Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിശ്വസിക്കാനാവുമോ? ഇത് ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്; പലയിടങ്ങളിലും തണുപ്പിൽ ഉറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം; താഴേക്ക് പതിക്കുന്നത് ഐസ് കട്ടകൾ; മൈനസ് 42 ഡിഗ്രി തണുപ്പിൽ വിറച്ച് നയാഗ്ര

വിശ്വസിക്കാനാവുമോ? ഇത് ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്; പലയിടങ്ങളിലും തണുപ്പിൽ ഉറഞ്ഞ് നയാഗ്ര വെള്ളച്ചാട്ടം; താഴേക്ക് പതിക്കുന്നത് ഐസ് കട്ടകൾ; മൈനസ് 42 ഡിഗ്രി തണുപ്പിൽ വിറച്ച് നയാഗ്ര

ലോകത്തേറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് നയാഗ്ര. ഒരു ചിത്രത്തിലെന്നോണം നിശ്ചലമാണ് നയാഗ്രയിപ്പോൾ. അതിശൈത്യം പിടികൂടിയ നയാഗ്രയിൽനിന്ന് താഴേക്ക് പതിക്കുന്നത് വലിയ മഞ്ഞുകട്ടകൾ മാത്രം. അവിശ്വസനീയമായ കാഴ്ച കാണാൻ സഞ്ചാരികൾ കൂട്ടത്തോടെയെത്തുകയാണ്. മൂടൽമഞ്ഞ് പലപ്പോഴും കാഴ്ച മറയ്ക്കുന്നുണ്ടെങ്കിലും, ഇടയ്‌ക്കൊന്ന് തെളിയുമ്പോൾ അത്യപൂർവമായ ചിത്രം പോലെ തണുത്തുറഞ്ഞ നയാഗ്ര മുന്നിൽത്തെളിഞ്ഞുവരും.

എല്ലാ ശൈത്യകാലത്തും നയാഗ്ര ഇതുപോലെ തണുത്തുറയാറുണ്ട്. എന്നാൽ, ഇക്കുറി അതിശൈത്യത്തിന്റെ പിടിയിലാണ് അമേരിക്കയും കാനഡയും. താപനില സമാനമായ രീതതിയിൽ താഴ്ന്ന 2014-ലും 2015-ലും ഇതേ രീതിയിൽ നയാഗ്ര തണുത്തുറഞ്ഞ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. വെള്ളച്ചാട്ടം കാണാൻ പോകുന്നത് അപകടകരമായ കാര്യമാണെങ്കിലും നിരവധി പേർ ഇവിടെയെത്തി ചിത്രങ്ങൾ പകർത്തി മടങ്ങുന്നുണ്ട്.

അതിനിടെ, അതിശൈത്യത്തെത്തുടർന്ന് അമേരിക്കയിൽ 21 പേർ ഇതുവരെ മരിച്ചതായി റിപ്പോർട്ടുണ്ട്. താപനില മൈനസ് 40 ഡിഗ്രിവരെ താഴ്ന്നതോടെ, പലയിടത്തും പുറത്തിറങ്ങാൻ പോലുമാകാത്തത്ര തണുപ്പാണ്. ഇന്നലെ ഷിക്കാഗോയിൽമാത്രം എട്ടുപേരാണ് മഞ്ഞുവീഴ്ചയെത്തുടർന്ന് മരിച്ചത്. പരിക്കേറ്റ് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ഓരോ ദിവസവും ഏറിവരികയയാണെന്ന് ജോൺ എച്ച് സ്‌ട്രോഗർ ജൂനിയർ ഹോസ്പിറ്റലിലെ ഡോ. സ്റ്റാതിസ് പൗലാകിഡാസ് പറഞ്ഞു.

ഇല്ലിനോയ്, ഇയോവ തുടങ്ങിയ നഗരങ്ങളാണ് തണുപ്പിൽ വിറങ്ങലിച്ചുനിൽക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൊടിയ തണുപ്പിലൂടെയാണ് ഇവിടങ്ങൾ കടന്നുപോകുന്നത്. വ്യാഴാഴ്ച ഇല്ലിനോയിയിൽ മൈനസ് 38 ഡിഗ്രി സെൽഷ്യസും ഇയോവയിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. വ്യാഴാഴ്ച മാത്രം അമേരിക്കയിൽ 2300 വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്. 1500 വിമാനങ്ങൾ വൈകിയാണ് പുറപ്പെട്ടത്.

ഷിക്കാഗോയിൽ വ്യാഴാഴ്ചത്തെ താപനില മൈനസ് 29 ഡിഗ്രി സെൽഷ്യസായിരുന്നു. 1985 ജനുവരിയിൽ രേഖപ്പെടുത്തിയ മൈനസ് 32 ഡിഗ്രി സെൽഷ്യസാണ് ഇവിടുത്തെ ഏറ്റവും താഴ്ന്ന താപനില. മിൽവോക്കീയിൽ മൈനസ് 25 ഡിഗ്രി സെൽഷ്യസും മിനിയപൊലീസിൽ മൈനസ് 24 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP