Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വസ്ത്രധാരണത്തിന്റെ പേരിൽ വീണ്ടും മിഷേൽ ഒബാമയ്ക്കു നേരേ വിമർശനം; ബുക്ക് ടൂറിനോടനുബന്ധിച്ച് ബ്രൂക്ക്‌ലിനിലെത്തിയ മുൻ പ്രഥമ വനിത ധരിച്ചത് നാലായിരം ഡോളർ വിലയുള്ള ബലൻസിയാഗ തൈ ഹൈ ബൂട്ട്; മിഷേലിന്റെ ഫാഷൻ ഭ്രമം ചർച്ചയാക്കി സമൂഹമാധ്യമങ്ങളും

വസ്ത്രധാരണത്തിന്റെ പേരിൽ വീണ്ടും മിഷേൽ ഒബാമയ്ക്കു നേരേ വിമർശനം; ബുക്ക് ടൂറിനോടനുബന്ധിച്ച് ബ്രൂക്ക്‌ലിനിലെത്തിയ മുൻ പ്രഥമ വനിത ധരിച്ചത് നാലായിരം ഡോളർ വിലയുള്ള ബലൻസിയാഗ തൈ ഹൈ ബൂട്ട്; മിഷേലിന്റെ ഫാഷൻ ഭ്രമം ചർച്ചയാക്കി സമൂഹമാധ്യമങ്ങളും

ന്യൂയോർക്ക്: വസ്ത്രധാരണത്തിന്റെ പേരിൽ ഇതിനു മുമ്പും സോഷ്യൽ മീഡിയയ്ക്ക് ഇരയാകേണ്ടി വന്ന മുൻ പ്രഥമവനിത മിഷേൽ ഒബാമ വീണ്ടും ഇതേ പേരിൽ വാർത്തകളിൽ നിറയുന്നു. നാലായിരം ഡോളർ വിലയുള്ള ബലൻസിയാഗ തൈ ഹൈ ബൂട്ട് ഇട്ട് ബ്രൂക്ക്‌ലിനിൽ വച്ച് ഒരു ഇന്റർവ്യൂവിൽ പങ്കെടുത്തതോടെയാണ് മിഷേൽ ഒബാമയുടെ വസ്ത്രധാരണം വീണ്ടും ചർച്ചയായത്.

തന്റെ പുതിയ പുസ്തകം ബിക്കമിംഗിന്റെ പ്രചരണാർഥമാണ് ബ്രൂക്ക്‌ലിനിലെ കാർക്ലേസ് സെന്ററിൽ മിഷേൽ എത്തിയത്. അവിടെവച്ച് സെക്‌സ് ആൻഡ് സിറ്റി ഫെയിം സാറാ ജെസീക്ക പാർക്കർ ആണ് മുൻപ്രഥമ വനിതയെ ഇന്റർവ്യൂ ചെയ്തത്. ഇന്റർവ്യൂവിന് ബലൻസിയാഗ ബ്രാൻഡിന്റെ മഞ്ഞ ഫുൾ സ്ലീവ് ഗൗണും തൈ ഹൈ ബൂട്ടും ധരിച്ചെത്തിയതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് മിഷേലിന്റെ വസ്ത്രധാരണം ചർച്ചയാക്കിക്കൊണ്ട് സോഷ്യൽ മീഡിയ ഏറ്റുപിടിച്ചത്.

പാരീസിൽ നടന്ന സ്പ്രിങ്/സമ്മർ 2019 ഫാഷൻ ഷോയിൽ അവതരിപ്പിച്ച ബലൻസിയാഗ തൈ ഹൈ ബൂട്ട് പക്ഷേ, ഇതുവരെ വിപണിയിൽ ലഭ്യമാകാൻ തുടങ്ങിയിട്ടില്ല. പ്രഥമ വനിത എന്ന സ്ഥാനത്തിരുന്നപ്പോഴും വസ്ത്രധാരണത്തിന്റെ പേരിൽ വിമർശനങ്ങൾ മിഷേലിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും വില കൂടിയ ഡിസൈനർ വസ്ത്രങ്ങൾ ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് മിഷേലിനെ വിമർശിച്ചവർ ഏറെയാണ്. സിവിൽ സർവന്റ് എന്ന നിലയിൽ ഇത്തരത്തിൽ വില കൂടിയ ഡിസൈനർ വസ്ത്രങ്ങൾ ധരിക്കുന്നതിനെതിരേയായിരുന്നു വിമർശം. ഏതായാലും മിഷേൽ പുതിയ വേഷത്തിൽ എത്തിയത് മുതലാക്കാനുള്ള ശ്രമം ബലൻസിയാഗ കമ്പനി നടത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP