Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൗസ് ഓഫ് ലോർഡ്‌സിൽ നാളെ ബ്രെക്‌സിറ്റിനെതിരേ വോട്ടിങ് നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ; ലേബർ പ്രഭുക്കളുടെ പ്രമേയത്തെ അനുകൂലിക്കാൻ ടോറി വിമതരും; ബ്രെക്‌സിറ്റിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലേക്ക്

ഹൗസ് ഓഫ് ലോർഡ്‌സിൽ നാളെ ബ്രെക്‌സിറ്റിനെതിരേ വോട്ടിങ് നടന്നേക്കുമെന്ന് റിപ്പോർട്ടുകൾ; ലേബർ പ്രഭുക്കളുടെ പ്രമേയത്തെ അനുകൂലിക്കാൻ ടോറി വിമതരും; ബ്രെക്‌സിറ്റിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലേക്ക്

ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന വിടുതൽ നേടാനുള്ള അവസാന വട്ട ചർച്ചകളുമായി പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിൽ ബ്രിട്ടീഷ് സർക്കാർ മുന്നോട്ടുപോകവെ, ബ്രെക്‌സിറ്റിനെ അട്ടിമറിക്കാൻ പ്രഭുസഭയിൽ നാളെ വോട്ടെടുപ്പ് നടന്നേക്കുമെന്ന റിപ്പോർട്ടുകൾ. ലേബർ പാർട്ടിയിലെ പ്രഭുക്കന്മാർ കൊണ്ടുവരുന്ന പ്രമേയത്തിന് കൺസർവേറ്റീവ് പക്ഷക്കാരായ വിമത പ്രഭുക്കന്മാരുടെയും പിന്തുണയുണ്ട്. പ്രഭുസഭയിലെ വോട്ടിങ് ഫലം എതിരായാൽ, ബ്രെക്‌സിറ്റ് നടപടികളിൽ തെരേസയ്ക്ക് വീണ്ടും പരീക്ഷണകാലം തുടങ്ങുമെന്നാണ് റിപ്പോർട്ട്.

മുമ്പ് പ്രഭുസഭയിൽ ബ്രെക്‌സിറ്റ് സംബന്ധിച്ച നിയമനിർമ്മാണത്തിനായി നടന്ന ചർച്ചകളിൽ സർക്കാരിന് തിരിച്ചടി നേരിട്ടിരുന്നു. പുതയ പ്രമേയവും എതിരായാൽ ബ്രെക്‌സിറ്റ് തീരുമാനം വൈകിപ്പിക്കാനോ മാറ്റങ്ങൾ വരുത്താനോ ഉപേക്ഷിക്കാനോ പോലും സർക്കാർ നിർബന്ധിതമായി തീരും. അപ്രിയകരമായ ഈ വേർപെടൽ ഒഴിവാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ടോറി വിമത പ്രഭുവായ ഡഗ്ലസ് ഹോഗ് പ്രഖ്യാപിച്ചുകഴിഞ്ഞു.

ബ്രെക്‌സിറ്റിൽ ഭേദഗതി കൊണ്ടുവരാനുള്ള ലേബർ പാർട്ടിയുടെ പ്രമേയത്തിന് ലിബറൽ ഡമോക്രാറ്റുകളുടെയും പിന്തുണയുണ്ട്. എന്നാൽ, ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടുപോകാനാകുമെന്നുതന്നെയാണ് പ്രഭുസഭയിലെ ബ്രെക്‌സിറ്റ് മിനിസ്റ്റർ കല്ലാനൻ പ്രഭുവിന്റെ വിശ്വാസം. ചർച്ചകളുടെ ദിശ തെറ്റിക്കാനും ബ്രെക്‌സിറ്റിനായുള്ള ഞങ്ങളുടെ ശ്രമങ്ങൾ മുടക്കാനുമാണ് ലേബർ പാർട്ടിയുടെ ശ്രമം. ബ്രെക്‌സിറ്റ് ചർച്ചകൾ നടത്താനുള്ള അധികാരം സർക്കാരിൽനിന്ന് പാർലമെന്റിന് ലഭ്യമാക്കുകയാണ് അവരുടെ ലക്ഷ്യം.

ഭേദഗതി പാസ്സായാൽ, ബ്രെക്‌സിറ്റ് കരാറിന് അന്തിമാനുമതി നൽകാനുള്ള അധികാരം പാർലമെന്റിനാവും. പാർലമെന്റിന്റെ അനുമതിയോടെ മാത്രമേ തെരേസ മെയ്‌ക്ക് കരാറുമായി മുന്നോട്ടുപോകാനാവൂ. ബ്രസൽസുമായി നടത്തുന്ന ചർച്ചകളിലും പാർലമെന്റിന്റെ ഇടപെടൽ നിർണായകമാകും. എന്നാൽ, സർക്കാരിൽനിന്ന് അധികാരം നഷ്ടപ്പെടുന്നത് ചർച്ചകളിൽ കൈ കെട്ടിയിടുന്നതിന് തുല്യമാകുമെന്നാണ് ഭരണപക്ഷത്തിന്റെ വാദം. പ്രഭുസഭയിലെ വോട്ടിങ് ബ്രെക്‌സിറ്റിന്റെ മുന്നോട്ടുള്ള പോക്കിൽ നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP