Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറാം വയസ്സിൽ മുറിഞ്ഞു പോയ ലൈംഗികാവയവത്തിന് പകരം എട്ടിഞ്ച് വലുപ്പമുള്ള ബയോണിക്ക് ഘടിപ്പിച്ചു; സ്‌കോട്ട്‌ലൻഡിലെ ഇന്ത്യക്കാരന് ഇനി സ്വച്ച് ഇട്ടാൽ ഇത് പ്രവർത്തിപ്പിക്കാം

ആറാം വയസ്സിൽ മുറിഞ്ഞു പോയ ലൈംഗികാവയവത്തിന് പകരം എട്ടിഞ്ച് വലുപ്പമുള്ള ബയോണിക്ക് ഘടിപ്പിച്ചു; സ്‌കോട്ട്‌ലൻഡിലെ ഇന്ത്യക്കാരന് ഇനി സ്വച്ച് ഇട്ടാൽ ഇത് പ്രവർത്തിപ്പിക്കാം

പ്പോൾ ശരീരത്തിലെ ഏത് അവയവവും നഷ്ടപ്പെട്ടാലും പകരം ഒരെണ്ണം ഫലപ്രദമായി തുന്നിച്ചേർക്കാവുന്ന കാലമാണെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്. അറ്റു പോയ കാലുകളും കൈകളും വിരലുകളും മറ്റും പ്രവർത്തനയോഗ്യമായി രീതിയിൽ തുന്നിച്ചേർത്ത വാർത്തകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യഥേഷ്ടം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അറ്റു പോയ പുരുഷ ലൈംഗികാവയവത്തിന് പകരം മറ്റൊന്ന് ഘടിപ്പിക്കുന്നത് വളരെ അപൂർവമാണ്. ഇപ്പോഴിതാ സ്‌കോട്ട്‌ലൻഡിൽ നിന്നും അത്തരമൊരു വാർത്തയെത്തിയിരിക്കുന്നു. ഒരു ഇന്ത്യക്കാരനാണ് ഇതിന് വിധേയനായി വാർത്തകളിൽ നിറയുന്നത്. ആറാം വയസിൽ മുറിഞ്ഞു പോയ തന്റെ ലൈംഗികാവയവത്തിന് പകരം എട്ടിഞ്ച് വലുപ്പമുള്ള ബയോണിക് ഇദ്ദേഹത്തിന്റെ ലിംഗഭാഗത്ത് തുന്നിച്ചേർക്കുകയായിരുന്നു. ഇനി സ്വിച്ചിട്ടാൽ ഈ ലൈംഗികാവയവം അദ്ദേഹത്തിന് പ്രവർത്തിപ്പിക്കാനാവും...!!!

മുഹമ്മദ് അബാദ് എന്ന 43കാരനാണ് ഈ വാർത്തയിലെ നായകൻ. ആറാം വയസിലുണ്ടായ റോഡപകടത്തിൽ പെട്ടാണ് ഇദ്ദേഹത്തിന്റെ ലൈംഗികാവയവം മുറിഞ്ഞ് പോയത്. തന്റെ വൃഷണഭാഗത്തോട് ചേർന്ന് ഘടിപ്പിച്ചിരിക്കുന്ന സ്വിച്ചിട്ടാൽ അദ്ദേഹത്തിന് തന്റെ പുതിയ ലൈംഗികാവയവം പ്രവർത്തിപ്പിക്കാൻ സാധിക്കും...!!!. ലൈംഗികാവയവ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി 100ഓളം ശസ്ത്രക്രിയകൾക്ക് മുഹമ്മദ് ഇതിന് മുമ്പ് വിധേയനായിട്ടുണ്ട്. അവസാനം യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടനിലെ സർജന്മാരാണ് അദ്ദേഹത്തിന് ഈ ബയോണിക് പെനിസ് ഘടിപ്പിച്ച് നൽകിയിരിക്കുന്നത്.

ഈ ഉപകരണത്തിന് രണ്ടു ട്യൂബുകളാണുള്ളത്. അദ്ദേഹത്തിന്റെ ഉദരത്തിൽ നിന്നുമുള്ള ചില പ്രത്യേക ദ്രാവകങ്ങളാൽ ഇത് നിറഞ്ഞിരിക്കുകയും ഇതിലൂടെ അദ്ദേഹത്തിന് ലൈംഗിക ഉദ്ധാരണം സാധ്യമാവുകയുമാണ് ചെയ്യുന്നത്. നേരത്തെ പറഞ്ഞ ബട്ടൻ അമർത്തുന്നതോടെയാണ് ഇതു സംബന്ധിച്ച പ്രക്രിയകൾ ആരംഭിക്കുന്നത്.ഉപയോഗത്തിന് ശേഷം അവയവത്തിലെ ദ്രാവകം ഒഴുക്കിക്കളയാൻ മറ്റൊരു സ്വിച്ചുമുണ്ട്. ഈ സവിശേഷതയാർന്ന അവയവം തുന്നിപ്പിടിപ്പിക്കാൻ നീണ്ട മൂന്നു വർഷമെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിനായി മുഹമ്മദിന്റെ കൈയിൽ നിന്നും ഡോക്ടർമാർ തൊലി ചെത്തിയെടുത്ത് ഉപയോഗിച്ചിരുന്നു. അതായത് കൈയിലെ തൊലിയും കൊഴുപ്പുമുപയോഗിച്ചാണ് പുതിയ ലൈംഗിക അവയവം നിർമ്മിച്ചിരിക്കുന്നത്. തുടർന്ന് 11 മണിക്കൂർ നീണ്ട സർജറിയിലൂടെ അത് തുന്നിച്ചേർക്കുകയുമായിരുന്നു. തനിക്കിപ്പോൾ പുതിയ അവയവം പ്രവർത്തിപ്പിക്കണമെങ്കിൽ ഒരു സ്വിച്ചിട്ടാൽ മതിയെന്ന് മുഹമ്മദ് അത്ഭുതത്തോടെ പറയുന്നു. പ്രവർത്തനം നിർത്താൻ മറ്റൊരു സ്വിച്ചിട്ടാലും മതിയെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ചില സ്ത്രീകൾക്കിത് പരീക്ഷിക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറയുന്നു....!!!

ബ്രിട്ടനിലുള്ള മുഹമ്മദ് ആറാം വയസിൽ ഓടുന്ന കാറിൽ നിന്ന് തെറിച്ച് വീഴുകയും കാർ അദ്ദേഹത്തെയും വലിച്ച് 600 അടിയോളം മുന്നോട്ട് നീങ്ങുകയുമായിരുന്നു. തൽഫലമായി ലൈംഗികാവയവം അറ്റുപോവുകയും ഗുരുതരമായ പരുക്ക് പറ്റുകയും ചെയ്തു. ലിംഗത്തിന് പുറമെ ഇടത്തെ വൃഷണവും പൂർണമായും നശിച്ചിരുന്നു. വലത്തെ വൃഷണം ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് പിന്നീട് ലൈംഗിക ഉത്തേജനമുണ്ടായിരുന്നില്ല. ഇപ്പോൾ പുതിയ ലിംഗം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ അത് വച്ച് പ്രാക്ടീസ് ചെയ്യാൻ ഡോക്ടർമാർ തന്നോട് നിർദേശിച്ചതായും മുഹമ്മദ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP