Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാസിത് മിഡ്‌ലാൻഡ്‌സ് പൊലീസിന്റെ തലവൻ; ആതിഫ് വീടുവിപണിയുടെ രാജാവ്; ഖാലിദും താരിഖും ഉയർന്ന ശമ്പളമുള്ള ജോലിക്കാർ; പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകൻ ഹോം സെക്രട്ടറിയാകുമ്പോൾ അഞ്ചു ജാവിദ് സഹോദരന്മാരും മോശമല്ല

ബാസിത് മിഡ്‌ലാൻഡ്‌സ് പൊലീസിന്റെ തലവൻ; ആതിഫ് വീടുവിപണിയുടെ രാജാവ്; ഖാലിദും താരിഖും ഉയർന്ന ശമ്പളമുള്ള ജോലിക്കാർ; പാക്കിസ്ഥാനിലെ ബസ് ഡ്രൈവറുടെ മകൻ ഹോം സെക്രട്ടറിയാകുമ്പോൾ അഞ്ചു ജാവിദ് സഹോദരന്മാരും മോശമല്ല

പോക്കറ്റിൽ ഒരു പൗണ്ടുമായാണ് അബ്ദുൾ ജാവിദ് 1961-ൽ പാക്കിസ്ഥാനിൽനിന്ന് ബ്രിട്ടനിലെത്തുന്നത്. ആകെയറിയുന്ന തൊഴിൽ ഡ്രൈവിങ്ങായിരുന്നു. പാക്കിസ്ഥാനിൽ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൾ, മെച്ചപ്പെട്ട ജീവിതം കൊതിച്ചാണ് ബ്രി്ട്ടനിലേക്ക് കുടിയേറിയത്. ആ യാത്ര വെറുതെയായില്ല. 2012-ൽ അർബുദത്തെത്തുടർന്ന് അബ്ദുൾ 74-ാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം തന്റെ മക്കളുടെ ഉയർച്ച കണ്ടിരുന്നു. അന്ന് ബ്രൂംസ്‌ഗ്രോവിലെ എംപിയായിരുന്നു രണ്ടാമത്തെമകൻ സാജിദ് ജാവിദ്. രണ്ടുവർഷത്തിനുശേഷം കൾച്ചറൽ സെക്രട്ടറിയായി മന്ത്രിസഭയിലെത്തിയ സാജിദ്, ഇപ്പോഴിതാ ഹോം സെക്രട്ടറിയായി ചുമതലയേൽക്കാൻ പോവുകയാണ്.

ദാരിദ്ര്യവുമായി ബ്രിസ്‌റ്റോളിലെ രണ്ടുമുറി ഫ്‌ളാറ്റിൽ ജീവിതം തുടങ്ങിയ ജാവിദ് കുടുംബത്തിലെ അഞ്ച്് ആൺമക്കളും ഇപ്പോൾ ഉയർന്നനിലയിലാണ്. ബ്രിട്ടനിലേക്ക് കുടിയേറിയ ഒരു കുടുംബത്തിന് എത്തിപ്പിടിക്കാവുന്നതിന്റെ അങ്ങേയറ്റത്താണ് ഈ കുടുംബം. 48-കാരനായ സാജിദ് ഹോം സെക്രട്ടറിയാകുന്ന ആദ്യത്തെ കുടിയേറ്റക്കാരനാണ്. മറ്റുള്ളവരാകട്ടെ അവരവരുടെ നിലയിൽ ഉന്നത നിലയിലും.

സാജിദിന്റെ നേരെ ഇളയ അനിയനാണ് ബാസിത്. വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിന്റെ ചീഫ് സൂപ്രണ്ടാണ് ഈ 47-കാരൻ ഇന്ന്. സോളിഹൾ പൊലീസ് സേനയുടെ കമാൻഡറും. 17-ാം വയസ്സിൽ റോയൽ നേവിയിൽ ഹെലിക്കോപ്റ്റർ എൻജിനീയറായി ഔദ്യോഗിക ജീവിതം തുടങ്ങിയ ബാസിത്, ആറുവർഷത്തോളം സേനയിൽ പ്രവർത്തിച്ചശേഷമാണ് അവൺ ആൻഡ് സോമർസെറ്റ് പൊലീസിൽ ചേരുന്നത്. 2007-ൽ വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിലെത്തി. ഇന്ന് ചീഫ് സൂപ്രണ്ട് എന്നതിന് പുറമെ, ടാക്ടിക്കൽ ഫയറാംസ് കമാൻഡറും പബ്ലിക് ഓഡർ സിൽവർ കമാൻഡറും സേനയുടെ അക്കാദമിക് റിസർച്ച് ടീമിന്റെ തലവനുമായി പ്രവർത്തിക്കുന്നു.

ഖാലിദ് ജാവീദാണ് സാജിദിന്റെ നേരെ മൂത്തയാൾ. 49-കാരനായ ഖാലിദ് ഇപ്പോൾ ഫിനാൻഷ്യൽ അഡൈ്വസർ എന്ന നിലയിൽ ബ്രിട്ടനിലാകെ പ്രശസ്തനാണ്. ആക്‌സയിലൂടെ കരിയറിന് തുടക്കമിട്ട ഖാലിദ് പിന്നീടൊരു ഇന്റർനാഷണൽ ബാങ്കിൽ പ്രവർത്തിച്ചു. മോർട്ട്‌ഗേജ് ബ്രോക്കറെന്ന നിലയിലും വിജയം കണ്ട അദ്ദേഹം, 2014-ൽ ബ്രിസ്‌റ്റോളിൽ ബ്ലാക്ക്‌സ്‌റ്റോൺ ഫിനാൻഷ്യൽ സൊല്യൂഷൻസ് എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിക്കുകയായിരുന്നു. യുകെയിലെ ടോപ്പ് റേറ്റഡ് പ്രൊഫഷണലുകളിൽ ഒരാളായാണ് ഖാലിദ് വിലയിരുത്തപ്പെടുന്നത്.

സഹോദരന്മാരിൽ ഏറ്റവും മൂത്തയാൾ 51-കാരനായ താരീഖാണ്. ഒരു സൂപ്പർമാർക്കറ്റ് ശൃഖലയുടെ ഉടമയാണ് താരീഖ്. ഏറ്റവും ഇളയയാളായ ആതിഫ് ജാവിദ് റിയൽ എസ്റ്റേറ്റ് രംഗത്ത് വൻവിജയം നേടിയ വ്യക്തിയും. ബ്രിസ്റ്റോളിലെ ബർഗസ് സാൽമണിൽ കോർപറേറ്റ് ലോയറായിരിക്കെയാണ് ആതിഫ് പ്രോപ്പർട്ടി രംഗത്തേയ്ക്കിറങ്ങിയത്. ഇന്ന് സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനിയടക്കമുള്ള വലിയ ഡലവലപ്പർമാരിലൊരാളാണ് 43-കാരനായ ആതിഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP