Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സായിപ്പിന്റെ മഹാമനസ്‌കതയെ ചൂഷണം ചെയ്യുന്നവരിൽ ഇന്ത്യക്കാർ വരെ; സിറിയുടെ കണ്ണുനീർ വിറ്റ് അഭയം തേടിയവരിൽ അഞ്ചിൽ നാലുപേരും മറ്റു രാജ്യക്കാർ; പുഷ്ടിപ്പെട്ടത് മനുഷ്യക്കടത്ത്

സായിപ്പിന്റെ മഹാമനസ്‌കതയെ ചൂഷണം ചെയ്യുന്നവരിൽ ഇന്ത്യക്കാർ വരെ; സിറിയുടെ കണ്ണുനീർ വിറ്റ് അഭയം തേടിയവരിൽ അഞ്ചിൽ നാലുപേരും മറ്റു രാജ്യക്കാർ; പുഷ്ടിപ്പെട്ടത് മനുഷ്യക്കടത്ത്

സിറിയയിൽനിന്ന് യൂറോപ്പിലേക്കുള്ള അഭയാർഥിപ്രവാഹം യഥാർഥത്തിൽ മനുഷ്യക്കടത്താണോ? യുദ്ധഭൂമിയിൽനിന്ന് പലായനം ചെയ്ത് യൂറോപ്പിലെത്തിയ അഭയാർഥികളിൽ അഞ്ചിൽ നാലുപേരും സിറിയക്കാരല്ലെന്ന് കണ്ടെത്തൽ. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്ന് അഭയാർഥികളെന്ന വ്യാജേന ആളുകൾ യൂറോപ്പിൽ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മനുഷ്യക്കടത്തിന്റെ ഭീകരമുഖമാണ് യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും സൂചനയുണ്ട്.

ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി 213,000 അഭയാർഥികളാണ് യൂറോപ്പിലെത്തിയത്. ഇതിൽ സിറിയയിൽനിന്നുള്ളത് വെറും 44,000 പേർ മാത്രമാണ്. അഭയാർഥികളിൽ ഭൂരിപക്ഷയും യുദ്ധഭൂമിയിൽനിന്നാണെന്നും അവരെ സംരക്ഷിക്കാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും യൂറോപ്പിലെ മനുഷ്യാവകാശ സംഘടനകൾ മുറവിളി കൂട്ടുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.

യുദ്ധക്കെടുതികളിൽനിന്ന് രക്ഷപ്പെടുന്നവർ എത്തിച്ചേരുന്നത് ലെബനനിലെയും ജോർദാനിലെയും അഭയാർഥി ക്യാമ്പുകളിലാണെന്നിരിക്കെ, യുദ്ധക്കെടുതിയുടെ പേരിൽ നടക്കുന്ന മനുഷ്യക്കടത്താണ് യൂറോപ്പിൽ തിരക്ക് വർധിപ്പിച്ചതെന്ന് കൺസർവേറ്റീവ് എംപി ഡേവിഡ് ഡേവിസ് പറയുന്നു. സാമ്പത്തിക കാരണങ്ങളാൽ അഭയം തേടിയെത്തുന്നവരാണ് അഭയാർഥികളിലേറെയുമെന്ന് അദ്ദേഹം പറയുന്നു.

2014-ൽ യൂറോപ്പിലെത്തിയ അഭയാർഥികളെക്കാൾ ഇരട്ടിയാണ് ഇക്കൊല്ലം ഏപ്രിൽ മുതൽ ജൂൺവരെയുള്ള കാലയളവിൽ യൂറോപ്പിലെത്തിയത്. അഫ്ഗാനിസ്താനിൽനിന്ന് അഭയം തേടിയെത്തിയവരുടെ സംഖ്യ നാലുമടങ്ങ് വർധിച്ച് 27,000 ആയി. അൽബേനിയയിൽനിന്ന് 17,700 പേരും ഇറാഖിൽനിന്ന് 13,900 പേരും അഭയം ചോദിച്ചെത്തി. ഇക്കൊല്ലം ഇതുവരെ അഞ്ചുലക്ഷത്തോളം അഭയാർഥികൾ യൂറോപ്പിലെത്തിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഓഗസ്റ്റിൽ മാത്രം ഒന്നരലക്ഷത്തിലേറെ അഭയാർഥികൾ എത്തിയിട്ടുണ്ട്. യൂറോപ്പിൽ എവിടെയെങ്കിലും അഭയം തേടുകയല്ല, ജീവിക്കാൻ ഏറ്റവും സൗകര്യമുള്ള രാജ്യത്ത് എത്തിച്ചേരാനാണ് അഭയാർഥികളിൽ പലരും ശ്രമിച്ചത്. യൂറോപ്പിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 3000-ത്തോളം പേർ കൊല്ലപ്പെട്ടതായും കക്കാക്കുന്നു. മെഡിറ്ററേനിയൻ കടൽ കടക്കാനുള്ള ശ്രമത്തിനിടെ മരിച്ചവരാണിവർ.

അഭയാർഥിപ്രവാഹം നിയന്ത്രണാതീതമായതോടെയാണ് പല രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാജ്യത്തെത്തുന്ന ഏത് സിറിയൻ അഭയാർഥിക്കും അഭയം നൽകുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അഭയാർഥി പ്രവാഹം വർധിച്ചതോടെ, ആദ്യം നിയന്ത്രണങ്ങളേർപ്പെടുത്തിയതും ജർമനിയായിരുന്നു. ജർമനി അതിർത്തി അടച്ചതോടെ, ഓസ്ട്രിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കളമായി.

ക്രൊയേഷ്യയിൽ കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മാത്രം 14,000 അഭയാർഥികൾ എത്തിയിട്ടുണ്ട്. സെർബയിയിലേക്കുള്ള എട്ട് റോഡ് ക്രോസിങ്ങുകളിൽ ഏഴും അടച്ച് ക്രൊയേഷ്യൻ അഭയാർഥികളെ നിയന്ത്രിക്കുകയാണ. സെർബിയയുമായുള്ള അതിർത്തിയിൽ വലിയ വേലികെട്ടിയ ഹംഗറി, ക്രൊയേഷ്യയുമായുള്ള അതിർത്തിയിലും വലിയ വേലി സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP