Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിംഗപ്പുരിൽ പരീക്ഷിച്ച് പുതിയ സ്‌കാനർ എല്ലാ എയർപോർട്ടുകളിലേക്കും; ഏറെ വൈകാതെ ലാപ്‌ടോപും ടാബും ഇനി സ്‌കാൻ ചെയ്യാൻ ഇനി പുറത്തെടുക്കേണ്ടി വരില്ല

സിംഗപ്പുരിൽ പരീക്ഷിച്ച് പുതിയ സ്‌കാനർ എല്ലാ എയർപോർട്ടുകളിലേക്കും; ഏറെ വൈകാതെ ലാപ്‌ടോപും ടാബും ഇനി സ്‌കാൻ ചെയ്യാൻ ഇനി പുറത്തെടുക്കേണ്ടി വരില്ല

വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധനയ്ക്ക് നിൽക്കുമ്പോഴത്തെ ഏറ്റവും വലിയ തലവേദനകളിലൊന്ന് സ്‌കാനിങ്ങിനായി ലാപ്‌ടോപ്പുകളും ടാബുകളും മറ്റും ബാഗിൽനിന്ന് പുറത്തെടുക്കണമെന്നതാണ്. തിരക്കിട്ട് പോകുമ്പോൾ ഈ പ്രക്രീയ കൂടുതൽ മുഷിപ്പിക്കും. എന്നാൽ, പരിശോധനയ്ക്കായി ലാപ്‌ടോപ്പും ടാബും പുറത്തെടുക്കേണ്ട കാലം അതിവേഗം ഇല്ലാതാകുമെന്നാണ് സൂചന.

സിംഗപ്പുരിലെ ചാംഗി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഉപയോഗിച്ച സ്‌കാനർ അത്തരത്തിലുള്ളതാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ ബാഗിൽനിന്ന് പുറത്തെടുക്കാതെ തന്നെ സ്‌കാൻ ചെയ്യാനുള്ള സൗകര്യം ഇതിനുണ്ട്. ചാംഗി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലുള്ള രണ്ട് ബോർഡിങ് ഗേറ്റുകളിലാണ് ഇപ്പോൾ ഈ സ്‌കാനർ ഉള്ളത്.

സി.ടി. സ്‌കാനിങ് സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കാനറാണിത്. ദ്വിമാന ചിത്രങ്ങൾക്ക് പകരം ത്രിമാന ചിത്രങ്ങൾ ലഭിക്കുന്നതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തെടുക്കാതെ തന്നെ പരിശോധിക്കാൻ ഇത് സഹായിക്കും. ഇത് യാത്രക്കാരെ മാത്രമല്ല സഹായിക്കുന്നത്. സെക്യൂരിറ്റി പോയന്റിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും ഉള്ളവരുടെ ജോലിഭാരം കുറയ്ക്കാനും ഇത് വഴിയൊരുക്കും.

ആളുകളെ പരിശോധിക്കുന്നതിനും പുതിയ സ്‌കാനിങ് സംവിധാനം വരുന്നുണ്ട്. എൽത്രി പ്രോവിഷൻ 2 എന്ന സ്‌കാനർ ആയുധങ്ങൾ, സ്‌ഫോടക വസ്തുക്ൾ, മദ്യം, ജെൽ, പവർ ബാങ്കുകൾ, പ്ലാസ്റ്റിക്, ലോഹം, സിറാമിക് തുടങ്ങിയവ കണ്ടെത്താൻ സഹായിക്കുന്നതാണ്. മാത്രമല്ല ഒന്നരസെക്കൻഡിൽ സ്‌കാനിങ് പൂർത്തിയാക്കുന്തിനാൽ എളുപ്പത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP