Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മോദി ഹേ തോ മുൻകിൻ ഹേ'; തെരഞ്ഞെടുപ്പുകാലത്തെ ബിജെപി മുദ്രാവാക്യം ഏറ്റുവിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും; ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിന് കൈവന്ന സുവർണാവസരമെന്ന് മൈക്ക് പോംപെയോ; മോദിയുണ്ടെങ്കിൽ സാധ്യമാണെന്ന് കൂട്ടിച്ചേർത്തത് ഇന്ത്യ - യുഎസ് ബിസിനസ് കൗൺസിലിന്റെ ഉച്ചകോടിയിൽ

'മോദി ഹേ തോ മുൻകിൻ ഹേ'; തെരഞ്ഞെടുപ്പുകാലത്തെ ബിജെപി മുദ്രാവാക്യം ഏറ്റുവിളിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും; ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിന് കൈവന്ന സുവർണാവസരമെന്ന് മൈക്ക് പോംപെയോ; മോദിയുണ്ടെങ്കിൽ സാധ്യമാണെന്ന് കൂട്ടിച്ചേർത്തത് ഇന്ത്യ - യുഎസ് ബിസിനസ് കൗൺസിലിന്റെ ഉച്ചകോടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: ബിജെപിയുടെ തിരഞ്ഞെടുപ്പു മുദ്രാവാക്യം ഏറ്റു പറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും. ഇന്ത്യ യുഎസ് ബന്ധം മെച്ചപ്പെടുത്തുമെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ പ്രഖ്യാപനത്തിലാണ് അദ്ദേഹം ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം കൂടി ഉപയോഗിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയർത്താനുള്ള സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്ന്, 'മോദി ഹേ തോ മുൻകിൻ ഹേ' (മോദിയുണ്ടെങ്കിൽ സാധ്യമാണ്) എന്ന മുദ്രാവാക്യം കൂടി ചേർത്ത് പോംപെയോ പറഞ്ഞു. യുഎസ് ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം പുതിയ ഉയരങ്ങളിലെത്തി. മുൻപ് ഇന്ത്യയുടെ യുഎസ് അംബാസഡറായിരുന്ന എസ്. ജയശങ്കർ വിദേശകാര്യമന്ത്രിയായതു ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കുമെന്നും പോംപെയോ സൂചിപ്പിച്ചു. ഈ മാസാവസാനം ഇന്ത്യ സന്ദർശിക്കുന്നുണ്ട്.

നാ മുംകിൻ അബ് മുംകിൻ ഹേ, മോദി ഹേ തോ മുംകിൻ ഹേ' (നടക്കാത്തതെന്തും മോദിയുള്ളപ്പോൾ നടക്കും) എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി പ്രവർത്തകർ ഉയർത്തിയ ഏറ്റവും ശ്രദ്ധേയമായ മുദ്രാവാക്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP