Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊലപാതക റെക്കോഡിൽ ബ്രസീലിന്റെ പൊലീസിനെ തകർക്കാൻ വേറെ ആരുമുണ്ടാവില്ല; റിയോ ഡി ജനൈറോയിൽ മാത്രം അഞ്ചുവർഷം പൊലീസ് കൊന്നത് 1500 പേരെ

കൊലപാതക റെക്കോഡിൽ ബ്രസീലിന്റെ പൊലീസിനെ തകർക്കാൻ വേറെ ആരുമുണ്ടാവില്ല; റിയോ ഡി ജനൈറോയിൽ മാത്രം അഞ്ചുവർഷം പൊലീസ് കൊന്നത് 1500 പേരെ

രു വധശിക്ഷ അല്ലെങ്കിൽ ഒരു കസ്റ്റഡി മരണം ഇവിടെ വമ്പൻ വാർത്തയാകുമ്പോൾ ഇന്ത്യയെക്കാൾ വേഗത്തിൽ വളരുന്ന ബ്രസീലിലെ കാര്യം കൂടി അറിഞ്ഞിരിക്കുക. കഴിഞ്ഞ അഞ്ചുവർഷക്കാലം ബ്രസീലിലെ വമ്പൻ നഗരമായ റിയോ ഡി ജനൈറോയിൽ പൊലീസ് വെടിവച്ച് കൊന്നത് 1500 പേരെയാണ് എന്നറിയുക. ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ കണക്കുകളാണിത്.

മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായാണ് ബ്രസീലിലെ നഗരങ്ങൾ അറിയപ്പെടുന്നത്. അവിടുത്തെ ചേരികൾ അക്രമത്തിന്റെയും കുടിപ്പകയുടെയും കേന്ദ്രങ്ങളാണ്. എന്നാൽ, അധോലോകത്തെ വെല്ലുന്ന ക്രൂരതകളാണ് ബ്രസീൽ പൊലീസിന്റെ പേരിൽ ആരോപിക്കപ്പെടുന്നത്. കുറ്റക്കാരെ ഉന്മൂലനം ചെയ്യുന്ന 'എൻകൗണ്ടർ' നടപടികളാണ് ബ്രസീൽ പൊലീസിന്റെ മുഖ്യ ആയുധം.

അടുത്ത വർഷം ഒളിമ്പിക്‌സിന് വേദിയൊരുക്കുന്ന ബ്രസീലിലെ റിയോ ഡി ജനൈറോ നഗരത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മിലിട്ടറി പൊലീസ് വകവരുത്തിയത് 1519 പേരെയാണെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫവേലകളെന്ന് അറിയപ്പെടുന്ന ചേരികളിൽ എത്തുന്ന പൊലീസ് സംശയം തോന്നുന്നവരെ വെടിവച്ചുകൊല്ലുകയാണ് ചെയ്യുന്നതെന്ന് ബ്രസീലിലെ മനുഷ്യാവകാശ സംഘടനകളും പറയുന്നു.

കറുത്തവർഗത്തിൽപ്പെട്ട ചെറുപ്പക്കാരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. 2010-നും 2013-നും ഇടയ്ക്ക് കൊല്ലപ്പെട്ടവരിൽ 75 ശതമാനവും 15-നും 29-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടുവെന്നാണ് മിക്കവാറും കേസ്സുകളിൽ പൊലീസിന്റെ ന്യായവാദം. ഈ കേസുകൾ സിവിൽ കോടതിയിൽ വന്നാലും പൊലീസുകാർക്കെതിരെ കേസ്സെടുക്കാറുമില്ല. 220 വെടിവെപ്പ് കേസ്സുകൾ കോടതി പരിഗണിച്ചതിൽ ഒരെണ്ണത്തിൽ മാത്രമാണ് പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായത്.

ഒരേസമയം ആധുനിക വൽക്കരണത്തിന്റെ ചിഹ്നങ്ങളുള്ള വമ്പൻ നഗരമാണ് റിയോയെങ്കിൽ, അതേസമയം തന്നെയാണ് കൊള്ളയും കൊലയും പതിവായ ചേരികളുടെ നഗരവുമാകുന്നതെന്ന് ആംനെസ്റ്റി ഇന്റർനാഷണലിന്റെ ബ്രസീൽ ഡയറക്ടർ ആറ്റില്ല റോക്ക് പറഞ്ഞു. ഒളിമ്പിക് കൗണ്ട് ഡൗണിന്റെ ആഘോഷത്തിലാണ് നഗരമിപ്പോൾ. കഴിഞ്ഞവർഷം നടന്ന ലോകകപ്പിന് മുന്നോടിയായി ഫവേലകളിൽ നടത്തിയ ശുദ്ധീകരണത്തിലും ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP