത്തുകൊണ്ടാണ്. മയക്കുമരുന്ന് വ്യാപാരിയായിരുന്ന അച്ഛനെയും കുടുംബത്തിലെ മറ്റുള്ളവരെയും ഒരു ഗുണ്ടാസംഘം കൊലപ്പെടുത്തിയപ്പോൾ അവരുടെ കൈയിൽപ്പെടാതെ രക്ഷപ്പെടുകയായിരുന്നു അലയാൻഡ്രോ. എന്തുജോലിയും ചെയ്യാൻ തയ്യാറുള്ള അലയാൻഡ്രോയ്ക്കും പലപ്പോഴും സ്വവർഗരതിക്കാരുടെ ഇരയാകാറുണ്ട്.

സ്വന്തം വീട്ടിൽനിന്ന് പുറന്തള്ളപ്പെടുന്നവരും ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെട്ടോടുന്നുവരുമൊക്കെ അവർക്കിടയിലുണ്ട്. മെക്‌സിക്കോസിറ്റിയിലെ തെരുവുകളിൽ 18 വയസ്സിൽത്താഴെ പ്രായമുള്ള 15,000-ത്തോളം കുട്ടികളുണ്ടെന്നാണ് കണക്ക്. രാജ്യത്തെവിടെയും അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികൾ ജീവിതോപാധി തേടി തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയിലെത്തുന്നു എന്നതും മറ്റൊരു പ്രത്യേകത.

വിശപ്പിനെയും തണുപ്പിനെയും അതിജീവിക്കാൻ ഈ കുട്ടികൾക്ക് മയക്കുമരുന്ന് മാത്രമാണ് ആശ്രയം. പെയിന്റിലും പശയിലും കീടനാശിനികളിലും മറ്റും ഉപയോഗിക്കുന്ന ടൊളൂൺ എന്ന രാസവസ്തു കത്തിച്ച് മണത്തും മറ്റുമാണ് ഇവർ മയക്കുമരുന്നുപയോഗിക്കുന്നത്. അത്യന്തം മാരകമായ വിഷപദാർഥമാണിത്. പക്ഷേ, വിശപ്പിനെയും കോച്ചിപ്പിടിക്കുന്ന തണുപ്പിനെയും അതിജീവിക്കാൻ ഇതല്ലാതെ വേറെ മാർഗമില്ലെന്ന് ഈ കുട്ടികൾ പറയുന്നു. 

കുട്ടികൾ കൂട്ടമായി താമസിക്കുന്ന ലാ സിയുഡാഡെല പാർക്ക് ഇപ്പോൾ വേശ്യാലയംപോലെയാണ്. രാത്രിയായാൽ കുട്ടികളെ തേടി ഉപഭോക്താക്കളെത്തുന്നത് ഇവിടെയാണ്. ടെന്റുകളിൽ താമസിക്കുന്ന ഇവരിൽനിന്ന് ഇഷ്ടമുള്ളവരെ അവർ തിരഞ്ഞെടുക്കും. ജീവിതത്തിൽ പ്രതീക്ഷയറ്റ ഈ കൗമാരക്കാർക്ക് ഒരുനേരത്തെ ആഹാരം മാത്രമാണ് വെല്ലുവിളി. അതിനായി അവർ ഏതുവഴിയും ശരിയെന്ന് കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP