Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാസ ആകാശത്തേക്ക് അയച്ച റോക്കറ്റ് എല്ലാവരും നോക്കി നിൽക്കെ പൊട്ടിത്തെറിച്ചു; അമേരിക്കയ്ക്ക് വമ്പൻ നാണക്കേട്

നാസ ആകാശത്തേക്ക് അയച്ച റോക്കറ്റ് എല്ലാവരും നോക്കി നിൽക്കെ പൊട്ടിത്തെറിച്ചു; അമേരിക്കയ്ക്ക് വമ്പൻ നാണക്കേട്

മിയാമി: ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന നാസയുടെ സ്‌പേസ്എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് പൊട്ടിത്തെറിച്ചു.

ഫ്‌ളോറിഡയിലെ കേപ് കനാവെറലിൽനിന്ന് വിക്ഷേപണം നടന്ന് മിനിറ്റുകൾക്കകമാണ് റോക്കറ്റ് തകർന്നത്. റോക്കറ്റ് തകരുന്നതിന്റെ ദൃശ്യങ്ങൾ നാസയുടെ ടെലിവിഷൻ പുറത്തുവിട്ടു. പതിവായുള്ള പരീക്ഷണത്തിനിടെയാണ് റോക്കറ്റ് തകർന്നത്.

എന്താണ് സംഭവിച്ചതെന്നു വ്യക്തമായിട്ടില്ലെന്ന് നാസ അറിയിച്ചു. കലിഫോർണിയയിലെ ഒരു കമ്പനിയാണ് വിക്ഷേപണത്തിന്റെ തൽസമയ ദൃശ്യങ്ങൾ കാണിച്ചിരുന്നത്. കുതിച്ചുയർന്ന് മൂന്നു മിനിറ്റിനുള്ളിൽ തന്നെ റോക്കറ്റ് തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ കാണിക്കുകയായിരുന്നു. തുടർന്ന് നിമിഷങ്ങൾക്കകം തന്നെ റോക്കറ്റിൽനിന്നുള്ള വിഡിയോ ലഭ്യമാകുന്നില്ലെന്ന് കമന്റേറ്റർ അറിയിക്കുകയും ചെയ്തിരുന്നു. ബഹിരാകാശത്തെ സ്‌പെയ്‌സ് സ്റ്റേഷനിലേക്ക് സാധനങ്ങളുമായി പോയ റോക്കറ്റാണ് തകർന്നത്.

ഭക്ഷവും ഓക്‌സിജനുമടക്കമുള്ള അവശ്യ വസ്തുക്കളാണ് റോക്കറ്റിലുണ്ടായിരുന്നത്. തുടക്കത്തിൽ താളപ്പിഴകളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് റോക്കറ്റ് പൊട്ടിതെറിച്ചതെന്ന് ഇനിയും നാസയ്ക്ക് മനസ്സിലായിട്ടില്ല. രണ്ടര ടണ്ണോളം വസ്തുക്കളാണ് റോക്കറ്റിലുണ്ടായിരുന്നത്. റോബർട്ടുകളുടെ സഹായത്തോടെ ഇവ സ്‌പേയ്‌സ് സ്റ്റേഷനിൽ എത്തിക്കാനായിരുന്നു ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP