Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലേഷ്യയിലെ ആവേശം നഷ്ടമാകാതെ മോദി സിംഗപ്പൂരിലേക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സ്വീകരണത്തിന് തയ്യാറെടുപ്പുമായി സിംഗപ്പൂർ

മലേഷ്യയിലെ ആവേശം നഷ്ടമാകാതെ മോദി സിംഗപ്പൂരിലേക്ക്; ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സ്വീകരണത്തിന് തയ്യാറെടുപ്പുമായി സിംഗപ്പൂർ

സിംഗപ്പൂർ: മലേഷ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കിട്ടിയ സ്വീകരണം സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം കണ്ടതാണ്. അതിലൊട്ടും കുറയാൻ അവരും സമ്മതിക്കില്ല. ആസിയാൻ ഉച്ചകോടിക്കുശേഷം രണ്ടുദിവസത്തെ സന്ദർശനത്തിന് ഇവിടെ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശത്തിരയിൽ സ്വീകരണം ഒരുക്കും. നാളെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.

രാഷ്ട്രത്തലവന്മാരുമായും വ്യവസായ പ്രമുഖരുമായും നടത്തുന്ന കൂടിക്കാഴ്ചയ്ക്കു പുറമേയാണിത്. സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ചയിലേക്കു നിർദേശങ്ങൾ ക്ഷണിച്ചു ചടങ്ങിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത ഇന്ത്യക്കാർക്കു പ്രധാനമന്ത്രി ഇ-മെയിൽ സന്ദേശമയച്ചു. നിർദേശങ്ങൾ അറിയിക്കാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനുമുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ തുറമുഖം, നഗരവൽക്കരണം, തൊഴിൽ നൈപുണ്യ വികസനം എന്നീ മേഖലകളിലെ സഹകരണമാണു പ്രധാനമായും ലക്ഷ്യമിടുന്നതെന്നു സന്ദേശത്തിലുണ്ട്. ഇതിലേക്കും വലിയ തോതിലുള്ള പ്രതികരണമാണ് എത്തുന്നത്.

ഇന്ത്യ-സിംഗപ്പൂർ സഹകരണത്തിന്റെ അൻപതാം വാർഷികത്തിലാണു തന്റെ സന്ദർശനമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യദിനത്തിൽ സിംഗപ്പൂരിലെ വ്യവസായികളുമായി പ്രഭാതഭക്ഷണത്തോടൊപ്പമുള്ള ചർച്ച, തുടർന്നു പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച എന്നിവ നടക്കും. തുടർന്ന് ഐഎൻഎ സ്മാരകത്തിൽ റീത്ത് സമർപ്പിക്കുകയും ടെക്‌നിക്കൽ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും ചെയ്യും. നാളെ ഇന്ത്യ-സിംഗപ്പൂർ സാമ്പത്തിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന മോദി തുടർന്നു പ്രമുഖ കമ്പനി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടാണ് ഇന്ത്യൻ സമൂഹവുമായുള്ള കൂടിക്കാഴ്ച.

ഏറെ പ്രതീക്ഷയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാനൊരുങ്ങുകയാണ് സിംഗപ്പൂർ. സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവ്യവസായസാംസ്‌കാരിക ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂർ സർക്കാരും ജനങ്ങളും. വ്യാപാര, നിക്ഷേപ വ്യാപ്തി വർധിപ്പിക്കൽ, വ്യോമയാനകടൽ ഗതാഗത ബന്ധം സുഗമമാക്കൽ, സ്മാർട്ട് സിറ്റി, നഗര പുനരുജ്ജീവനം, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ചർച്ചകൾ ഉണ്ടാകുക.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യവികസനത്തിൽ സിംഗപ്പൂർ പങ്കാളിത്തം ഉറപ്പാക്കുകയാണ് മോദിയുടെ ലക്ഷ്യം. നിക്ഷേപങ്ങൾ ആകർഷിക്കാനും ശ്രമിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP