Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു കാരണവശാലും ഞാൻ അവളോട് ക്ഷമ പറയില്ല; എന്റെ കൈയിൽനിന്നും അവൾ ചോർത്തിയത് കോടികളാണ്; ഞാനാണ് യഥാർഥ ഇര; മോണിക്ക ലെവിൻസ്‌കിയോട് കലി തീരാതെ ബിൽ ക്ലിന്റൺ

ഒരു കാരണവശാലും ഞാൻ അവളോട് ക്ഷമ പറയില്ല; എന്റെ കൈയിൽനിന്നും അവൾ ചോർത്തിയത് കോടികളാണ്; ഞാനാണ് യഥാർഥ ഇര; മോണിക്ക ലെവിൻസ്‌കിയോട് കലി തീരാതെ ബിൽ ക്ലിന്റൺ

പ്രസിഡന്റായ തന്നെ വശീകരിച്ച് കീഴ്‌പ്പെടുത്തുകയും ലോകമെമ്പാടും തന്നെ നാണംകെടുത്തുകയും ചെയ്ത മോണിക്ക ലെവിൻസ്‌കിയോട് ക്ഷമ ചോദിക്കുന്ന പ്രശ്‌നമേയില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ. എൻബിസി ടെലിവിഷൻ ചാനലുമായി നടത്തിയ വീക്കെൻഡ് അഭിമുഖത്തിലാണ് ലെവിൻസ്‌കി വിഷയത്തിൽ തന്റെ നിലപാട് മുൻ പ്രസിഡന്റ് വ്യക്തമാക്കിയത്.

' ഞാനവളോട് സംസാരിച്ചിട്ടുകൂടിയില്ല. ക്ഷമ ചോദിക്കുന്ന പ്രശ്‌നമേയില്ല. ലോകത്തിനുമുന്നിൽ അതിന്റെ പേരിൽ തനിക്കൊരുതവണ ക്ഷമ പറയേണ്ടിവന്നു. അതുതന്നെ ധാരാളം'-്ക്ലിന്റൺ പറയുന്നു. 1990-കളിൽ ലോകമെങ്ങുമുള്ള മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന ഗോസിപ്പുകഥകളിലൂടെ അപമാനിക്കപ്പെട്ടതും അതിന്റെ പാപഭാരം മുഴുവൻ പേറേണ്ടിവന്നതും താനാണെന്നും താനാണ് സംഭവത്തിലെ യഥാർഥ ഇരയെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിലെ ഒട്ടേറെ യാഥാർഥ്യങ്ങൾ ഒഴിവാക്കിയാണ് വാർത്തകൾ പുറത്തുവന്നത്. പ്രസിഡന്റിനെതിരേ ചൂടുള്ള വാർത്ത കിട്ടിയ തിരക്കിലായിരുന്നു മാധ്യമങ്ങളെല്ലാം. തനിക്കെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽനിന്നും രക്ഷനേടാനായി നിയമയുദ്ധം നടത്തിയതിലൂടെ താൻ വലിയ കടക്കാരനായി മാറിയെന്നും ക്ലിന്റൺ പറയുന്നു.

'ആരും വിശ്വസിക്കില്ലെന്നറിയാം. എങ്കിലും പറയുകയാണ്. വൈറ്റ് ഹൗസിൽനിന്ന് ഞാനിറങ്ങിപ്പോരുമ്പോൾ 1.6 കോടി ഡോളർ കടക്കാരനായിരുന്നു ഞാൻ'-ക്ലിന്റൺ പറഞ്ഞു. പ്രഭാഷണങ്ങളിലൂടെ കോടികൾ വരുമാനമുണ്ടാക്കുന്ന ക്ലിന്റണിന്, ഇപ്പോൾ എട്ടുകോടി ഡോളർ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. വൻതുകയീടാക്കിയാണ് ക്ലിന്റൺ പ്രഭാഷണങ്ങൾക്ക് പോകുന്നത്.

തനിക്കും ക്ലിന്റണിനുമിടയിലുണ്ടായത് ലൈംഗിക ബന്ധമായിരുന്നില്ലെന്ന് മാർ്ച്ചിൽ വാനിറ്റി ഫെയർ മാസികയിൽ വന്ന അഭിമുഖത്തിൽ ലെവിൻസ്‌കി പറഞ്ഞു. എന്നാൽ, പ്രസിഡന്റിനെ വശീകരിച്ച് കീഴ്പപ്പെടുത്തിയ കഥയിലെ നായികയെന്ന രീതിയിൽ ലോകം മുഴുവൻ താൻ അപമാനിക്കപ്പെട്ടുവെന്ന് അവർ പറയുന്നു. അന്നത്തെ സംഭവങ്ങളൊന്നും ഓർക്കാനാഗ്രഹിക്കുന്നില്ലെന്നും അവർ അഭിമുഖത്തിൽ പറഞ്ഞു.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അമേരിക്കൻ ജനതയിൽ മൂന്നിൽരണ്ടുഭാഗവും വിശ്വസിച്ചിട്ടില്ലെന്ന് ക്ലിന്റൺ പറഞ്ഞു. ഭാവനയിൽ സൃഷ്ടിച്ച കാര്യങ്ങളാണ് അന്ന് പുറത്തുവന്നത്. യഥാർഥത്തിൽ നടന്ന കാര്യങ്ങൾ ആർക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴും അക്കാര്യങ്ങൾ ചികയുന്ന മാധ്യമങ്ങളെ കടുത്ത ഭാഷയിൽ ക്ലിന്റൺ വിമർശിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP