Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ ഭരണകൂടത്തിനെതിരെ ബ്ലോഗെഴുതിയതിന്റെ പേരിൽ മുസ്ലിം വിദ്യാർത്ഥിനിയെ സാനിട്ടറി പാട് അടക്കം അഴിപ്പിച്ച് പരിശോധിച്ചു; വാഷിങ്ടൺ വിമാനത്താവളത്തിലെ വിവസത്രയാക്കിയുള്ള പരിശോധന പുരുഷ ഉദ്യോഗസ്ഥരുടെ കൺമുന്നിൽ; വിദ്യാർത്ഥി എതിർത്തിട്ടും പരിശോധന തുടർന്നു

അമേരിക്കൻ ഭരണകൂടത്തിനെതിരെ ബ്ലോഗെഴുതിയതിന്റെ പേരിൽ മുസ്ലിം വിദ്യാർത്ഥിനിയെ സാനിട്ടറി പാട് അടക്കം അഴിപ്പിച്ച് പരിശോധിച്ചു; വാഷിങ്ടൺ വിമാനത്താവളത്തിലെ വിവസത്രയാക്കിയുള്ള പരിശോധന പുരുഷ ഉദ്യോഗസ്ഥരുടെ കൺമുന്നിൽ; വിദ്യാർത്ഥി എതിർത്തിട്ടും പരിശോധന തുടർന്നു

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമേരിക്കൻ സർക്കാറിനെതിരെ ബ്ലോഗ് എഴുതിയ മുസ്ലിം വിദ്യാർത്ഥിനിയെ സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് വിവസ്ത്രയാക്കി പരിശോധിച്ചു. വാഷിങ്ടൺ വിമാനത്താവളത്തിലാണ് സംഭവം അരങ്ങേറിയത്. സൈനബ് റൈറ്റ്സ് എന്ന വെബസൈറ്റിന്റെ സ്ഥാപകയായ സൈനബ് മർച്ചന്റിനെയാണ് വിവസ്ത്രയാക്കി പരിശോധിച്ചത്. ഹാർവാർഡ് സർവകലാശാലാ വിദ്യാർത്ഥിനിയായ ഇവർ ബോസ്റ്റണിൽ നിന്ന് വാഷിങ്ടണിലേക്ക് പോവുകയായിരുന്നു.

പരിശോധനയെ സൈനബ് എതിർത്തെങ്കിലും, ആവശ്യം പരിഗണിക്കാതെ അധികൃതർ വസ്ത്രങ്ങൾ അഴിപ്പിക്കുകയായിരുന്നു.അടിവസ്ത്രങ്ങൾ വരെ അഴിച്ചിട്ടും മതിവരാതെ ഒടുവിൽ സാനിറ്ററി പാഡും അഴിപ്പിച്ചെന്ന് സൈനബ് പറയുന്നു.പരിശോധനയെ എതിർത്തെങ്കിലും കാര്യമുണ്ടായില്ലെന്നും,പരിശോധനക്ക് ശേഷം ഉദ്യോഗസ്ഥരുടെ ഐ.ഡി നമ്പർ ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്നും സൈനബ് മാധ്യമങ്ങളോട് വ്യക്തമാക്കി.അതിക്രമത്തിനെതിരെ സൈനബ് ഹോം ലാൻഡ് സെക്യൂരിറ്റി വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും തന്റെ ബ്ളോഗുകളാണ് പരിശോധനയ്ക്ക് പിന്നിലെന്നും, 2016 മുതൽ ഇത്തരം നടപടികൾ തനിക്കെതിരെ ഉണ്ടെന്നും സൈനബ്പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP