Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശത്രുവിനെ ഏത് ദുനിയാവിൽ ചെന്നും വധിക്കും; വിവരങ്ങൾ ഒപ്പിയെടുക്കാൻ ലോകത്തെവിടെയും ഏജന്റുമാർ; അമേരിക്കയ്ക്കും ചൈനയ്ക്കും പോലും ഭീഷണി; റഷ്യൻ ചാരന്മാർ ഒരുപക്ഷേ നിങ്ങളുടെ സമീപത്ത് തന്നെ കണ്ടേക്കാം

ശത്രുവിനെ ഏത് ദുനിയാവിൽ ചെന്നും വധിക്കും; വിവരങ്ങൾ ഒപ്പിയെടുക്കാൻ ലോകത്തെവിടെയും ഏജന്റുമാർ; അമേരിക്കയ്ക്കും ചൈനയ്ക്കും പോലും ഭീഷണി; റഷ്യൻ ചാരന്മാർ ഒരുപക്ഷേ നിങ്ങളുടെ സമീപത്ത് തന്നെ കണ്ടേക്കാം

മോസ്‌കോ: ലോകരാജ്യങ്ങൾക്ക് ഭീഷണിയായി റഷ്യ വികസിപ്പിച്ച പുതിയ ആണവായുധം ലോകം മുഴുവൻ ആശങ്ക പടർത്തുകയാണ്. ശത്രുവിനെ ലോകത്തിന്റെ ഏത് ഭാഗത്തു ചെന്നും ഇല്ലാതാക്കുന്ന തരത്തിലുള്ള മിസൈലുകൾക്കാണ് റഷ്യ രൂപം കൊടുത്തതോടെ ഏറ്റവും കൂടുതൽ അങ്കലാപ്പിലായിരിക്കുന്നത് അമേരിക്കയും ചൈനയുമാണ്. അമേരിക്ക 1972ൽ മിസൈൽ കരാറിൽ നിന്നും പിന്മാറിയ അമേരിക്കയുടെ ആയുധ മത്സരമാണ് പുതിയ മിസൈലിന്റെ രൂപീകരണത്തിന് പോലും റഷ്യയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുത്തിൻ നിരവധി ആണവായുധങ്ങളെ പറ്റി വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതിന് പുറമേ പുതുതായി രണ്ട് മിസൈലുകൾക്കാണ് രൂപം നൽകിയിരിക്കുന്നത്. ദ്രാവക രൂപത്തിലുള്ള ഇന്ധനവും ഗസ്സോലിൻ എഞ്ചിനും ഉപയോഗപ്പെടുത്തി ന്യൂക്ലിയാർ ചെയിൻ റിയാക്ഷനിലാണ് ഈ  മിസൈലുകൾ രൂപപ്പെടുത്തിയിരിക്കുന്നത്.

കിൻസാൾ എന്ന ഒരു ആണവായുധം ഹൈപ്പർ സോണിക് ആയുധമാണ്. എയർക്രാഫ്റ്റുകളേയും മറ്റ് പ്രതിരോധ സംവിധാനങ്ങളെയും തകർത്തു കളയാൻ ശേഷിയുള്ളതാണിത്. ഇതോടെ അമേരിക്കയും ചൈനയുമാണ് പ്രതിരോധത്തിലായത്. മോസ്‌കോ അലയൻസിനെതിരെ തലപൊക്കിയാൽ തീർത്തു കളയുമെന്നാണ് റഷ്യയുടെ ഭീഷണി.

ലോകത്തെ മുഴുവൻ ചാമ്പലാക്കാൻ പാകത്തിലുള്ള മിസൈൽ മാത്രമല്ല ലോകത്തെവിടെയും നടക്കുന്ന വിവരങ്ങൾ ഒപ്പിയെടുക്കാൻ ഏജന്റുമാരെയും റഷ്യ നിയോഗിച്ചിട്ടുണ്ട്. റഷ്യൻ ചാരന്മാരെ ലോകത്തിന്റെ പലഭാഗങ്ങളിലും നിയോഗിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സുന്ദരിമാരായ യുവതികളെ ചാരന്മാരായി നിയോഗിക്കുന്നതിൽ റഷ്യയ്ക്ക് അതി വൈദഗ്ദ്യമുള്ളതാണ്. എന്നാൽ നമ്മുടെ തൊട്ടടുത്ത് പോലും റഷ്യൻ ചാരന്മാർ ഉണ്ടായേക്കാം. എന്നാൽ നമ്മൾ പോലും അറിയാതെ രഹസ്യങ്ങളുമായി കടന്നു കളയാനും വേണ്ടി വന്നാൽ നമ്മളെ തന്നെ ഇല്ലാതാക്കാനും കഴിവുള്ളവരാണിവർ.

2017ൽ തന്നെ 500ൽ അധികം ചാരന്മാരെ റഷ്യ ലോകത്തിന്റെ പല ഭാഗങ്ങളിലായി വിന്യസിച്ചിരുന്നു. അമേരിക്കയിലും ചൈനയിലുമാണ് റഷ്യ കൂടുതലായി ചാരന്മാരെ വിന്യസിച്ചിരിക്കുന്നത്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ എംഐ6 എന്ന പേരിലുള്ള ബ്രിട്ടീഷ് ചാരസംഘടനക്ക് വേണ്ടി വിവരങ്ങൾ നൽകിയതിന്റെ പേരിൽ പിടിയിലാകും മുമ്പ് ബ്രിട്ടൻ അഭയം നൽകിയ റഷ്യൻ കേണലായ സെർജി സ്‌ക്രിപാലും(66) ബന്ധുവായ 33 കാരി യുവതിയും വിഷബാധയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. എങ്ങിനെയാണ് ഇവർക്ക് വിഷബാധയേറ്റതെന്ന് വ്യക്തമല്ല. ഈ സംഭവവും സൂചിപ്പിക്കുന്നത് റഷ്യൻ ചാരന്മാരുടെ കരുത്താണ്.

ബ്രിട്ടനിലെ സാലിസ്‌ബറിയിലെ റസ്റ്റോറന്റിൽ വച്ച് കഴിഞ്ഞ ഭക്ഷണത്തിലൂടെ ഇവർക്ക് വിഷബാധയേറ്റുവെന്നാണ് കണക്കാക്കുന്നത്. വിഷം പടരാതിരിക്കാൻ വൻ കരുതലാണ് പൊലീസ് എടുത്ത് വരുന്നത്. ഒരു ഷോപ്പിങ് സെന്ററിൽ വച്ച് ഞായറാഴ്ച ഇരുവരും കുഴഞ്ഞ് വീണതിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ എങ്ങിനെയാണ് ഈ വിഷബാധ ഉണ്ടായതെന്ന് പോലും ഇതുവരെ വ്യക്തമായിട്ടില്ല. എന്നാൽ ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മറ്റെല്ലാവരും സുരക്ഷിതരാണ്. റഷ്യൻ വിവരങ്ങൾ ബ്രിട്ടന് ചോർത്തി നൽകിയതിനാണ് ഇയാളെ ഇല്ലാതാക്കാൻ റഷ്യയുടെ ചാരന്മാർ ശ്രമിച്ചത്.

കഴിഞ്ഞയാഴ്ച റഷ്യ പുറത്ത് വിട്ട മിസൈലുകൾ കരയിലൂടെയും കടലിലൂടെയും ആകാശത്ത് കൂടെയും ഒരേപോലെ ശത്രുവിന്റെ കണ്ണ് വെട്ടിച്ച് പറക്കാൻ ശേഷിയുള്ള ആണുവായുധങ്ങളാണ് റഷ്യ വികസിപ്പിച്ചിട്ടുള്ളത്. ഒപ്പം മനുഷ്യരാശിക്ക് തന്നെ ഈ ആയുധം ഭീഷണിയാകുന്നവയുമാണ്.

ഒരു സാങ്കല്പിക വീഡിയോക്ക് ഒപ്പമാണ് പുതിയ ആയുധം റഷ്യ പരിചയപ്പെടുത്തിയത്. അമേരിക്കയുടെ ചുറ്റും ആയുധങ്ങളുമായി പറക്കുന്ന മിസൈലിനെയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഭൂമിയിൽ എവിടേക്കും തടസങ്ങളില്ലാതെ തൊടുക്കാൻ കഴിയുന്നതാണ് പുതിയ മിസൈലുകൾ എന്ന് പുടിൻ അവകാശപ്പെട്ടു. മോസ്‌കോ സഖ്യത്തിലുള്ള ഏത് രാജ്യത്തിന് നേരെയുള്ള ആക്രമണവും റഷ്യക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അത്തരം പ്രകോപനങ്ങൾക്ക് ഉടൻ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സാർമത് ബാലിസ്റ്റിക് മിസൈലുകളുടെ പുതിയ പതിപ്പും അവതരിപ്പിക്കപ്പെട്ടു. 15 പോർമുനകളുമായി 6800 മൈൽ സഞ്ചരിക്കാൻ കഴിയുന്നതാണ് പുതിയ മിസൈലുകൾ. ഒരു ലേസർ ആയുധത്തിന്റെ പരീക്ഷണവും വിജയകരമാണെന്ന് പുടിൻ അവകാശപ്പെട്ടു. റഷ്യയുടെ സൈനികശക്തിയിൽ നിർണായകമാകുന്നവയാണ് ആണവ പോർമുനകൾ വഹിക്കാൻ കഴിയുന്ന പുതിയ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളെന്ന് പുടിൻ രാജ്യത്തെ അറിയിച്ചു. നിലവിലെ മിസൈൽവേധ സംവിധാനങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന കരുത്ത് ഇവയ്ക്കുണ്ടാകുമെന്ന് പുടിൻ പറഞ്ഞു.

പുതിയ ആയുധങ്ങൾ ലോകത്തിന്റെ നാശത്തിന് വേണ്ടിയല്ലെന്നും ലോകത്ത് സമാധാനം നിലനിർത്തുവാൻ ഇത് ഉതകുമെന്നും പുടിൻ പറഞ്ഞു. പുതിയ ആയുധങ്ങളുടെ വീഡിയോ ദൃശ്യങ്ങളും റഷ്യൻ പ്രസിഡന്റ് പുറത്തുവിട്ടു. 15 വർഷമായി ആയുധമത്സരത്തിന് പ്രേരിപ്പിക്കുന്ന യുഎസിനും സഖ്യകക്ഷികൾക്കുമുള്ള മറുപടിയെന്നാണ് പുടിൻ പുതിയ മിസൈലുകളെ വിശേഷിപ്പിച്ചത്. 1972ലെ മിസൈൽ കരാറിൽ നിന്നും പിന്മാറിയ അമേരിക്കയാണ് ഇതിന്റെ ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെയും നാശം വിതക്കാൻ ശേഷിയുള്ള അണുവായുധങ്ങളാണ് ഇവ എന്നാണ് പുടിൻ അവകാശപ്പെടുന്നത്. ആണവായുധ വിഷയത്തിൽ ആഗോളതലത്തിൽ നിലനിൽക്കുന്ന ഭീഷണി ഒഴിവാക്കാൻ യു.എസുമായി ചർച്ചക്ക് റഷ്യ നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് നേർവിപരീതമായാണ് പുതിയനീക്കം. റഷ്യക്കെതിരെയോ സഖ്യകക്ഷി രാഷ്ട്രങ്ങൾക്കെതിരെയോ ആണവായുധ ആക്രമണമുണ്ടായാൽ യുദ്ധപ്രഖ്യാപനമായിക്കണ്ട് അണുവായുധംകൊണ്ട് തിരിച്ചടിക്കുമെന്ന് റഷ്യൻ പാർലമന്റെ് അംഗങ്ങളെയും മുതിർന്ന നേതാക്കളെയും സാക്ഷിനിർത്തി പുടിൻ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP