Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എന്റെ കുട്ടികളുടെ അച്ഛനാണ് അടുത്ത പ്രധാനമന്ത്രി; ഇമ്രാൻഖാന് അഭിനന്ദനവുമായി മുൻ ഭാര്യ  

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ക്രിക്കറ്റിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരവും പാക്കിസ്ഥാൻ തെഹ്രിക് ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാന് അഭിനന്ദനവുമായി ആദ്യ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത്. പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടെണ്ണലും ഗുരുതര ആരോപണ പ്രത്യാരോപണങ്ങളും ഉയരുന്നതിനിടെയും പാക്കിസ്ഥാൻ പ്രധാനമന്ത്രിയെന്നാണ് ഇമ്രാൻ ഖാനെ ആരാധകർ വിശേഷിപ്പിച്ചു തുടങ്ങിയിരിക്കുന്നത്.

https://twitter.com/Jemima_Khan/status/1022371492338782209

പൊതു തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം ഔദ്യോഗികമായി എത്തിയിട്ടില്ലെങ്കിലും ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രിക് ഇ-ഇൻസാഫ് മുന്നിട്ടു നിൽക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്. 50 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയെന്ന സൂചനയും പുറത്തുവന്നിരുന്നു.

അതേസമയം ഇമ്രാൻ ഖാൻ മുന്നിട്ടു നിൽക്കുമ്പോൾ അദേഹത്തിന്റെ വിജയത്തിന് അഭിനന്ദനവുമായി ആദ്യ ഭാര്യ ജെമീമ ഗോൾഡ്സ്മിത്ത് രംഗത്തെത്തിയത്. മൂന്നു തവണ വിവാഹിതനായ ഇമ്രാൻ ഖാന്റെ ആദ്യ ഭാര്യയാണ് ജെമീമ. ട്വിറ്ററിലൂടെയാണ് അഭിനന്ദന സന്ദേശം ജെമീമ കുറിച്ചത്. തന്റെ കുട്ടികളുടെ അച്ഛൻ എന്ന് വിശേഷിപ്പിച്ചാണ് അഭിനന്ദനം കുറിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP