Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരഞ്ഞുകൊണ്ട് ആ കുരുന്ന് മുലപ്പാലിനായി കിണഞ്ഞുശ്രമിച്ചുകൊണ്ടേയിരുന്നു; റോഡരികിൽ മരിച്ചുകിടന്ന അമ്മയുടെ മുലകുടിക്കാൻ ശ്രമിക്കുന്ന ഒന്നരവയസ്സുകാരന്റെ ചിത്രം ലോകം ഏറ്റെടുത്തപ്പോൾ

കരഞ്ഞുകൊണ്ട് ആ കുരുന്ന് മുലപ്പാലിനായി കിണഞ്ഞുശ്രമിച്ചുകൊണ്ടേയിരുന്നു; റോഡരികിൽ മരിച്ചുകിടന്ന അമ്മയുടെ മുലകുടിക്കാൻ ശ്രമിക്കുന്ന ഒന്നരവയസ്സുകാരന്റെ ചിത്രം ലോകം ഏറ്റെടുത്തപ്പോൾ

മ്മ മരിച്ചുകിടക്കുന്നതറിയാതെ, മുലപ്പാലിനായി പരതുകയാണ് ഈ ഒന്നരവയസ്സുകാരൻ. മധ്യപ്രദേശിലെ ദാമോ ജില്ലയിൽനിന്നാണ് ഈ കരളലിയിക്കുന്ന ദൃശ്യം. റെയിൽവേ ട്രാക്കിനരികെയാണ് യുവതി മരിച്ചുകിടന്നിരുന്നത്. അതറിയാതെ, മുലപ്പാലിനുവേണ്ടി കരയുന്ന കുട്ടിയുടെ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിന്റെ മുഴുവൻ വേദനയായി മാറിക്കഴിഞ്ഞു.

റെയിൽവേ ട്രാക്കിനരികെ യുവതി കിടക്കുന്നതുകണ്ട വഴിപോക്കരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി ഇവരുടെ മരണം സ്ഥിരീകരിച്ചു. പൊലീസെത്തുമ്പോഴും കുഞ്ഞ് അമ്മയുടെ നെഞ്ചത്തുതന്നെയാണുണ്ടായിരുന്നത്. കുഞ്ഞിന് പാലു കൊടുത്തുകൊണ്ടിരുന്നപ്പോഴാണോ ഇവർ മരിച്ചതെന്നും സംശയിക്കുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

അമ്മ മരിച്ചതറിയാതെ മുലപ്പാൽ കുടിച്ചുകൊണ്ടിരുന്ന കുഞ്ഞിന്റെ ദൃശ്യം നടുക്കിയതായി സംഭവസ്ഥലത്തെത്തിയ റെയിലേ#വേ പൊലീസ് കോൺസ്റ്റബിൾ നന്ദ് റാം പറഞ്ഞു. യുവതിയുടെ ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തം വന്നിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തിൽ കൊല്ലപ്പെടതാണോ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല.

യുവതിയെ തിരിച്ചറിയാനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്. കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സുരക്ഷിതമായ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും അധികൃതർ പറഞ്ഞു. കുടുംബത്തെ കണ്ടെത്തി കൈമാറുന്നതുവരെ ശിശിക്ഷേമ സമിതിക്കാവും കുട്ടിയുടെ സംരക്ഷണച്ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP