Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞുമായി എത്തുന്ന സ്ത്രീ മുല കൊടുക്കുമോ എന്ന് ചോദിച്ചാൽ നിങ്ങൾ എ്ത് ചെയ്യും..? എട്ട് സ്ത്രീകളോട് ഒരു യുവതി ചോദിച്ചപ്പോൾ സംഭവിച്ചത്

കുഞ്ഞുമായി എത്തുന്ന സ്ത്രീ മുല കൊടുക്കുമോ എന്ന് ചോദിച്ചാൽ നിങ്ങൾ എ്ത് ചെയ്യും..? എട്ട് സ്ത്രീകളോട് ഒരു യുവതി ചോദിച്ചപ്പോൾ സംഭവിച്ചത്

റ്റുള്ളവരോടുള്ള സ്നേഹവും ദയയും വറ്റിവരണ്ടുവെന്ന ആശങ്ക ശക്തമാകുന്ന ഇക്കാലത്തും അന്യന്റെ കുഞ്ഞിന് മുല കൊടുക്കാൻ പോലും ഒരുക്കമുള്ളവരേറെ ഇവിടെയുണ്ടെന്ന് ഒരു പരീക്ഷണത്തിലൂടെ വ്യക്തമായിരിക്കുന്നു. സൗത്ത് ലണ്ടനിലെ തെരുവുകളിലേക്ക് ഒരു സ്ത്രീയെ വേഷം കെട്ടിച്ച് കുഞ്ഞുമായി അയച്ച് നടത്തിയ പരീക്ഷണത്തിലൂടെയാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. തന്റ കൈയിലുള്ള കുഞ്ഞിന് മുല കൊടുക്കാമോയെന്നായിരുന്നു ഈ സ്ത്രീ മറ്റ് സ്ത്രീകളോട് ചോദിച്ചിരുന്നത്. ഈ സ്ത്രീ ബ്രിക്സ്ടൺ, ഡൽവിച്ച്, ബ്രോക്ക് വെൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് എട്ട് സ്ത്രീകളോട് ഈ ചോദ്യം ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും ഇതിന് തയ്യാറായെന്നാണ് ഇത് സംബന്ധിച്ച വീഡിയോ വെളിപ്പെടുത്തുന്നത്.

ഇതിൽ ആദ്യത്തെ സ്ത്രീ മുല കൊടുക്കാൻ തയ്യാറായില്ലെങ്കിലും തന്റെ വീട്ടിൽ നിന്നും അപ്റ്റാമിൽ ഇൻഫന്റ് മിൽക്ക് കൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ സ്ത്രീ മുലകൊടുക്കാമെന്ന് ഒട്ടും ചിന്തിക്കുക പോലും ചെയ്യാതെയാണ് സമ്മതിച്ചത്. കുഞ്ഞിനെ സഹായിക്കാൻ അവർ നിറഞ്ഞ മനസോടെ സന്നദ്ധയാവുകയായിരുന്നു. തുടർന്ന് ഇരു സ്ത്രീകളും കുഞ്ഞുമായി ഒരു കഫെയിലേക്ക് പോവുകയും ഒരു എക്സ്പ്രസ് മെഷീൻ ഉപയോഗിച്ച് പാൽ വലിച്ചെടുക്കുന്നതിനെ കുറിച്ച് അവർ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ബസ് സ്റ്റോപ്പിൽ കാത്തിരുന്ന ഒരു സ്ത്രീയോട് മുല കൊടുക്കാമോ എന്ന് ചോദിച്ചപ്പോൾ താൻ തിരക്കിട്ട് ഒരിടം വരെ പോവുകയാണെന്ന് പറയുകയായിരുന്നു.

ബ്രോക്ക് വെല്ലിലെ സ്ത്രീ തന്റെ വീട്ടിൽ നിന്നും ഫ്രോസൻ മിൽക്ക് കൊണ്ട് വന്ന് കുഞ്ഞിന് കൊടുക്കാനുള്ള സന്നദ്ധതയാണ് പ്രകടിപ്പിച്ചത്. പിന്നീടൊരിക്കൽ വേണമെങ്കിൽ താൻ മുല കൊടുക്കാനും തയ്യാറാണെന്നവർ വ്യക്തമാക്കിയിരുന്നു. ആറാമത്തെ സ്ത്രീയും സഹായിക്കാൻ സാധിക്കാത്തതിൽ ക്ഷമ പറയുകയായിരുന്നു. തനിക്ക് പാൽ കൊടുക്കാനുള്ള കഴിവില്ലെന്നായിരുന്നു ഏഴാമത്തെ സ്ത്രീ പ്രതികരിച്ചത്. എന്നാൽ അവസാനം കണ്ട സ്ത്രീ താൻ ഇതിന് ശ്രമിക്കാമെന്ന് വാഗ്ദാനം നൽകുകയാണുണ്ടായത്. ഇതിനായി എക്സ്പ്രസ് മെഷീൻ ഉപയോഗിക്കാനും അവർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തന്റെ സഹായം ചോദിച്ച് വരുന്ന ഒരു സ്ത്രീയോട് ഒരിക്കലും നോ പറയില്ലെന്നായിരുന്നു മറ്റൊരു സ്ത്രീ പ്രതികരിച്ചിരുന്നത്.

ചുരുക്കിപ്പറഞ്ഞാൽ എട്ടിൽ അഞ്ച് പേരും സഹായിക്കാൻ സന്നദ്ധ പ്രകടിപ്പിച്ചിരുന്നു. അതായത് 62 ശതമാനം പേരുടെയും സേവനസന്നദ്ധതയും ദയാവായ്പും തീർത്തും ഇല്ലാതായിട്ടില്ലെന്നാണ് ഇതിലൂടെ തെളിഞ്ഞിരിക്കുന്നത്.മുലയൂട്ടൽ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം വളർത്തുമെന്നാണ് ചൈൽഡ് കെയർ എക്സ്പർട്ടുകൾ പറയുന്നത്. ഇതിനെ തുടർന്ന് സ്ത്രീയുടെ തലച്ചോറിൽ ലൗവ് ഹോർമോണായ ഓക്സിടോസിൻ ഉൽപാദിപ്പിക്കുന്നത് വർധിപ്പിക്കുമെന്നും കണ്ടെത്തിയിരുന്നു. ഇതിലൂടെ കുഞ്ഞിനോട് അമ്മയുടെ വിശ്വാസം, സ്നേഹം, അടുപ്പം എന്നിവ വർധിക്കുമെന്നും ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP