Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവത്തിനിടയിൽ കുഞ്ഞിന്റെ തലമുറിഞ്ഞു പോയ സംഭവം; ഇംഗ്ലണ്ടിലെ ഇന്ത്യൻ ഡോക്ടർക്ക് ലൈസൻസ് പോകില്ല; അപകടത്തിനു മുൻപെ കുഞ്ഞു മരിച്ചെന്ന് കണ്ടെത്തൽ

പ്രസവത്തിനിടയിൽ കുഞ്ഞിന്റെ തലമുറിഞ്ഞു പോയ സംഭവം; ഇംഗ്ലണ്ടിലെ ഇന്ത്യൻ ഡോക്ടർക്ക് ലൈസൻസ് പോകില്ല; അപകടത്തിനു മുൻപെ കുഞ്ഞു മരിച്ചെന്ന് കണ്ടെത്തൽ

പ്രസവത്തിനിടയിൽ കുഞ്ഞിന്റെ തലമുറിഞ്ഞു പോയ സംഭവത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇംഗ്ലണ്ടിലെ ഡുൺഡി ഹോസ്പിറ്റലിലെ ഇന്ത്യൻ ഡോക്ടർക്ക് ലൈസൻസ് പോകില്ല. കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടയിൽ തല മുറിഞ്ഞു പോകുന്നതിനു മുൻപ് അമ്മയുടെ ഗർഭപാത്രത്തിൽ വച്ചു തന്നെ കുഞ്ഞ് മരിച്ചു പോയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർ വൈഷ്ണവി ലക്ഷ്മണിന്റെ വർക്കിങ് ലൈസൻസ് പോകാതെ രക്ഷയായത്.

സംഭവത്തിൽ ഡോക്ടർ വൈഷ്ണവി കുറ്റക്കാരിയാണെന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണൽ സർവീസ് വിധിച്ചിരുന്നു. ഗുരുതരമായ കൃത്യവിലോപം കാട്ടിയ വൈഷ്ണവിയുടെ ഡോക്ടർ ലൈസൻസ് റദ്ദാക്കാനുള്ള അച്ചടക്കസമിതി തീരുമാനിച്ചിരുന്നു. എന്നാൽ കുഞ്ഞ് നേരത്തെ തന്നെ മരിച്ചതിനാലാണ് ലൈസൻല് റദ്ദാക്കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

പൂർണ വളർച്ചയെത്താതിരുന്ന ഗർഭസ്ഥ ശിശു തലതിരിഞ്ഞ കിടക്കുന്ന ബ്രീച്ച് പൊസിഷനിൽ ആയിരുന്നു കിടന്നിരുന്നത്. 30 വയസുകാരിയായ ഗർഭിണിയെ സാധാരണ പ്രസവത്തിന് വിധേയയാക്കിയതുമാണ് സംഭവത്തിന് പശ്ചാത്തലമായത്. ഡുൺഡിയിലെ നയൻവെൽസ് ആശുപത്രിയിലാണ് കോളിളക്കം സൃഷ്ടിച്ച സംഭവമുണ്ടായത്. സിസേറിയൻ നൽകാതെ സാധാരണ പ്രസവത്തിനായി യുവതിയെ നിർബന്ധിച്ച വൈഷ്ണവി, കുട്ടിയെ ഗർഭപാത്രത്തിൽനിന്ന് പുറത്തേക്ക് വലിച്ചെടുക്കാൻ ശ്രമിക്കുകയും കുട്ടിയുടെ തലകുരുങ്ങി മുറിഞ്ഞുപോവുകയുമായിരുന്നു. ഉള്ളിൽക്കുടുങ്ങിപ്പോയ തല പിന്നീട് സിസേറിയനിലൂടെയാണ് പുറത്തെടുത്തത്.

പുറത്തെടുത്ത തല പിന്നീട് ശരീരത്തോട് ചേർക്കുകയും അമ്മയ്ക്ക് കാണാനായി നൽകുകയും ചെയ്തു. സിസേറിയൻ ചെയ്താൽ കുട്ടി മരിച്ചുപോകുമെന്ന ഉത്തമബോധ്യമുള്ളതുകൊണ്ടാണ് താൻ സാധാരണ പ്രസവത്തിനായി കാത്തുനിന്നതെന്നാണ് വൈഷ്ണവി ട്രിബ്യൂണലിനുമുന്നിൽ പറഞ്ഞത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അവർ വാദിച്ചു. എന്നാലിത് ട്രിബ്യൂണൽ അംഗീകരിച്ചില്ല.

ഇക്കാര്യത്തിൽ വൈഷ്ണവിയുടെ തീരുമാനം അനുസരിച്ചാണ് കാര്യങ്ങൾ നടന്നതെന്നും അതിന്റെ ഉത്തരവാദിത്വത്തിൽനിന്ന് അവർക്ക് ഒഴിവാകാനാവില്ലെന്നും ട്രിബ്യൂണൽ പാനൽ ചെയർമാൻ ടിം ബ്രോഡ്ബറി നിരീക്ഷിച്ചു. യുവതിയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കുവേണ്ടിയാണ് വൈഷ്ണവി ശ്രമിച്ചതെന്ന കാര്യത്തിലും ട്രിബ്യൂണലിന് സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തര സാഹചര്യത്തിലും സിസേറിയന് തുനിയാതെ, സ്വാഭാവിക പ്രസവത്തിനായി കാത്തുനിന്നത് കൃത്യമായ തീരുമാനമെടുക്കുന്നതിൽ വൈഷ്ണവി വരുത്തിയ വീഴ്ചയാണെന്നും ട്രിബ്യൂണൽ വിലയിരുത്തി. ഇത് ഗുരുതരമായ കൃത്യവിലോപമായാണ് കാണുന്നതെന്നും ബ്രോഡ്ബറി പറഞ്ഞു.

2014 മാർച്ച് 16-നാണ് വിവാദമായ സംഭവം നടക്കുന്നത്. സിസേറിയൻ നടത്തിയിരുന്നെങ്കിൽ തന്റെ കുട്ടി മരിക്കുകയില്ലായിരുന്നുവെന്ന് കാട്ടി ഗർഭിണിയായിരുന്ന യുവതിയാണ് ട്രിബ്യൂണലിനെ സമീപിച്ചത്. 25 ആഴ്ച മാത്രം ഗർഭിണിയായിരിക്കെയാണ് യുവതി ആശുപത്രിയിലാകുന്നത്. പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി അപകടാവസ്ഥയിലായിരുന്നു കുഞ്ഞ് അപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP