Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേസ്തിരിമാരെ കിട്ടാനില്ല; ഡച്ച് നഗരം 3ഡി പ്രിന്റിങ് വഴി വീടുണ്ടാക്കാൻ തുടങ്ങി; മൂന്ന് ബെഡ്റൂം വീടുകൾക്ക് ആവശ്യക്കാരേറെ

മേസ്തിരിമാരെ കിട്ടാനില്ല; ഡച്ച് നഗരം 3ഡി പ്രിന്റിങ് വഴി വീടുണ്ടാക്കാൻ തുടങ്ങി; മൂന്ന് ബെഡ്റൂം വീടുകൾക്ക് ആവശ്യക്കാരേറെ

രു വീടുണ്ടാക്കുകയെന്നത് എത്രമാത്രം വിഷമം പിടിച്ച യജ്ഞമാണെന്ന് അത് ഉണ്ടാക്കിയവർക്ക് മാത്രമേ അനുഭവിച്ചറിയാനാവൂ. പണമെത്ര കൈയിലുണ്ടായാലും വീടു പണിക്കാരുടെ ദൗർലഭ്യം നമ്മെ ബുദ്ധിമുട്ടിച്ച് കൊണ്ടിരിക്കുന്നുണ്ട്. ഇത്തരത്തിൽ മേസ്തിരിമാരുടെ ക്ഷാമം രൂക്ഷമാവുകയും വീട് നിർമ്മാണത്തിനുള്ള ചെലവ് പരിധി വിട്ട് വർധിക്കുകയും ചെയ്തതിനെ തുടർന്ന് ഡച്ച് നഗരമായ എയിൻഡോവൻ 3ഡി പ്രിന്റിങ് എന്ന അത്യാധുനിക മാർഗത്തിലൂടെ അതിവേഗത്തിൽ ചെലവ് കുറച്ച് വീടുകൾ നിർമ്മിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇത്തരത്തിൽ മണ്ണപ്പം പോലെ ചുട്ടെടുക്കുന്ന മൂന്ന് ബെഡ് റൂം വീടുകൾക്ക് ആവശ്യക്കാരേറെയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. 

ഇത്തരത്തിൽ അഞ്ച് വീടുകളാണ് ലോകത്തിൽ ആദ്യമായി ഇവിടെ പരീക്ഷണാത്മകമായി വിജയകരമായി നിർമ്മിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് മറ്റ് 20 കുടുബങ്ങൾ കൂടി ഇത്തരം വീടുകൾക്കായി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കൺസ്ട്രഷൻ സ്ഥാപനമായ വാൻ വിജ്നെൻ തയ്യാറാക്കിയ ഈ പദ്ധതിക്ക് പ്രൊജക്ട് മൈൽസ്റ്റോൺ എന്നാണ് പേര് നൽകിയിരിക്കുന്നത്.ഈ നഗരത്തിലാണ് പ്രശസ്തമായ ഡിസൈൻ അക്കാദമി എയിൻഡോവൻ സ്ഥിതി ചെയ്യുന്നത്. കോൺക്രീറ്റ് 3ഡി പ്രിന്റിംഗിൽ ഒരു സ്പെഷ്യലിസ്റ്റാകാൻ ഈ അക്കാദമി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്.

ആദ്യ പരീക്ഷണങ്ങൾ വിജയിച്ചതിനെ തുടർന്ന് എയിൻഡോവൻ നഗരത്തിന്റെ എയർപോർട്ടിനടുത്തുള്ള പ്രദേശമായ മീർഹോവനിൽ നാല് ബഹുനില വീടുകൾ അധികം വൈകാതെ 3ഡി പ്രിന്റിംഗിലൂടെ ഉയർന്ന് വരുമെന്നാണ് റിപ്പോർട്ട്. 2017 അവസാനം പണിതുയർത്തിയ ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റിങ് കോൺക്രീറ്റ് ബിൽഡിംഗിന് പിന്നിൽ ഈ മേഖലയിലെ ഗവേഷകനായ തിയ സാലെറ്റിന്റെ നേതൃത്വത്തിലുള്ള എയിൻഡോവൻ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ടീമുമുണ്ട്. കോൺക്രീറ്റിന്റെ 3ഡി പ്രിന്റിങ് ബിൽഡിങ് ഇന്റസ്ട്രിയിൽ വിപ്ലകരമായ മാറ്റമാണുണ്ടാക്കുകയെന്നാണ് സാലെറ്റ് എടുത്ത് കാട്ടുന്നത്.

ഇതിലൂടെ ഏത് ഷേയ്‌പ്പും നിർമ്മിക്കാമെന്നതിന് പുറമെ ഏറ്റവും മികച്ച കോൺക്രീറ്റ് സ്ട്രക്ചറുകൾ ഇതിലൂടെ ആർക്കിടെക്ടുകൾക്ക് സൃഷ്ടിക്കാനാവുമെന്നും സാലെറ്റ് പറയുന്നു. ഇതിന് വളരെ കുറച്ച് കോൺക്രീറ്റ് മാത്രമേ വേണ്ടി വരുന്നുള്ളുവെന്നതിനാൽ സിമന്റിന്റെ അളവ് കുറച്ച് സിഒ2 പുറന്തള്ളുന്നതിന്റെ തോതും വെട്ടിക്കുറയ്ക്കാനാവുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. പരീക്ഷണ ഘട്ടത്തിൽ വീടുകളുടെ എക്സിറ്റീരയറും അകത്തെ ചുമരുകളും മാത്രമായിരുന്നു പ്രിന്ററിലൂടെ നിർമ്മിച്ചിരുന്നത്.

എന്നാൽ അഞ്ചാമത്തെ വീട് നിർമ്മിക്കുമ്പോൾ ഡ്രെയിനേജ് പൈപ്പുകളും മറ്റ് അത്യാവശ്യ ഇൻസ്റ്റലേഷനുകളും ഈ പ്രിന്ററിലൂടെ നിർമ്മിച്ചെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ഇത് അഞ്ച് വർഷത്തിനുള്ള വ്യാപകമാവുമെന്നാണ് ഡിസൈൻ അക്കാദമി എയിൻഡോവനിലെ മാനേജരായ റുഡി വാൻ ഗുർപ് പറയുന്നത്. തുടർന്ന് അഞ്ച് ശതമാനം വീടുകളെങ്കിലും ഈ പുതിയ സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP