Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിറിയൻ അഭയാർത്ഥികൾ ഐസിസുകാരാണെന്ന് ട്രംപ് ആവേശം കൊണ്ടപ്പോൾ തൊട്ടടുത്ത് നിന്ന ഹിജാബിട്ട സ്ത്രീ നിശബ്ദയായി എഴുന്നേറ്റു; പ്രശ്‌നമുണ്ടാകാതിരിക്കാൻ പൊലീസ് മുസ്ലിം വനിതാ പ്രവർത്തകയെ യോഗത്തിൽ നിന്നും മാറ്റി

സിറിയൻ അഭയാർത്ഥികൾ ഐസിസുകാരാണെന്ന് ട്രംപ്  ആവേശം കൊണ്ടപ്പോൾ തൊട്ടടുത്ത് നിന്ന ഹിജാബിട്ട സ്ത്രീ നിശബ്ദയായി എഴുന്നേറ്റു; പ്രശ്‌നമുണ്ടാകാതിരിക്കാൻ പൊലീസ് മുസ്ലിം വനിതാ പ്രവർത്തകയെ യോഗത്തിൽ നിന്നും മാറ്റി

മുസ്ലീങ്ങളെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് വിലക്കണമെന്ന വിവാദപരമായ പ്രസ്താവന ഉയർത്തി വാർത്തകളിൽ നിറയുകയും ലോകമാകമാനം നിന്നും ഇതിന്റെ പേരിൽ കടുത്ത എതിർപ്പ് ക്ഷണിച്ച് വരുത്തിയ ആളുമാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ ഒരുങ്ങുന്ന ഡൊണാൾഡ് ട്രംപ്. ഇപ്പോഴിതാ ഇക്കഴിഞ്ഞ വെള്ളിയാഴ്ച സൗത്ത്കരോലിനയിൽ നടന്ന ട്രംപിന്റെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും അദ്ദേഹം നടത്തിയ ചില വംശീയമായ പരാമർശങ്ങൾ പ്രശ്‌നങ്ങളുണ്ടാക്കിയിരിക്കുകയാണ്.

സിറിയൻ അഭയാർത്ഥികൾക്ക് ഐസിസുകാരാണെന്ന് പ്രസ്തുത യോഗത്തിൽ ട്രംപ് ആവേശംകൊണ്ടപ്പോൾ തൊട്ടുപുറകിൽ നിന്ന മുസ്ലിം വനിതാ പ്രവർത്തകയായ റോസ് ഹമീദ് എന്ന 56കാരി എഴുന്നേറ്റതിനെ തുടർന്നാണ് യോഗത്തിൽ പ്രശ്‌നങ്ങൾ അരങ്ങേറിയിരിക്കുന്നത്. വാഗ്വാദമുണ്ടായി യോഗം കലുഷിതമാകാതിരിക്കാൻ റോസ് ഹമീദിനെ പൊലീസ് മാറ്റിയപ്പോൾ യോഗത്തിൽ പങ്കെടുത്തിരുന്നു ട്രംപ് ആരാധകർ അവർക്കെതിരെ കൂവി വിളിക്കുന്നുണ്ടായിരുന്നു. ആ സ്ത്രീയൊരു ബോംബാണെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നവരും ഏറെയുണ്ടായിരുന്നു.

പ്രസ്തുത ചടങ്ങിൽ യോഗത്തിൽ ട്രംപിന് തൊട്ട് പുറകിൽ നിലകൊണ്ട റോസ് തുടക്കത്തിൽ ശാന്തയായിരുന്നാണ് ട്രംപിന്റെ പ്രസംഗത്തിന് ചെവിയോർത്തിരുന്നത്. അടുത്തുള്ളവരോട് അവർ വളരെ സൗഹാർതദത്തോടെ ചിരിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു. പക്ഷേ എന്നാൽ സിറിയൻ അഭയാർത്ഥികൾക്ക് ഐസിസുമായി അടുത്ത ബന്ധമുണ്ടെന്ന ട്രംപിന്റെ പ്രസ്താവനയാണ് അവരെ ചൊടിപ്പിച്ചത്.

തുടർന്ന് ഇതിൽ പ്രതിഷേധിക്കാനെന്നോണം അവർ മെല്ലെ എഴുന്നേറ്റതാണ് പ്രശ്‌നങ്ങൾക്ക് വഴിമരുന്നിട്ടത്. പ്രശ്‌നസാധ്യത മണത്തറിഞ്ഞ പൊലീസ് അവിടേക്ക് കുതിച്ചെത്തുകയും റോസ് ഹമീദിനോട് പുറത്തേക്ക് പോകാൻ നിർദേശിക്കുകയുമായിരുന്നു. സ്ത്രീയെ നിർബന്ധിച്ച് പുറത്താക്കുന്നതിനിടയിലായിരുന്നു സദസ്യരിൽ ചിലർ റോസിനെതിരെ കൂവി വിളിച്ചത്. തന്നെ ബലമായി പിടിച്ച് പുറത്താക്കുന്നതിനിടയിൽ സദസ്യരിൽ പലരും കൂവി വിളിക്കുന്നുണ്ടായിരുന്നു.

യഥാർത്ഥ ഇസ്ലാമത വിശ്വാസികളെ കുറിച്ച് ട്രംപ് പ്രചരിക്കുന്ന തെറ്റിദ്ധാരണ തന്റെ വിശദീകരണത്തിലൂടെ ഇല്ലാതാക്കാനാണ് റോസ് ഹമീദ് എഴുന്നേറ്റതെന്നും ഇതിനെത്തുടർന്ന് വാഗ്വാദങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ് പൊലീസ് സമയോചിതമായി ഇടപെട്ട് സ്ത്രീയെ ചടങ്ങിൽ നിന്ന് മാറ്റിയതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.യഥാർത്ഥ ഇസ്ലാമത വിശ്വാസികളെ അടുത്തറിയാൻ ട്രംപിന്റെ അനുായികൾക്ക് അവസരമുണ്ടായിട്ടില്ലെന്നും അതിനുള്ള അവസരമൊരുക്കുയായിരുന്നു തന്റെ ലക്ഷ്യമെന്നും റോസ് പിന്നീട് സിഎൻഎന്നിനോട് വ്യക്തമാക്കിയിരുന്നു.താൻ ചടങ്ങിൽ വച്ച് ഒന്നും പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാൽ ട്രംപ് മുസ്ലീങ്ങൾക്കെതിരെ പറഞ്ഞതിന് മറുപടി പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നിയതിനാലാണ് എഴുന്നേറ്റതെന്നും റോസ് വ്യക്തമാക്കി.

യോഗത്തിൽ ഉരസലുകളുണ്ടാകാതിരിക്കാനാണ് തങ്ങൾ റോസ് ഹമീദിനെ തത്സമയം മാറ്റിയതെന്നാണ് റോക്ക് ഹിൽ പൊലീസ് വകുപ്പിലെ മേജർ സ്റ്റീവൻ തോംപ്‌സൻ വിശദീകരണം നൽകിയിരിക്കുന്നത്. ഇസ്‌ലാമിക് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന സ്ത്രീയാണ് റോസ് ഹമീദ്. കരോലിനാസിലെ മുസ്ലിം വുമണിന്റെ കോ ഫൗണ്ടറും പ്രസിഡന്റുമാണിവർ.ചാർലറ്റ് ഒബ്‌സെർവറിൽ അവർ തന്റെ മതവിശ്വാസത്തെക്കുറിച്ച് ഒരു കോളവും ഇവർ കൈകാര്യം ചെയ്യുന്നുണ്ട്. റോസിന്റെ അച്ഛൻ ഫലസ്തീൻ സ്വദേശിയും അമ്മ കൊളംബിയക്കാരിയുമാണ്. റോസ് വളർന്നത് യുഎസിലാണ്. ഫ്‌ലൈറ്റ് അറ്റൻഡായ റോസ് ഹിജാബ് ധരിച്ച് വിമാനത്തിൽ ജോലി ചെയ്യാൻ ഇറങ്ങിയതിന്റെ പേരിൽ 2005ൽ വാർത്ത സൃഷ്ടിച്ചിരുന്നു.

റോസ് ഹമീദിൻെ നീക്കം ചെയ്തതിനോട് ട്രംപ് തത്സമയം സദസിനോട് പ്രതികരിച്ചിരുന്നു.വീണ്ടും നമുക്കെതിരെ വെറുപ്പുണ്ടായിരിക്കുന്നുവെന്നും ഇത് അവിശ്വസനീയമാണെന്നും ഇത് നമ്മുടെ വെറുപ്പല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ യോഗത്തിൽ ഇത്തരത്തിൽ ചെറിയ പ്രശ്‌നമുണ്ടായതിനെ കുറിച്ച് ട്രംപ് പിന്നീട് വെളിപ്പെടുത്തലുകളൊന്നും നടത്തിയിട്ടില്ലെന്നത് തുടർ വിവാദങ്ങളുണ്ടാക്കാൻ ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്.സൗത്ത് കരോലിനയിൽ വെള്ളിയാഴ്ച രാത്രി നടന്നത് വമ്പൻ പരിപാടിയായിരുന്നുവെന്നും ഇതിന് പങ്കെടുത്തവർക്കെല്ലാം നന്ദി രേഖപ്പെടുത്തി കൊണ്ടും ട്രംപ് പിന്നീട് അന്ന് തന്നെ ട്വീറ്റ് ചെയ്തിരുന്നു. അതിലൊന്നും റോസ് ഹമീദുമായി ബന്ധപ്പെട്ട സംഭവം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP