Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രോഗികളെ ആദ്യം പരിശോധിച്ച് മുൻഗണന നിശ്ചയിക്കുന്നത് റോബോട്ടുകൾ; വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കാൻ ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രി നടപ്പിലാക്കുന്ന പരിഷ്‌കാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആദ്യ പ്രായോഗിക പരീക്ഷണം; ലോകം കൗതുകത്തോടെ കാതോർക്കുന്നത് ലണ്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റോബോട്ട് ഡോക്ടറുടെ ഇടപെടലിനെ

രോഗികളെ ആദ്യം പരിശോധിച്ച് മുൻഗണന നിശ്ചയിക്കുന്നത് റോബോട്ടുകൾ; വെയിറ്റിങ് ലിസ്റ്റ് കുറയ്ക്കാൻ ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രി നടപ്പിലാക്കുന്ന പരിഷ്‌കാരം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആദ്യ പ്രായോഗിക പരീക്ഷണം; ലോകം കൗതുകത്തോടെ കാതോർക്കുന്നത് ലണ്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റോബോട്ട് ഡോക്ടറുടെ ഇടപെടലിനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വെയ്റ്റിങ് ലിസ്റ്റ് കുറയ്ക്കാനായി ബ്ലൂംസ്ബറിയിലെ യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽ അഥവാ യുസിഎൽഎച്ച് പുതിയൊരു പരീക്ഷണവുമായി രംഗത്തെത്തുകയാണ്. ഇത് പ്രകാരം രോഗികളെ ആദ്യം പരിശോധിച്ച് മുൻഗണന നിശ്ചയിക്കാൻ ഡോക്ടർമാർക്ക് പകരം റോബോട്ടുകളെ പരീക്ഷിക്കാനാണ് ഈ എൻഎച്ച്എസ് ആശുപത്രി തയ്യാറെടുക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആദ്യ പ്രായോഗിക പരീക്ഷണമാണിവിടെ അരങ്ങേറുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലണ്ടനിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ റോബോട്ട് ഡോക്ടറുടെ ഇടപെടലിന് ലോകം കൗതുകത്തോടെ കാതോർക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നാൽ കൃത്രിമബുദ്ധി എന്നാണ് അർത്ഥം. സ്വയം ചിന്തിച്ച് വിവേകത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന റോബോട്ടുകളും ഉപകരണങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ നിർമ്മിച്ചിട്ടുണ്ട്.

കാൻസർ ചികിത്സ മുതൽ രോഗികൾക്ക് മുൻഗണന നൽകി തെരഞ്ഞെടുന്നത് വരെയുള്ള വിവിധ ഉത്തരവാദിത്വങ്ങൾ റോബോട്ടുകളെ ഏൽപ്പിക്കുന്നതിനാണ് ആശുപത്രി ഒരുങ്ങുന്നത്. വെയ്റ്റിങ് സമയം കുറയ്ക്കുന്നതിന് പുറമെ അത്യാവശ്യക്കാർക്ക് വേഗത്തിൽ ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ഇവിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗിക്കാനൊരുങ്ങുന്നത്. ഇതിലൂടെ സർവീസിനെ സുരക്ഷിതവും വേഗത്തിലുള്ളതും കൂടുതൽ കാര്യക്ഷമവുമാക്കാൻ സാധിക്കുമെന്നാണ് ആശുപത്രി പ്രതീക്ഷിക്കുന്നത്.

എ ആൻഡ് ഇയിൽ ഓക്സിജൻ നൽകേണ്ടവരും എക്സ്റേ എടുക്കേണ്ടവരുമായ രോഗികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുപയോഗിച്ച് ട്രീറ്റ് ചെയ്യുമെന്നാണ് യുസിഎൽഎച്ച് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ ഡയറക്ടർ ഓഫ് റിസർച്ചായ പ്രഫ. ബ്രിയാൻ വില്യംസ് പറയുന്നത്. ഇതിലൂടെ ഗുരുതര രോഗികൾക്ക് അതിവേഗം ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങാൻ പോകുന്നത്. യുസിഎൽഎച്ചും അലൻ ടൂറിങ് ഇൻസ്റ്റിറ്റ്യൂട്ടും പങ്കാളിത്താടിസ്ഥാനത്തിലാണ് ഈ സംവിധാനം ഹോസ്പിറ്റലിൽ നടപ്പിലാക്കുന്നത്. ഈ ആഴ്ചയാണ് ഈ ഇനീഷ്യേറ്റീവിനെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്ത് വന്നിരിക്കുന്നത്.

ഇതിന്റെ ആദ്യ പരീക്ഷണം ഹോസ്പിറ്റലിലെ എ ആൻഡ് ഇയിലാണ് നടപ്പിലാക്കുന്നത്. ഗവൺമെന്റിന്റെ വെയിറ്റിങ് ടൈം ടാർജറ്റുകൾ പാലിക്കുന്നതിൽ ഇവിടുത്തെ എ ആൻഡ് ഇ പതിവായി പരാജയപ്പെടുന്ന അവസ്ഥയാണുുള്ളത്. ഇത്തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത് ഹെൽത്ത്കെയർ മേഖലയിൽ വിപ്ലവത്തിന് വഴിയൊരുക്കുമെന്നാണ് അലൻ ടൂറിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് എക്സിക്യൂട്ടീവായ സർ അലൻ വിൽസൻ പ റയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൻ തോതിൽ ഉപയോഗിക്കുന്നതിലൂടെ തൊഴിൽ നഷ്ടം രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP