Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്ലൂവെയിൽ ഗെയിമിന് പിന്നാലെ ഭീതി പരത്തി മോമോ ചലഞ്ച്; കുട്ടികളിൽ ആത്മഹത്യ പ്രവണതയുണ്ടാക്കുന്ന ഗെയിം ലോകമെമ്പാടും പ്രചരിക്കുന്നു; 12കാരി മരിച്ചതിന് പിന്നാലെ ജാഗ്രത നിർദ്ദേശം നൽകി അർജന്റീനയും സ്‌പെയിനും

ബ്ലൂവെയിൽ ഗെയിമിന് പിന്നാലെ ഭീതി പരത്തി മോമോ ചലഞ്ച്; കുട്ടികളിൽ ആത്മഹത്യ പ്രവണതയുണ്ടാക്കുന്ന ഗെയിം ലോകമെമ്പാടും പ്രചരിക്കുന്നു; 12കാരി മരിച്ചതിന് പിന്നാലെ ജാഗ്രത നിർദ്ദേശം നൽകി അർജന്റീനയും സ്‌പെയിനും

തിരുവനന്തപുരം: കൊലയാളി ഗെയ്മുകൾ വീണ്ടും ഭീതി പടർത്തുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി നിരവധിപേരുടെ ജീവനെടുത്ത ബ്ലൂവെയിൽ ഗെയിമിന് ശേഷം ഇപ്പോൾകുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെകുറിച്ചുള്ള മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകൾ.'മോമോ ചാലഞ്ച്' എന്ന പേരിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഗെയിം കഴിഞ്ഞ ആഴ്ചകളിലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിക്കുന്നത്.

ബ്ലൂവെയിൽ ചാലഞ്ചിന് ശേഷം വന്ന ഏറ്റവും അപകടകാരിയായ ഗെയിം ചലഞ്ചാണിത്. ഗെയിമിൽ താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം തുടങ്ങു ന്നത്. മെസ്സേജുകളും മറ്റും പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. പലരിലും ആത്മഹത്യാ പ്രവണത തന്നെ ഇതുണ്ടാക്കും. പേഴ്‌സണലൈസ്ഡ് ഗെയിമായതിനാൽ തന്നെ സ്വാധീന ശക്തിയും കൂടുതലാണ്.

വാട്സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. ജപ്പാനീസ് ആർട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശിൽപത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമിൽ തന്നെ കുട്ടികളിൽ ഭീതി ജനിപ്പിക്കുന്നു

അടുത്തിടെ അർജന്റീനയിൽ 12കാരി ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. ഈ മരണത്തിന് മരണക്കളിയായ മോമോയുമായി ബന്ധമുണ്ടോ എന്ന അന്വേഷണം അർജീന്റീനയിൽ നടന്നുകൊണ്ടിരിക്കുകയാണ്.മെക്സിക്കൻ കമ്പ്യൂട്ടർ ക്രൈം ഇൻവെസ്റ്റിഗേഷൻ ടീം നടത്തിയ അന്വേഷണ പ്രകാരം ഫേസ്‌ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു.സ്പെയിൻ അർജന്റീന മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾ മോമോയ്ക്കെതിരേ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP