Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നയാഗ്ര വീണ്ടും തണുത്തുറഞ്ഞു; ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം തണുപ്പിന്റെ രൂക്ഷതയിൽ മഞ്ഞു മലയായി മാറിയ അപൂർവ്വ കാഴ്ച

നയാഗ്ര വീണ്ടും തണുത്തുറഞ്ഞു; ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം തണുപ്പിന്റെ രൂക്ഷതയിൽ മഞ്ഞു മലയായി മാറിയ അപൂർവ്വ കാഴ്ച

മേരിക്കയിലെ കൊടും തണുപ്പിൽ മഞ്ഞു പുതച്ച നയാഗ്ര വെള്ളച്ചാട്ടം കാഴച്ചക്കാർക്ക് അപൂർവ്വ ദൃശ്യമായി അണിഞ്ഞൊരുങ്ങി. യുഎസ്-കാനഡ അതിർത്തിയിലെ ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഇപ്പോൾ ഐസ് കൊണ്ടും മഞ്ഞു കൊണ്ടും ഹിമപാതം കൊണ്ടും നിറഞ്ഞിരിക്കുകയാണ്. മഞ്ഞിൽ പുതച്ച വെള്ളച്ചാട്ടത്തിന് സൗന്ദര്യമേറിയതോടെ കാഴ്‌ച്ചക്കാരുടേയും എണ്ണം വർധിച്ചു വരികയാണ്. കൊടും തണുപ്പുള്ള കാലാവസ്ഥ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുസ്സഹമാക്കുകമ്പോഴാണ് ഇതേ കലാവസ്ഥ മഞ്ഞു മലയാക്കി മാറ്റിയ നയാഗ്ര വെള്ളച്ചാട്ടം ഏറെ ആകർഷകമായ കാഴ്ച വിരുന്നൊരുക്കുന്നതും.

താപനില ഇനിയും താഴോട്ടു പോകുമെന്നതിനാൽ ഈ ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രം അടുത്ത ദിവസവും തണുത്തുറഞ്ഞു തന്നെ നിൽക്കും. നയാഗ്ര വെള്ളച്ചാട്ടത്തിൽ ഉൾപ്പെടുന്ന മൂന്ന് വെള്ളച്ചാട്ടങ്ങളും മഞ്ഞു മലയായി മാറിയ കാഴ്ച യുഎസ്, കാനഡ അതിർത്തികളിൽ മികച്ച ദൃശ്യ വിരുന്നായി മാറിയിരിക്കുകയാണ്.

യുഎസിലെ വിവിധയിടങ്ങൾ കൊടും തണുപ്പിന്റെ പിടിയിലമർന്നിരിക്കുകയാണ്. തണുത്ത കാലാവസ്ഥയ്‌ക്കൊപ്പം ശക്തമായ കാറ്റും പല പ്രദേശങ്ങളിലും ആഞ്ഞു വീശുന്നുണ്ട്. ഏറെ നാശ നഷ്ടങ്ങളുണ്ടായ നഗരം ബോസ്റ്റൺ ആണ്. നോർത്ത് കരോലിന, ജോർജിയ, സൗത്ത് കരോലിന, ടെനസി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങിയത് മൂന്നര ലക്ഷത്തോളം പേരെ ബാധിച്ചിട്ടുണ്ട്. വാഷിങ്ടണിൽ അപകടരമായ ഹിമപാതത്തെ തുടർന്ന് സർക്കാർ ഓഫീസുകളെല്ലാം ചൊവ്വാഴ്ച അടച്ചിട്ടിരിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP