Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വംശീയ വിദ്വേഷികൾ അഴിഞ്ഞാടുന്നു; ലീഡ്സിൽ ഒരേ സമയം മോസ്‌കിനും ഗുരുദ്വാരയ്ക്കും തീയിട്ടത് വംശീയവാദികളെന്ന് സ്ഥിരീകരിച്ച് പൊലീസ്; കരുതലോടെ വഴിയിൽ ഇറങ്ങുക

വംശീയ വിദ്വേഷികൾ അഴിഞ്ഞാടുന്നു; ലീഡ്സിൽ ഒരേ സമയം മോസ്‌കിനും ഗുരുദ്വാരയ്ക്കും തീയിട്ടത് വംശീയവാദികളെന്ന് സ്ഥിരീകരിച്ച് പൊലീസ്; കരുതലോടെ വഴിയിൽ ഇറങ്ങുക

ഴിഞ്ഞ കുറച്ച് കാലമായി യുകെയിൽ വംശീയ വിദ്വേഷം നിറഞ്ഞ ആക്രമങ്ങൾ പെരുകി വരുകയാണ്. ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെയാണ് ഇവയിൽ ഭൂരിഭാഗവും അരങ്ങേറുന്നത്. ഇതിനുള്ള ഏറ്റവും പുതിയ ഉദാഹരണം ലീഡ്സിൽ നിന്നുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ഇവിടെ വംശീയ വിദ്വേഷികൾ അഴിഞ്ഞാടിയതിനെ തുടർന്ന് ഒരേ സമയം മോസ്‌കിനും ഗുരുദ്വാരയ്ക്കും തീയിട്ടുവെന്ന് റിപ്പോർട്ടുണ്ട്. ഇതിന് പുറകിൽ വംശീയവാദികളെന്ന് സ്ഥിരീകരിച്ച് പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. അതിനാൽ കരുതലോടെ വഴിയിൽ ഇറങ്ങിയാൽ നന്നായിരിക്കുമെന്ന് പ്രത്യേകം ഓർക്കുക.

ലീഡ്സിലെ സിറ്റിസെന്ററിന് തെക്കുള്ള ബീസ്റ്റണിലെ ജാമിയ മസ്ജിദ് അബു ഹുറൈറ,ലേഡി പിറ്റ് ലെയ്നിന് അടുത്തുള്ള സിഖ് ആരാധനാലയമായ ഗുരു നാനാക്ക് നിഷ്‌കാം സേവക് ജാത ഗുരുദ്വാര എന്നിവയാണ് ആക്രമിക്കപ്പെട്ടിരിക്കുന്നത്. പുലർച്ചെ 3.45നായിരുന്നു ആക്രമണങ്ങൾ നടന്നത്. മിനുറ്റുകളുടെ വ്യത്യാസതത്തിലാണ് ഇരു ആരാധനാലയങ്ങളിലും ആക്രമികൾ തീയിട്ടിരിക്കുന്നത്. ഗുരുദ്വാരയിലേക്ക് ഒരു ബോട്ടിലിൽ പെട്രോൾ നിറച്ച് അഗ്‌നി കൊളുത്തി വലിച്ചെറിയുകയായിരുന്നുവെന്നാണ് സിിഖ് പ്രസ് അസോസിയേഷൻ വെളിപ്പെടുത്തുന്നത്.

അഗ്‌നി കത്തിപ്പടർന്നതിനെ തുടർന്ന് ഇവിടുത്തെ സ്മോക്ക് അലാറം മുഴങ്ങുകയും ചെയ്തിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്നവർ ഫയർ ബ്രിഡേഗിനെയും പൊലീസിനെയും വിളിച്ച് വരുത്തുകയും അവർ കുതിച്ചെത്തി അഗ്‌നി നിയന്ത്രിക്കുകയുമായിരുന്നു. ഇരു സംഭവങ്ങളും പരസ്പരം ബന്ധപ്പെട്ടതാണെന്നാണ് തങ്ങൾ അനുമാനിക്കുന്നതെന്നാണ് ലീഡ്സ് ഡിസ്ട്രിക്ട് സിഐഡിയിലെ ഡിറ്റെക്ടീവ് ഇൻസ്പെക്ടറായ റിച്ചാർഡ് ഹോംസ് പറയുന്നത്. രണ്ട് സംഭവങ്ങളുടെയും അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും രണ്ടും വംശീയ വിദ്വേഷവുമായി ബന്ധപ്പെട്ട ആക്രമണങ്ങളാണെന്നും അദ്ദേഹം വിവരിക്കുന്നു.

ഇര് സ്ഥലത്തെയും സിസിടിവി ഫൂട്ടേജുകൾ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നുണ്ട്. ഈ പ്രദേശത്ത് അന്നേ ദിവസം ഏതെങ്കിലും സംശയകരമായ പ്രവൃത്തികൾക്ക് ദൃക്സാക്ഷികളായവർ അത് വെളിപ്പെടുത്താൻ തയ്യാറാവണമെന്ന് പൊലീസ് പൊതുജനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ അറിയുന്നവർ ഇത് പൊലീസിനോട് തുറന്ന് പറയാൻ തയ്യാറാവണമെന്നും റിച്ചാർഡ് ഹോംസ് ആവശ്യപ്പെടുന്നു.

ഈ ഒരു അവസരത്തിൽ ഏവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും എന്തെങ്കിലും സംശയകരമായ കാര്യങ്ങളെക്കുറിച്ചറിഞ്ഞാൽ അത് ഗുരുദ്വാരയിലെ ഹേറ്റ് ക്രൈം റിപ്പോർട്ടിങ് സെന്ററിലോ അല്ലെങ്കിൽ പൊലീസിലോ അറിയിക്കണമെന്നും സിഖ് കമ്മ്യൂണിറ്റി ഹേറ്റ് ക്രൈം ഫോറത്തിന്റെ കോ ഓഡിനേറ്ററായ ഡാൽബിർ സിങ് സാഗൂ നിർദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP