Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രാ വിലക്കുള്ളവരുടെ പട്ടികയിൽ നിന്ന് നവാസ് ഷെരീഫിന്റെ പേര് വെട്ടാതെ പാക്കിസ്ഥാൻ സർക്കാരിന്റെ പകവീട്ടൽ; ആരോഗ്യസ്ഥിതി വഷളായി ചികിത്സയിൽ തുടരുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരം; യാത്രാ വിലക്ക് നീക്കേണ്ട ഉദ്യോഗസ്ഥൻ ടൂറിലും; സർക്കാർ ഇടപടാത്തതോടെ നവാസിന് സഹായവുമായി പാക് മുസ്ലിം ലീഗ് രംഗത്ത്; പിതാവിന് വിഷം കൊടുത്തതാണെന്ന ആരോപണത്തിൽ ഉറച്ച് നവാസിന്റെ മകനും

യാത്രാ വിലക്കുള്ളവരുടെ പട്ടികയിൽ നിന്ന് നവാസ് ഷെരീഫിന്റെ പേര് വെട്ടാതെ പാക്കിസ്ഥാൻ സർക്കാരിന്റെ പകവീട്ടൽ; ആരോഗ്യസ്ഥിതി വഷളായി ചികിത്സയിൽ തുടരുന്ന മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ആരോഗ്യനില അതീവ ഗുരുതരം; യാത്രാ വിലക്ക് നീക്കേണ്ട ഉദ്യോഗസ്ഥൻ ടൂറിലും; സർക്കാർ ഇടപടാത്തതോടെ നവാസിന് സഹായവുമായി പാക് മുസ്ലിം ലീഗ് രംഗത്ത്; പിതാവിന് വിഷം കൊടുത്തതാണെന്ന ആരോപണത്തിൽ ഉറച്ച് നവാസിന്റെ മകനും

മറുനാടൻ മലയാളി ബ്യൂറോ

ലഹോർ:പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ യാത്രാവിലക്ക് നീക്കാതെ ് സർക്കാരിന്റെ പ്രതികാരനടപടികൾ തുടരുമ്പോൾ നവാസിന്റെ ചികിത്സയ്ക്ക് അടിയന്തര ഇടപടെലുമായി പാക്കിസ്ഥാൻ മുസ്ലിം ലീഗ്. നവാസ് ഷെരീഫിനെ വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്‌ച്ച വിദേശത്തേക്ക് കൊണ്ടുപോകും. പാക്കിസ്ഥാൻ മുസ്ലിംലീഗാണ് ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവച്ചത്. ഇസിഎൽ എന്ന പേരിൽ നടപ്പാക്കിയിരുന്ന നിയന്ത്രണത്തിൽ നിന്നും നവാസ് ഷെരീഫിന്റെ പേര് പാക്കിസ്ഥാൻ ഭരണകൂടം ഇന്ന് എടുത്തു മാറ്റുമെന്നാണ് കരുതപ്പെടുന്നത്.

നവാസ് ഷെരീഫിന്റെ ആരോഗ്യനില വളരെ മോശമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് ലണ്ടനിലേക്കുള്ള യാത്രാ തീരുമാനം അന്തിമമാകുന്നത്. വിദേശത്തേക്ക് കൊണ്ടു പോകാനായി എയർ ആംബുലൻസ് സജ്ജമാക്കിയിട്ടുണ്ട്. ഒക്ടോബർ 22 നാണ് നവാസ് ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തത്തിൽ പ്ലേറ്റ്ലേറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവാസ് ഷെരീഫിന് ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെന്നും പ്രമേഹവും, രക്തസമ്മർദ്ദവും കൂടുതലാണെന്നുമാണ് മെഡിക്കൽ റിപ്പോർട്ടുകളുള്ളത്.

വിദഗ്ധ ചികിത്സയ്ക്കായി ഷെരീഫിനെ വിദേശത്തേക്ക് കൊണ്ടു പോകണമെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ ഇതിന് അനുമതി നിഷേധിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. വിദേശയാത്ര ഇനിയും വൈകിപ്പിച്ചാൽ നവാസ് ഷെരീഫിന്റെ ആരോഗ്യ നില അപകടത്തിലാകുമെന്നാണ് ഡോക്ടർമാരും വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇസിഎൽ നിയന്ത്രണത്തിൽ നിന്നും ഷെരീഫിന്റെ പേര് നീക്കാൻ തീരുമാനിച്ചത്. യാത്രാ വിലക്കുള്ളവരുടെ പട്ടികയിൽ നിന്നു ഷെരീഫിന്റെ പേരു നീക്കം ചെയ്യാൻ വരുന്ന താമസമാണു ഞായറാഴ്ച രാവിലെ നടത്തേണ്ടിയിരുന്ന യാത്ര മുടക്കിയത്.

ഇതിന് അധികാരമുള്ള നാഷനൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ചെയർമാൻ ജാവേദ് ഇഖ്ബാൽ സ്ഥലത്തില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അഴിമതിക്കേസിൽ 7 വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഷരീഫിനെ ആശുപത്രിയിലാക്കിയത്. ലാഹോർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന വേളയിലാണ് നവാസ് ഷെരീഫിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

പൂർണആരോഗ്യവാനായിരുന്ന നവാസ് പെട്ടന്ന് രോഗശയ്യയിലായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നവാസിന്റെ മകൻ ആരോപിച്ചത്. നവാസിന്റെ മകൻ ഹുസൈൻ ഷെരീഫ്് പിതാവിന് വിഷം കൊടുത്തുവെന്ന സംശയം പ്രകടിപ്പിച്ച് മുൻപ് രംഗത്തെത്തിയിരുന്നു. അതേസമയം, മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും വഷളായി എന്നാണ് റിപ്പോർട്ടുകൾ. രണ്ടുപേരും വ്യത്യസ്ത ജയിലുകളിലായിരുന്നു. ഇരുനേതാക്കളുടെയും ആരോഗ്യനില വഷളായതിൽ പ്രതിപക്ഷ പാർട്ടികൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്....വിഷം അകത്തുചെന്നാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് നവാസ് ഷെരീഫിൽ സംഭവിക്കുന്നതെന്ന് മകൻ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP