Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇസ്ലാമിക റിപ്പബ്ലിക്കിലെ ഹൂറിമാരാകാൻ രണ്ടും കൽപ്പിച്ച് സ്വന്തം രാജ്യം ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടു; ഐസിസ് ഭീകരന്മാർ മതിയാവോളം ഉപയോഗിച്ച് അമ്മമാരാക്കി; ഭീകര സാമ്രാജ്യം വീണപ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം തടവ് ജീവിതം മാത്രം ബാക്കി; ഇന്നലെ ജീവപര്യന്തം വിധിച്ചത് 19 റഷ്യൻ യുവതികൾക്കാണെങ്കിൽ വിധി കാത്തിരിക്കുന്നത് ലോകം എമ്പാട് നിന്നും എത്തിയ 500ഓളം യുവതികൾ

ഇസ്ലാമിക റിപ്പബ്ലിക്കിലെ ഹൂറിമാരാകാൻ രണ്ടും കൽപ്പിച്ച് സ്വന്തം രാജ്യം ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ടു; ഐസിസ് ഭീകരന്മാർ മതിയാവോളം ഉപയോഗിച്ച് അമ്മമാരാക്കി; ഭീകര സാമ്രാജ്യം വീണപ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം തടവ് ജീവിതം മാത്രം ബാക്കി; ഇന്നലെ ജീവപര്യന്തം വിധിച്ചത് 19 റഷ്യൻ യുവതികൾക്കാണെങ്കിൽ വിധി കാത്തിരിക്കുന്നത് ലോകം എമ്പാട് നിന്നും എത്തിയ 500ഓളം യുവതികൾ

ബാഗ്ദാദ്: ഐസിസിൽ ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ ഇറാഖ് ഇന്നലെ 19 റഷ്യൻ യുവതികൾക്ക് കടുത്ത തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമിക റിപ്പബ്ലിക്കിലെ ഹൂറിമാരാകാൻ രണ്ടും കൽപ്പിച്ച് സ്വന്തം രാജ്യം ഉപേക്ഷിച്ച് ഇറങ്ങി പുറപ്പെട്ട് ഇറാഖിലെ ഐസിസ് താവളങ്ങളിലെത്തിയവരായിരുന്നു ഇവർ. തുടർന്ന് ഐസിസ് ഭീകരരുടെ ലൈംഗിക അടിമകളാക്കപ്പെട്ട് അവർ മതിയാവോളം ഉപയോഗിച്ച് ഇവരെ അമ്മമാരാക്കുകയായിരുന്നു. എന്നാൽ ഭീകര സാമ്രാജ്യം വീണപ്പോൾ കുഞ്ഞുങ്ങൾക്കൊപ്പം തടവ് ജീവിതം മാത്രമാണ് ഇവർക്ക് ബാക്കിയായിരിക്കുന്നത്. ഇത്തരത്തിലുള്ള വിധിക്കായി ഇറാഖിലെ തടവറകളിൽ കാത്തിരിക്കുന്നത് ലോകം എമ്പാട് നിന്നും എത്തിയ 500ഓളം യുവതികളാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

ബാഗ്ദാദ് സെൻട്രൽ ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച നിർണായക വിധി പുറപ്പെടുവിച്ചിരിക്കന്നത്. ഇവർ ഐസിസിൽ ചേർന്ന് രാജ്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് തെളിഞ്ഞതിനെ തുടർന്നാണ് ആജീവനാന്ത തടവ് വിധിച്ചിരിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. അസർബൈജാനിൽ നിന്നുമുള്ള ആറ് യുവതികൾക്കും താജിക്കിസ്ഥാനിൽ നിന്നുള്ള നാല് യുവതികൾക്കും ഇന്നലെ ഇതേ കുറ്റത്തിന് ജീവപര്യന്തം വിധിച്ചിട്ടുണ്ട്.ഈ തടവ് ശിക്ഷക്കെതിരെ സ്ത്രീകൾക്ക് അപ്പീലിന് പോകാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

പിങ്ക് ബ്ലൗസും കറുത്ത ശിരോവസ്ത്രവും ധരിച്ചെത്തിയ മിക്ക സ്ത്രീകൾക്കുമൊപ്പം തങ്ങൾക്ക് ഭീകരരിൽ ജനിച്ച കുഞ്ഞുങ്ങളുമുണ്ടായിരുന്നു. ഒരു ട്രാൻസിലേറ്റർ മുഖാന്തിരമായിരുന്നു ഇവരുടെ വിചാരണ നടപ്പിലാക്കിയിരുന്നത്. ബാഗ്ദാദ് യൂണിവേഴ്സിറ്റിയിലെ റഷ്യൻ ലാംഗ്വേജ് പ്രഫസറെ ഇതിനായി ഹയർ ചെയ്തിരുന്നു. ഇത്തരത്തിൽ തടവ് ശിക്ഷ വിധിക്കപ്പെട്ട യുവതികളുടെ രക്ഷിതാക്കളുമായി ബന്ധപ്പെടുമെന്നാണ് വിചാരണക്കെത്തിയ റഷ്യൻ നയതന്ത്രജ്ഞൻ എഎഫ്‌പിയോട് പ്രതികരിച്ചിരിക്കുന്നത്. 2014ൽ ഇറാഖിന്റെ മൂന്നിലൊന്ന് ഭാഗം പിടിച്ചെടുത്തായിരുന്നു ഐസിസ് ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചിരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മൊസൂൾ അടക്കമുള്ള സുപ്രധാന നഗരങ്ങൾ പോലും ഐസിസിന്റെ കസ്റ്റഡിയിലായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞഡിസംബറിലായിരുന്നു ഇറാഖി സേന ഐസിസിനെ പൂർണമായി തുരത്തി ഈ പ്രദേശങ്ങൾ തിരിച്ച് പിടിച്ചിരുന്നത്. അതിന് ശേഷം ജിഹാദികളുടെയും ഇവരുടെ ലൈംഗിക അടിമകളായ സ്ത്രീകളുടെയും നില പരുങ്ങലിലാവുകയും നിരവധി പേർ പലയാനം ചെയ്യുകയും ഇതിനിടെ നിരവധി പേർ ഇറാഖ് സേനയുടെ പിടിയിലാവുകയുമായിരുന്നു. ഇതിന്റെ ഭാഗമായി 560 സ്ത്രീകളെയും കുട്ടികളെയും സേന പിടികൂടിയിട്ടുണ്ട്.

തങ്ങളെ പലതും പറഞ്ഞ് വ്യാമോഹിപ്പിച്ചുും വഴി തെറ്റിച്ചുമാണ് ഇറാഖിലേക്ക് എത്തിച്ചതെന്നാണ് ഇന്നലെ വിചാരണക്കെത്തിയ നിരവധി യുവതികൾ കോടതിക്ക് മുന്നിൽ ബോധിപ്പിച്ചിരിക്കുന്നത്. ഐസിസ് അംഗത്വമുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന 20,000ത്തോളം പേരെയാണ് ഇറാഖ് ജയിലിൽ ഇട്ടിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ കണക്കാക്കുന്നത്. ഏതാണ്ട് 300ഓളം പേർക്കാണ് ഇറാഖി കോടതി വധശിക്ഷ വിധിച്ചത്. ഇതിൽ ഡസൻ കണക്കിന് വിദേശികളും ഉൾപ്പെടുന്നു.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP