Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൈക്കൽ ജാക്‌സൻ നേരത്തെ മരിച്ചത് നന്നായി; അല്ലെങ്കിൽ ഇപ്പോൾ ജയിലിൽ കഴിയേണ്ടി വന്നേന; 12ഉം 11ഉം വയസുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ട്

മൈക്കൽ ജാക്‌സൻ നേരത്തെ മരിച്ചത് നന്നായി; അല്ലെങ്കിൽ ഇപ്പോൾ ജയിലിൽ കഴിയേണ്ടി വന്നേന; 12ഉം 11ഉം വയസുള്ള പെൺകുട്ടികളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ട്

ന്യൂ ജേഴ്‌സി: വിശ്രുത പോപ്പ് താരം ബ്രിട്ടനിലെ ഒരു അഞ്ച് വയസുകാരിയിൽ ആകൃഷ്ടനായിരുന്നുവെന്നും തുടർന്ന് അവൾക്ക് 12 വയസായപ്പോൾ അദ്ദേഹം അവളെ വിവാഹം കഴിക്കാൻ അതിയായ താൽപര്യത്തോടെ എത്തിയിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി ജാക്‌സന്റെ മുൻ ഡോക്ടർ രംഗത്തെത്തി.ഇതിന് പുറമെ ഹാരി പോട്ടർ സിനിമയിലെ നടിയായ എമ്മ വാട്‌സനെയും അവരുടെ 11ാം വയസിൽ വിവാഹം കഴിക്കാൻ ജാക്‌സൻ ശ്രമം നടത്തിയിരുന്നുവെന്നും ഇപ്പോൾ വെളിപ്പെട്ടിട്ടുണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ ജാക്‌സൻ നേരത്തെ മരിച്ചത് നന്നായെന്ന് അദ്ദേഹത്തിന്റെ ആരാധകർക്ക് ഒരു നിമിഷം തോന്നിയാൽ അവരെ കുറ്റം പറയാൻ സാധിക്കില്ല. കാരണം പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടികളെ അന്ന് ജാക്‌സൻ വിവാഹം ചെയ്തിരുന്നുവെങ്കിൽ ഇപ്പോൾ അദ്ദേഹം ജയിലിൽ കിടക്കേണ്ടി വന്നേനെ.

12 കാരിയെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ എമ്മയെ വധുവാക്കാനായിരുന്നു ജാക്‌സൻ കിണഞ്ഞ് പരിശ്രമിച്ചിരുന്നത്.മൈക്കൻ ജാക്‌സന്റെ പഴ്‌സണൽ ഫിസിഷ്യനായി ദീർഘകാലം പ്രവർത്തിച്ചിരുന്ന ഡോ. കോൺറാഡ് മുറേയുടെ പുതിയ പുസ്തകത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. 2009ൽ അമിതമായി മയക്കുമരുന്ന് കഴിച്ചതിനെ തുടർന്ന് മരിച്ച ജാക്‌സന്റെ അരാജകത്വം നിറഞ്ഞ ജീവിതത്തിലേക്ക് പുതിയ വെളിച്ചം വീശുന്ന പുസ്തകമാണിത്. തന്റെ ഉറ്റ സുഹൃത്തായ നടൻ മാർക് ലെസ്റ്ററുടെ മകളായ ഹാരിയറ്റിനെ അവളുടെ അഞ്ച് വയസു മുതൽ ജാക്‌സൻ ഇഷ്ടപ്പെട്ടിരുന്നുവെന്നും 12 വയസായപ്പോൾ വിവാഹം ക്ഷണിക്കാൻ ശ്രമിച്ചിരുന്നവെന്നുമാണ് 63കാരനായ ഡോ. മുറേ പുസ്തകത്തിലൂടെ തുറന്നെഴുതിയിരിക്കുന്നത്.

ഹാരിയറ്റിനെ വിവാഹം കഴിക്കതാൻ ഒരുങ്ങുന്ന വേളയിലാണ് ജാക്‌സൻ മരിച്ചതെന്ന് ഡോക്ടർ വെളിപ്പെടുത്തുന്നു. പെൺകുട്ടിയുടെ പിതാവുമായി ഇക്കാര്യം ചർച്ച ചെയ്യാൻ ഒപ്പം പോകാൻ ജാക്‌സൻ തന്നെ നിർബന്ധിച്ചിരുന്നുവെന്നും ഡോക്ടർ മുറെ പറയുന്നു.ലണ്ടനിൽ കൺസേർട്ടിന് പോയപ്പോഴായിരുന്നു ഗായകൻ ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നത്. പോപ്പ് താരത്തിന് വളരെ ചെറിയ പെൺകുട്ടികളോടുള്ള ഭ്രമം ചൊവ്വാഴ്ച പുറത്തിറങ്ങുന്ന ഈ പുസ്തകത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. എന്നാൽ ഹാരിയറ്റിനെ വിവാഹം കഴിക്കാൻ താൻ നടത്തുന്ന നീക്കം മറ്റാരോടും പറയരുതെന്നും ജാക്‌സൻ മുറേയോട് നിർദേശിച്ചിരുന്നുവത്രെ. എന്നാൽ ഏറ്റവും അനുയോജ്യമായ സമയത്ത് ഇത് മുറേയ്ക്ക് വെളിപ്പെടുത്താമെന്നും പോപ്പ് താരം നിർദേശിച്ചിരുന്നു. ഇപ്പോഴാണ് അത് വെളിപ്പെടുത്താനുള്ള സമയമെന്ന് തനിക്ക് തോന്നിയതിനാലാണ് ഈ പുസ്തകം പുറത്തിറക്കുന്നതെന്നാണ് മുറേ പറയുന്നത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന തന്റെ മേലുള്ള ആരോപണത്തെ ജാക്‌സൻ എന്നും ശക്തമായി നിഷേധിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി കേസുകൾ ഒത്തു തീർപ്പാക്കുന്നതിനായി അദ്ദേഹം മില്യൺ കണക്കിന് ഡോളറുകൾ ഒഴുക്കിയിരുന്നു. അദ്ദേഹത്തിന്റെ കാലിഫോർണിയയിലുള്ള നെവർലാൻഡ് റേഞ്ചിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച ആൺകുട്ടികളുടെ കുടുംബത്തിന് വേണ്ടി അദ്ദേഹം വൻ നഷ്ടപരിഹാരമാണ് നൽേകേണ്ടി വന്നത്.2005ൽ ഇത്തരം കേസുകളുടെ പേരിൽ അദ്ദേഹം കോടതി കയറിയിരുന്നെങ്കിലും കോടതി അദ്ദേഹത്തെ 14 കേസുകളിൽ നിന്നും മോചിപ്പിച്ചിരുന്നു.

എന്നാലും വിവാദങ്ങൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി എന്നും നിലനിന്നിരുന്നു.ഹാരിപോർട്ടർ സിനിമകളിലെ എമ്മയുടെ പ്രകടനം കണ്ടിട്ടാണ് ജാക്‌സൻ അവളിൽ ആകൃഷ്ടനായത്. തുടർന്ന് 11 വയസായപ്പോൾ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു. ഇപ്പോൾ എമ്മയ്ക്ക് 26 വയസുണ്ട്. 2001ലെ ഹാരി പോർട്ടർ സിനിമയിലെ പ്രകടനം കണ്ടയുടൻ താൻ അവളിൽ ആകൃഷ്ടനായെന്ന് ജാക്‌സൻ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് ഡോക്ടർ മുറെ എഴുതിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP