Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാനിൽ മുസ്ലിം ചെറുപ്പക്കാർ ഹിന്ദു വധുവിനെ തട്ടിക്കൊണ്ടു പോയി; ഇരുപത്തിനാലുകാരിയായ യുവതിയെ തട്ടിക്കൊണ്ട് പോയത് വിവാഹവേദിയിൽ നിന്ന്; തട്ടിക്കൊണ്ട് പോയ ശേഷം ഇസ്ലാം മതസ്ഥനായ യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചതായി ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കറാച്ചി: പാക്കിസ്ഥാനിൽ മുസ്ലിം ചെറുപ്പക്കാർ ഹിന്ദു വധുവിനെ തട്ടിക്കൊണ്ടു പോയി. സിന്ധ് പ്രവിശ്യയിലെ മത്യാരി ജില്ലയിൽ ഭാരതി ഭായിയെന്ന 24 കാരിയായ പെൺകുട്ടിയെയാണ് വിവാഹം നടക്കുന്ന വേദിയിൽ നിന്ന് ഷാരുഖ് ഗുൽ എന്ന യുവാവിന്റെ നേതൃത്വത്തിൽ മുസ്ലിം ചെറുപ്പക്കാർ തട്ടിക്കൊണ്ടു പോയത്.പെൺകുട്ടിയെ പിന്നീട് ബലമായി ഇസ്ലാം മതസ്ഥനായ ഒരു യുവാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. കറാച്ചിയിൽ നിന്ന് 215 കിലോമീറ്റർ അകലെ ഹാല നഗരത്തിലാണ് സംഭവം നടന്നത്.

പ്രാദേശിക പൊലീസ് അധികൃതരുടെ മേൽനോട്ടത്തിലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.ബലമായി ഇസ്ലാം മതം സ്വീകരിപ്പിച്ച് മുസ്ലിം പുരുഷനുമായി വിവാഹം കഴിച്ചു ജീവിക്കേണ്ടി വരുന്ന പെൺകുട്ടികളുടെ എണ്ണം പാക്കിസ്ഥാനിൽ ദിനംപ്രതി വർധിക്കുകയാണ്. പാക്കിസ്ഥാൻ ഹിന്ദുക്കളിൽ ഭൂരിഭാഗവും താമസിക്കുന്ന സിന്ധ് പ്രവിശ്യയിൽ ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടുപോകലും മതപരിവർത്തനവും ഒരു പ്രധാന പ്രശ്‌നമാണ്.

രണ്ടാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്.ജനുവരി 15 ന്,ജേക്കബാബാദ് ജില്ലയിൽ നിന്ന് 15 കാരിയായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പിന്നീട് ആ പെൺകുട്ടിയെ ബലമായി ഇസ്ലാം മതം സ്വീകരിപ്പിച്ച്, പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ അലി റാസ സോളംഗി എന്ന മുസ്ലിം പുരുഷനുമായി വിവാഹം കഴിപ്പിച്ചെന്നും പാക്കിസ്ഥാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP