Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

120 പേരുമായി കാണാതായ മ്യാന്മർ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; അന്തമാൻ കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാവിക സംഘം; വിമാനത്തിലെ യാത്രികർ സൈനികരുടെ ബന്ധുക്കൾ

120 പേരുമായി കാണാതായ മ്യാന്മർ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; അന്തമാൻ കടലിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത് നാവിക സംഘം; വിമാനത്തിലെ യാത്രികർ സൈനികരുടെ ബന്ധുക്കൾ

യാങ്കോൺ: മ്യാന്മറിൽ കാണാതായ സൈനിക വിവാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. 106 ജീവനക്കാരം 14 യാത്രക്കാരുമടക്കം 120 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആൻഡമാൻ കടലിൽ തിരച്ചിൽ നടത്തിയ നാവിക സംഘമാണ് വിമാനത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെടുത്തത്.

ദക്ഷിണ നഗരമായ മെയ്‌ക്കിനും യാങ്കൂണിനുമിടയ്ക്കാണ് വിമാനം കാണാതായത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.35 ഓടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ദവേയ് നഗരത്തിനു 20 മൈൽ പടിഞ്ഞാറെത്തിയപ്പോഴായിരുന്നു ഇത്. യാങ്കൂണിൽനിന്നു രാവിലെയാണ് വൈ8 വിമാനം സർവീസ് ആരംഭിച്ചത്.

സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 106 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ദാവെ സിറ്റിയിൽനിന്നും 136 മൈൽ അകലെയാണ് വിമാനാവശിഷ്ടങ്ങൾ കണ്ടെടുത്തത്. തിരച്ചിൽ തുടരുകയാണ്. വിമാനങ്ങളും കപ്പലുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

വിമാനം കാണാതായ സമയത്തു കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ വിമാനത്തിന് എന്തോ സാങ്കേതിക തകരാർ സംഭവിച്ചതാണ് അപ്രത്യക്ഷമായതിനു പിന്നിലെന്നാണു സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP