Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാല് വയസുള്ള ആ കുഞ്ഞിനെ ദൈവത്തിനായി ബലി അർപ്പിച്ച ബ്രിട്ടനിലെ അമ്മയെ വെറുതെ വിട്ട് കോടതി; കുഞ്ഞിനെ കൊന്നത് മാനസിക നില തെറ്റിയതുകൊണ്ടാണെന്ന് വിധിച്ച് കുറ്റവിമുക്തയാക്കി ന്യൂ പോർട്ട് കോടതി

നാല് വയസുള്ള ആ കുഞ്ഞിനെ ദൈവത്തിനായി ബലി അർപ്പിച്ച ബ്രിട്ടനിലെ അമ്മയെ വെറുതെ വിട്ട് കോടതി; കുഞ്ഞിനെ കൊന്നത് മാനസിക നില തെറ്റിയതുകൊണ്ടാണെന്ന് വിധിച്ച് കുറ്റവിമുക്തയാക്കി ന്യൂ പോർട്ട് കോടതി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഈ വർഷം ജൂണിൽ സൗത്ത് വെയിൽസിലെ കാർലി ആൻ ഹാരിസ് തന്റെ നാല് വയസുള്ള മകൾ അമെലിയ ബ്രൂക്ക് ഹാരിസിനെ വെള്ളത്തിൽ മുക്കിയും തീയിലിട്ടും കൊന്ന കേസിൽ ന്യൂ പോർട്ട് കോടതി ഈ 38കാരിയെ വെറുതെ വിട്ടതായി റിപ്പോർട്ട്. കുട്ടിയെ ദൈവത്തിനായി ബലി നൽകുകയായിരുന്നു താൻ ചെയ്തതെന്നാണ് കാർലി ബോധിപ്പിച്ചിരുന്നത്. കൃത്യം നിർവഹിക്കുമ്പോൾ ഈ സ്ത്രീയുടെ മാനസിക നില തെറ്റിയിരുന്നുവെന്നും അതിനാൽ ശിക്ഷിക്കാൻ നിർവാഹമില്ലെന്നുമുള്ള തീരുമാനത്തിലാണ് കോടതി എത്തിച്ചേർന്നിരിക്കുന്നത്.

താൻ കൊലപാതകം ചെയ്തുവെന്ന ആരോപണം തുടക്കം മുതൽ തന്നെ കാർലി നിഷേധിച്ചിരുന്നു. തന്റെ മകൾ ആകാശത്ത് നിന്നും ഭൂമിയിലേക്ക് വീണ ഒരു മാലാഖയാണെന്നും അതിനാൽ അവളെ ബലി നൽകി തന്റെ വിശ്വാസം തെളിയിക്കേണ്ടിയിരുന്നുവെന്നുമാണ് കാർലി ഡോക്ടർമാരോട് വെളിപ്പെടുത്തിയിരുന്നത്. 2014ൽ ഉണ്ടായ യൂറിനറി ട്രാക്ട് ഇൻഫെക്ഷനെ തുടർന്ന് കാർലി സ്‌കിസോഫ്രീനിയക്ക് അടിപ്പെട്ടിരുന്നുവെന്നാണ് കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് താൻ മകള ബലി നൽകിയതെന്നും തന്നെ ദൈവം പരീക്ഷിക്കുകയായിരുന്നുവെന്നുമാണ് കൊലപാതകം നിർവഹിച്ച ശേഷം കാർലി പ്രതികരിച്ചിരുന്നത്.

സമയബന്ധിതമല്ലാതെ ഹോസ്പിറ്റർ ഓർറിന് കാർലിയെ വിധേയമാക്കാനാണ് ന്യൂപോർട്ട് ക്രൗൺ കോടതി ഇന്നലെ ഉത്തരവിട്ടിരിക്കുന്നത്. ഇത് വളരെ വേറിട്ട ഒരു കേസാണെന്നാണ് പ്രോസിക്യൂട്ടറായ മൈക്കൽ ജോൺസ് ക്യുസി ഇന്നലെ വിശദീകരിച്ചത്. വിചാരണയുടെ ഭാഗമായി ഇരു ഭാഗത്തും സൈക്യാട്രിസ്റ്റുകൾ ഹാജരായിരുന്നു. കാർലി പാരനോയ്ഡ് സ്‌കിസോഫ്രീനിയക്ക് അടിപ്പെട്ടിരുന്നുവെന്ന് സ്പെഷ്യൽ വിചാരണയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. പെറ്റമ്മ തന്നെ സ്വന്തം മകളെ ഇത്തരത്തിൽ ബലി നൽകിയത് വളരെ പൈശാചികമായ സംഭവമാണെന്നാണ് ജസ്റ്റിസ് സൈമൺ പിക്കെൻ വിചാരണ വേളയിൽ എടുത്ത് കാട്ടിയത്.

അമെലിയയുടെ സഹോദരനാണ് കുട്ടിയുടെ മൃതദേഹം ഒരു ഷീറ്റിൽ പൊതിഞ്ഞ് വച്ച നിലയിൽ കണ്ടെത്തിയിരുന്നത്. സൗത്ത് വെയിൽസിലെ ട്രീലോയിലെ അവരുടെ ഗാർഡനിലെ ടേബിളിന് മേലാണ് മൃതദേഹം കാണപ്പെട്ടിരുന്നത്. ഇവിടെ നിന്നും കരച്ചിലുകൾ കേട്ടിരുന്നുവെന്ന് അയൽക്കാർ സാക്ഷ്യപ്പെടുത്തിയിരുന്നു. സംഭവം അറിഞ്ഞതിനെ തുടർന്ന് അയൽക്കാരിയായ മേഗൻ ഗ്രിഫിത്ത്സ് 999ൽ വിളിച്ച് അറിയിക്കുകയായിരുന്നു.

മാലാഖമാരുടെ നിർദേശമനുസരിച്ചാണ് താനീ ബലി നൽകിയതെന്നാണ് അവിടെയെത്തിയ പൊലീസിനോട് കാർലി വെളിപ്പെടുത്തിയിരുന്നത്. തന്നെ അറസ്റ്റ് ചെയ്തോളാനും അവർ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിന് ആറാഴ്ച മുമ്പ് തന്നെ തന്റെ അമ്മയുടെ മാനസിക നില തകരാറിലായിരുന്നുവെന്നാണ് കാർലിയുടെ ഒരു മകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP