Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജേതാവിനെ പട്ടം അണിയിക്കും മുമ്പ് രണ്ടാമതെത്തിയ സുന്ദരി കിരീടം തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞു; ഒരു സൗന്ദര്യമത്സരം പൊളിഞ്ഞത് ഇങ്ങനെ

ജേതാവിനെ പട്ടം അണിയിക്കും മുമ്പ് രണ്ടാമതെത്തിയ സുന്ദരി കിരീടം തട്ടിപ്പറിച്ച് വലിച്ചെറിഞ്ഞു; ഒരു സൗന്ദര്യമത്സരം പൊളിഞ്ഞത് ഇങ്ങനെ

സൗന്ദര്യപ്പിണക്കമെന്ന് നിങ്ങൾ എപ്പോഴും കേട്ടിട്ടുണ്ടാകും. എന്നാൽ സുന്ദരിമാരുടെ പിണക്കത്തിന്റെ തീവ്രത എത്രത്തോളമുണ്ടെന്നാണ് നിങ്ങളുടെ ധാരണ...?. സാധാരണ സുന്ദരിമാരല്ല സൗന്ദര്യകിരീടത്തിനായി മാറ്റുരയ്ക്കുന്ന റാണിമാർ തമ്മിലുള്ള കലഹത്തെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അത്തരമൊരു പൊട്ടിത്തെറിക്കാണ് ബ്രസീലിൽ നടന്ന സൗന്ദര്യമത്സരം സാക്ഷ്യം വഹിച്ചിരിക്കുന്നത്. വിജയിയുടെ പേര് പ്രഖ്യാപിക്കുന്നത് കേട്ട് റണ്ണർ അപ്പായ സുന്ദരിയാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് അവർ, വിജയിയായ സുന്ദരിയുടെ തലയിൽ വയ്ക്കാനുള്ള കിരീടം തട്ടിപ്പറിച്ചെടുത്ത് തറയിലേക്ക് വലിച്ചെറിയുകയായിരുന്നുവത്രെ. മിസ് ആമസോൺ 2015 മത്സരത്തിൽ 20 കാരിയായ കരോലിന ടോലെഡോയെ സൗന്ദര്യറാണിയായി പ്രഖ്യാപിക്കുന്നത് കേട്ടതോടെയാണ് റണ്ണർ അപ്പായ ഷെസ്ലേൻ ഹയല്ല പൊട്ടിത്തെറിക്കുകയും ഈവിധം പെരുമാറുകയും ചെയ്തത്. ഈ അപൂർവദൃശ്യങ്ങൾ ക്യാമറക്കണ്ണുകൾ സൂത്രത്തിൽ ഒപ്പിയെടുക്കുകയും ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മറ്റ് സുന്ദരികൾ റണ്ണർ അപ്പിന്റെ താണ്ഡവം കണ്ട് തരിച്ചിരുന്നു പോവുകയും ചെയ്തു.

ഒരു നിമിഷം സ്തംഭിച്ചിരുന്നു പോയ സംഘാടകർ ഓടിയെത്തുകയും കിരീടം നിലത്ത് നിന്നെടുത്ത് കരോലിനയുടെ ശിരസ്സിൽ വയ്ക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമകാരിയായ ഷെസ്ലേൻ ഹയല്ലയെ പിടിച്ച് മാറ്റുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി മാനൗസിലെ ഒരു കൺവെൻഷൻ സെന്ററിൽ നടന്ന മത്സരത്തിലാണീ വിചിത്രമായ സംഭവം അരങ്ങേറിയിരിക്കുന്നത്. ആമസോണിലെ വലിയ നഗരമാണിത്. ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള ലോകകപ്പ് അടുത്ത ജൂണിൽ അരങ്ങേറുന്നതും ഈ നഗരത്തിൽ വച്ചാണ.് സുന്ദരിപ്പട്ടത്തിലെത്താനുള്ള തന്റെ വഴി കരോലിന കവർന്നെടുക്കുകയായിരുന്നുവെന്നാണ് ഹയല്ല ശനിയാഴ്ച പറഞ്ഞത്. പണമാണ് മാനൗസിൽ സംസാരിച്ചതെന്നും എന്നാൽ പണം ഇവിടെ സംസാരിക്കില്ലെന്ന് തനിക്ക് ആമസോണിലെ ജനങ്ങൾക്ക് കാണിച്ച് കൊടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു. കരോലിന ഒന്നാംസ്ഥാനത്തെത്താൻ അർഹയല്ലെന്നും ഹയല്ല ആരോപിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ വിജയിയായ സുന്ദരി തയ്യാറായില്ല. അവിശ്വസനീയമായ അനുഭവമാണിതെന്നും ഇത് വിവരിക്കാൻ തനിക്ക് വാക്കുകളില്ലെന്നും കരോലിന പറയുന്നു. മിസ് ആമസോൺ ഇനി അവരുടെ സ്‌റ്റേറ്റിനെ പ്രതിനീധീകരിച്ച് മിസ് ബ്രസീൽ സൗന്ദര്യ മത്സരത്തിൽ മത്സരിക്കും.

ഇത്തരത്തിൽ പെരുമാറിയ റണ്ണർ അപ്പിനെ ശിക്ഷിക്കണമോയെന്ന് സംഘാടകർ തീരുമാനിക്കും. ദേശീയതലത്തിൽ നടക്കുന്ന സൗന്ദര്യ മത്സരങ്ങളിൽ ആമസോണിനെ പ്രതിനിധികരിക്കുന്ന സുന്ദരികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. 1957ൽ തെരെസിൻഹ മോരൻഗോ എന്ന മിസ് ആമസോൺ മിസ് ബ്രസീൽ പട്ടം നേടുകയും തുടർന്ന് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഈ വർഷത്തെ മിസ് ആമസോൺ ഫൈനലിൽ 12 സുന്ദരികളാണ് മാറ്റുരച്ചത്. 2013ലും കഴിഞ്ഞ വർഷവും ഷെയ്സ്ലാൻ ആണ് മിസ് ആമസോൺ പട്ടം നേടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP