Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജനാധിപത്യത്തിന്റെ കാവലിൽ മ്യാന്മറിൽ പട്ടാളഭരണം വഴിമാറുമോ? കാൽനൂറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ആങ് സാൻ സൂകിയുടെ പാർട്ടിക്കു മികച്ച വിജയം

ജനാധിപത്യത്തിന്റെ കാവലിൽ മ്യാന്മറിൽ പട്ടാളഭരണം വഴിമാറുമോ? കാൽനൂറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൽ ആങ് സാൻ സൂകിയുടെ പാർട്ടിക്കു മികച്ച വിജയം

യാൻഗൂൺ: പട്ടാളഭരണത്തിനു വിട നൽകിയ മ്യാന്മർ ഇനി ജനാധിപത്യത്തിനു വഴിമാറിയേക്കും. കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മ്യാന്മറിൽ നടന്ന തെരഞ്ഞെടുപ്പിൽ മ്യാന്മർ പ്രക്ഷോഭ നായികയും പ്രതിപക്ഷനേതാവുമായ ആങ് സാൻ സൂകിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) ക്ക് മികച്ച വിജയം.

ആദ്യ റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഫലം പ്രഖ്യാപിച്ച 16 സീറ്റിൽ 15 ഉം സൂകിയുടെ പാർട്ടി നേടി. ആങ് സാൻ സൂകിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻഎൽഡി) വൻ ഭൂരിപക്ഷം നേടി അധികാരത്തിൽ എത്തുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ അഭിപ്രായം.

അതേസമയം, എൻഎൽഡി വൻ വിജയം നേടിയാലും മ്യാന്മറിന്റെ ഭരണഘടനപ്രകാരം സൂകിക്ക് പ്രസിഡന്റുപദവിയിൽ എത്താൻ കഴിയില്ല. ഭർത്താവോ ഭാര്യയോ വിദേശപൗരന്മാരായവർ പ്രസിഡന്റുപദവിയിൽ എത്തുന്നതിനെ മ്യാന്മർ ഭരണഘടന വിലക്കുന്നുണ്ട്. എന്നാൽ, പട്ടാളഭരണകൂടത്തിന്റെ ഈ നിയമം മറികടക്കാൻ എൻഎൽഡിക്ക് കഴിയുമോ എന്നു കാത്തിരിക്കുകയാണ് വിധിയെഴുതിയ ജനങ്ങൾ.

പട്ടാളഭരണത്തിൻകീഴിലുള്ള മ്യാന്മറിൽ തെരഞ്ഞെടുപ്പുഫലം സൈനികനേതൃത്വം അംഗീകരിക്കുമോയെന്ന ആശങ്കയും നിനലിൽക്കുന്നുണ്ട്. 1990ൽ നടന്ന തെരഞ്ഞെടുപ്പിൽ സൂകിയുടെ പാർട്ടി വൻ വിജയം നേടിയപ്പോഴാണ് അതിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. പിന്നീട് 20 വർഷം സൈന്യം സൂകിയെ വീട്ടുതടങ്കലിലാക്കി. 2010ലാണ് അവർ മോചിതയായത്.

അരനൂറ്റാണ്ടിലധികം പട്ടാള ഭരണത്തിന്റെ കീഴിൽ ശ്വാസം മുട്ടിയ നാടാണു മ്യാന്മർ. തെരഞ്ഞെടുപ്പുഫലം മുഴുവൻ പുറത്തു വന്നു കഴിയുമ്പോൾ സുചിയുടെ പാർട്ടി 70 ശതമാനം സീറ്റിലും വിജയിക്കുമെന്ന് വിലയിരുത്തൽ. ഇത്തവണ ജയിച്ചാൽ അധികാരം കൈമാറാം എന്ന് പട്ടാള ഭരണകൂടം ഉറപ്പ് നൽകിയതിനെ തുടർന്നാണ് എൻ.എൽ.ഡി മത്സരിക്കാൻ തയ്യാറായത്. സൂചിയുടെ പാർട്ടി വൻഭൂരിപക്ഷത്തിൽ വിജയം നേടി രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുമെന്ന് മ്യാന്മർ ജനതയും പ്രത്യാശിക്കുന്നുണ്ട്. 91 വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ പ്രതിനിധാനം ചെയ്ത് 6000 പേരാണ് ഇത്തവണ മത്സരരംഗത്തുള്ളത്. മൂന്നു കോടിയോളം പേർക്കാണ് സമ്മതിദാനാവകാശമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP