Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരുമിച്ച് താമസിക്കുന്നതിനിടയിൽ സുഹൃത്തിന്റെ ഭാര്യയുമായി ബന്ധം; തിരിച്ചറിഞ്ഞപ്പോൾ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് വിരലുകൾ മുറിച്ചെടുത്ത ശേഷം കൊന്ന് കളഞ്ഞു; ലണ്ടനിലെ പ്രണയ ദുരന്തത്തിൽ നാല് ഇന്ത്യൻ വംശജരെ തടവിലാക്കി കോടതി

ഒരുമിച്ച് താമസിക്കുന്നതിനിടയിൽ സുഹൃത്തിന്റെ ഭാര്യയുമായി ബന്ധം; തിരിച്ചറിഞ്ഞപ്പോൾ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് വിരലുകൾ മുറിച്ചെടുത്ത ശേഷം കൊന്ന് കളഞ്ഞു; ലണ്ടനിലെ പ്രണയ ദുരന്തത്തിൽ നാല് ഇന്ത്യൻ വംശജരെ തടവിലാക്കി കോടതി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2016 ജൂലൈയിൽ ഗുരീന്ദർ സിങ് ന്നെ 28കാരനെ ക്രൂരമായി കൊലപ്പെടുത്തിയ നാല് ഇന്ത്യൻ വംശജർക്ക് നാല് ഇന്ത്യൻ വംശജർക്ക് ഓൾഡ് ബെയ്ലെ കോടതി തടവ് ശിക്ഷ വിധിച്ചു. അമർദീപ് സന്ദു(30), രവീന്ദർ സിങ് -ഷെർഗിൽ(31), വിശാൽ ശോഭ(30), കുൽദീപ് ദില്ലൻ(27) എന്നിവർക്കെതിരെയാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്. ഇതിൽ കുൽദീപ് ദില്ലന്റെ ഭാര്യയുമായി ഗുരീന്ദർ സിംഗിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ക്രൂരമായി കൊന്ന് തള്ളിയതെന്നും വിചാരണക്കിടെ തെളിഞ്ഞിരുന്നു. ഇവരെല്ലാവരും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും അതിനിടയിലാണ് അവിഹിത ബന്ധം രൂപപ്പെട്ടതെന്നും വ്യക്തമായിരുന്നു. കൊല്ലുന്നതിന് മുമ്പ് ദില്ലനും സുഹൃത്തുക്കളും ഗുരീന്ദർ സിംഗിന്റെ കൈവിരലുകൾ മുറിച്ചെടുത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

വെസ്റ്റ് ലണ്ടനിലെ സൗത്താളിൽ വച്ച് മുഖംമൂടിയിട്ട ആക്രമി സംഘം തന്നെ ആക്രമിച്ച് കൊലപ്പെടുത്തുമ്പോൾ സഹായം അഭ്യർത്ഥിച്ച് സിങ് അലറിക്കരഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. 48 വ്യത്യസ്തമായ പരുക്കുകളായിരുന്നു സിംഗിന്റെ ശരീരത്തിലുണ്ടായിരുന്നത്. ആക്രമി സംഘത്തിലെ രണ്ട് പേർ തലപ്പാവും മറ്റ് രണ്ട് പേർ ബാലക്ലാവ ഉപയോഗിച്ചായിരുന്നു മുഖം മറച്ചിരുന്നത്. ഒമ്പതാഴ്ച നീണ്ട് നിന്ന വിചാരണക്കിടെ അമൻദീപ് സന്ധു, രവീന്ദർ സിങ് ഷെർഗിൽ എന്നിവർക്ക് മേൽ കൊലപാതകക്കുറ്റമാണ് ചുമത്തിയത്. വിശാൽ ശോഭ, കുൽദീപ് കൊലപാതകക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും മാൻസ്ലോറ്റർ കുറ്റം ചുമത്തിയിട്ടുണ്ട്.

രക്തം പുരണ്ട ആയുധങ്ങൾ സന്ധുവും ശോഭയും ചേർന്നാണ് കുഴിച്ച് മൂടിയിരുന്നത്. ഇതിന് പുറമെ കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇവരായിരുന്നു പൂഴ്‌ത്തിയിരുന്നത്. ദില്ലനും കൊല്ലപ്പെട്ട സിംഗും 2008 മുതൽ 2012 വരെ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. എന്നാൽ തന്റെ ഭാര്യക്ക് സിംഗുമായി അവിഹിതമുണ്ടെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് ദില്ലന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിചാരണക്കിടെ വെളിപ്പെട്ടിരിക്കുന്നത്. 2016 ജൂലൈ 30ന് സിങ് സൗത്താളിലെ വീട്ടിൽ നിന്നും തന്റെ വൗക്സ്ഹാൾ ആസ്ട്രയിൽ പുറത്തേക്ക് പോയപ്പോൾ ആക്രമി സംഘം സിൽവർ സിട്രിയോണിലും ബ്ലാക്ക് വൗക്സ്ഹാൽ വെക്ട്രയിലും അദ്ദേഹത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് സിംഗും രണ്ട് സുഹൃത്തുക്കളും സൗത്താളിലെ സ്പൈക്സ് ബ്രിഡ്ജ് റോഡിൽ വണ്ടി നിർത്തി മരിജുവാന വാങ്ങാനായി പുറത്തിറങ്ങുകയും ചെയ്തിരുന്നു.

ഈ സമയത്തായിരുന്നു അവരെ പിന്തുടർന്ന് വന്ന ആക്രമി സംഘത്തിലെ ഒരാൾ വാളുമായി ഓടിയെത്തി ആക്രമണം ആരംഭിച്ചത്. തുടർന്ന് മറ്റുള്ളവരും അവിടേക്ക് കുതിച്ചെത്തി കൊലയ്ക്ക് കൂട്ട് നിൽക്കുകയായിരുന്നു. ആക്രമികളെ ഇവിടേക്ക് വണ്ടിയിൽ കയറ്റി എത്തിച്ചത് പാൽവിന്ദർ സിങ് എന്ന 36കാരനായിരുന്നു. കൊലയ്ക്ക് സാക്ഷിയായെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. സിങ് നിലത്ത് വീണ് കിടക്കുന്നതും മറ്റ് രണ്ട് പേർ അദ്ദേഹത്തെ വെട്ടിക്കൊല്ലുന്നതും താൻ കണ്ടിരുന്നുവെന്നാണ് പാൽവിന്ദർ കോടതിയിൽ ബോധിച്ചിപ്പിരിക്കുന്നത്.കൊലയാളികളെ കസ്റ്റഡിയിൽ വയ്ക്കാനും ഇവരെ ജൂൺ 22ന് തടവിലിടാനും ജഡ്ജ് ക്രിസ്റ്റഫർ മോസ് ക്യുസി വിധിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP