Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

240 കോടി യുവാക്കളുടെ നേതാവായി നിയമിക്കപ്പെട്ട് ഹാരി രാജകുമാരൻ; കോമൺവെൽത്ത് രാജ്യങ്ങളിലെ യൂത്ത് അംബാസിഡറായുള്ള നിയമനം ഹാരിയെ കൂടുതൽ ജനപ്രിയനാക്കും

240 കോടി യുവാക്കളുടെ നേതാവായി നിയമിക്കപ്പെട്ട് ഹാരി രാജകുമാരൻ; കോമൺവെൽത്ത് രാജ്യങ്ങളിലെ യൂത്ത് അംബാസിഡറായുള്ള നിയമനം ഹാരിയെ കൂടുതൽ ജനപ്രിയനാക്കും

ലണ്ടൻ: ഹാരി രാജകുമാരൻ കൂടുതൽ മുതിർന്ന രാജകുടുംബാംഗമാകുന്നുവെന്ന സൂചനയായി അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്വങ്ങൾ രാജ്ഞി നൽകിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കോമൺവെൽത്ത് രാജ്യങ്ങളിലെ യൂത്ത് അംബാസിഡറായിട്ടാണ് രാജ്ഞി ഹാരിയെ നിയമിച്ചിരിക്കുന്നത്. രാജകുമാരന് നാളിത് വരെ ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ പൊതുസ്ഥാനമാണിത്. ഇതോടെ വിവിധ കോമൺവെൽത്ത് രാജ്യങ്ങളിലെ 240 കോടി യുവാക്കളുടെ നേതാവായിട്ടാണ് ഹാരി അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ജനകീയത വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.

കോമൺവെൽത്ത് യൂത്ത് അംബാസിഡറായി ഹാരിയെ നിയമിച്ചവെന്ന് ബക്കിങ്ഹാം പാലസ് ഞായറാഴ്ച തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് ലണ്ടനിൽ അടുത്ത ദിവസം നടക്കുുന്ന കോമൺവെൽത്ത് രാജ്യങ്ങളിലെ നേതാക്കളുടെ ഉച്ചകോടിയിൽ 53 അംഗരാജ്യങ്ങളിലെ യുവജനങ്ങളുടെ അംബാസിഡറെന്ന നിലയിൽ ഹാരി സജീവമായി രംഗത്തുണ്ടാകും. കോമൺവെൽത്ത് രാജ്യങ്ങളിലെ പൗരന്മാരിൽ 60 ശതമാനവും 30 വയസിന് താഴെ പ്രായമുള്ളവരാണ്. ഇവരുടെ എണ്ണം കൃത്യമായി പറഞ്ഞാൽ 2.40 ബില്യൺ പേരാണ്.ഇവരുടെ അംബാസിഡറായിട്ടാണ് ഹാരി അവരോധിക്കപ്പെട്ടിരിക്കുന്നത്.

യുവജനങ്ങൾക്കും യുവജന നേതാക്കൾക്കുമിടയിൽ ബന്ധങ്ങൾ വളർത്തുന്നതിനും ഇതിലൂടെ സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി പരമായ വെല്ലുവിളികൾ തിരിച്ചറിയുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യും.പുതിയ ഉത്തരവാദിത്വമേറ്റെടുത്ത ശേഷം ഹാരിയുടെ ആദ്യത്തെ പരിപാടി ഇന്നാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി കോമൺവെൽത്ത് ഹെഡ്സ് ഓഫ് ഗവൺമെന്റ് മീറ്റിങ് അഥവാ സിച്ച്ഒജിഎം യൂത്ത് റൗണ്ട് ടേബിളിലിലും യൂത്ത് സെഷന്റെ ഓപ്പണിങ് സെഷനിലും അദ്ദേഹം പങ്കെടുക്കുന്നതായിരിക്കും.ഈ സംഘടനയുടെ പ്രവർത്തനങ്ങളും മൂല്യങ്ങളും യുകെയിൽ ത്വരിതപ്പെടുത്തുന്നതിന് പുറമെ ആ ലക്ഷ്യത്തിനായി കോമൺവെൽത്ത് രാജ്യങ്ങളിൽ പര്യടനം നടത്തുകയെന്നതും ഹാരിയുടെ ഉത്തരവാദിത്വമായിരിക്കും.

രാജ്ഞി പുതുതായി രൂപീകരിച്ച കോമൺവെൽത്ത് ട്രസ്റ്റിന്റെ പ്രസിഡന്റായി കഴിഞ്ഞ ആഴ്ച ഹാരിയെ പ്രഖ്യാപിച്ചിരുന്നു. വിദ്യാഭ്യാസം, സ്പോർട്സ്, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന ഒരു യൂത്ത് ചാരിറ്റിയാണിത്.ഹാരിയെയും പ്രതിശ്രുത വധു മേഗൻ മാർകിളിനെയും കോമൺവെൽത്ത് രാജ്യങ്ങളിലെ യുവജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിനായി നിയോഗിക്കുന്നതിനെക്കുറിച്ച് രാജ്ഞി ആലോചിക്കുന്നുവെന്ന സൂചന കഴിഞ്ഞ വർഷം തന്നെ പുറത്ത് വന്നിരുന്നു. ഭാവിയിൽ കോമൺവെൽത്ത് ഹെഡ്സ് ഓഫ് ഗവൺമെന്റ് മീറ്റിങ് ഇവന്റുകളിൽ മേഗൻ സജീവമായി രംഗത്തുണ്ടാകുമെന്നും സൂചനയുണ്ട്. അടുത്ത മാസം ഹാരിയുമായുള്ള വിവാഹത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വ്യക്തമാവുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP