Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകമെമ്പാടുമുള്ള രാജാക്കന്മാരും രാജ്ഞിമാരും കിരീടാവകാശികളും എത്തി ചേർന്നു; ഇന്ത്യൻ രാഷ്ട്രപതി അടക്കം ഭരണത്തലവന്മാരും വരെ എത്തി; പരമ്പരാഗത ചടങ്ങുകളോടെ ജപ്പാന് പുതിയ ചക്രവർത്തി; രാജാവിനും രാജ്ഞിക്കും ആദരവർപ്പിച്ച് പതിനായിരങ്ങൾ; ആധുനിക ലോകത്തും ജനാധിപത്യ രാജ്യങ്ങളിൽ ചക്രവർത്തിമാർ വാഴുന്നത് ഇങ്ങനെ

ലോകമെമ്പാടുമുള്ള രാജാക്കന്മാരും രാജ്ഞിമാരും കിരീടാവകാശികളും എത്തി ചേർന്നു; ഇന്ത്യൻ രാഷ്ട്രപതി അടക്കം ഭരണത്തലവന്മാരും വരെ എത്തി; പരമ്പരാഗത ചടങ്ങുകളോടെ ജപ്പാന് പുതിയ ചക്രവർത്തി; രാജാവിനും രാജ്ഞിക്കും ആദരവർപ്പിച്ച് പതിനായിരങ്ങൾ; ആധുനിക ലോകത്തും ജനാധിപത്യ രാജ്യങ്ങളിൽ ചക്രവർത്തിമാർ വാഴുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ടോക്യോ: ജപ്പാനിൽ നറുഹിതോ ചക്രവർത്തിയുടെ കിരീടധാരണം പൂർത്തിയായി. ജപ്പാനെ 27 വർഷം നയിച്ച അകിഹിതോ ചക്രവർത്തി 2018-ൽ സ്ഥാനമൊഴിഞ്ഞതോടെയാണ് നറുഹിതോ ചക്രവർത്തിയായത്. നറുഹിതോയുടെ ഭരണകാലയളവ് റെയ്‌വ യുഗമെന്നാകും അറിയപ്പെടുക. പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് കിരീടധാരണം നടന്നത്. ലോകമെമ്പാടുമുള്ള രാജാക്കന്മാരും രാജ്ഞിമാരും കിരീടാവകാശികളും ചടങ്ങിനെത്തി ചേർന്നു. ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉൾപ്പെടെയുള്ള ഭരണത്തലവന്മാരും എത്തി. 180 രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം അതിഥികളാണ് പങ്കെടുത്തത്. സിംഹാസനാരോഹണ ചടങ്ങിൽ നറുഹിതോയും ഭാര്യ മസാക്കോയും വെളുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. അധികാരചിഹ്നങ്ങളായ കിരീടവും മഞ്ഞയും ഓറഞ്ചും കലർന്ന അരപ്പട്ടയും ധരിച്ചെത്തിയ നറുഹിതോ ആചാരങ്ങൾക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് ജപ്പാന്റെ സാരഥ്യമേറ്റെടുത്തു.

ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. മെയ്‌ മുതലാരംഭിച്ച ചടങ്ങുകൾക്ക് ചൊവ്വാഴ്ച ഔദ്യോഗികമായി അവസാനമായി. സ്പെയിനിലെ ലെറ്റിസിയ രാജ്ഞി കരോലിന ഹെരേരയുടെ പിങ്ക് നിറത്തിലുള്ള ഗൗണും ഡയമണ്ട് ടിയാരയും ധരിച്ച് ഭർത്താവ് കിങ് ഫെലിപ്പെയുടെ കൈ പിടിച്ചാണ് എത്തിയത്. നെതർലൻഡ്‌സിന്റെ രാജ്ഞി മാക്‌സിമ കറുപ്പും ചുവപ്പും കലർന്ന നീളത്തിലുള്ള ഗൗൺ ധരിച്ച് ഭർത്താവ് വില്യം അലക്‌സാണ്ടറിനൊപ്പമാണ് എത്തിയത്. ചാൾസ് രാജകുമാരൻ ഭാര്യ ഇല്ലാതെയാണ് എത്തിയത്. സ്വീഡന്റെ കിരീടാവകാശി വിക്ടോറിയ പിതാവിനൊപ്പമാണ് എത്തിയത്. ചടങ്ങിനായി കൊട്ടാരത്തിന് സമീപത്തായി നിരവധി പേരാണ് തടിച്ച് കൂടിയത്.

ഫിലിപ്പീൻസിൽ അഞ്ചുദിവസത്തെ സന്ദർശനം പൂർത്തിയാക്കിയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ടോക്യോവിൽ എത്തിയത്. 1990ൽ ആർ. വെങ്കിട്ടരാമനാണ് അവസാനമായി ജപ്പാൻ സന്ദർശിച്ച ഇന്ത്യൻ രാഷ്ട്രപതി. അകിഹിതോ ചക്രവർത്തിയുടെ സ്ഥാനാരോഹണച്ചടങ്ങിലാണ് വെങ്കിട്ടരാമൻ പങ്കെടുത്തത്.ടോക്യോവിലെ ബുദ്ധക്ഷേത്രം സന്ദർശിച്ച് അദ്ദേഹം അവിടെ ഇന്ത്യയിൽനിന്ന് കൊണ്ടുവന്ന ബോധിവൃക്ഷത്തൈ നട്ടു. ഇന്ത്യയുടെയും ജപ്പാന്റെയും പൈതൃക ബന്ധങ്ങളെ ശക്തമാക്കി ഈ ബോധിവൃക്ഷം ഇവിടെ വളരുമെന്ന് അദ്ദേഹം ഇംഗ്ലീഷ്, ജാപ്പനീസ് ഭാഷകളിൽ ട്വീറ്റ് ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP