Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആഭരണങ്ങൾ തേടി മണിമാളികയിലെത്തിയ മോഷ്ടാക്കൾ കുഞ്ഞുങ്ങളെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന ഓർമകളുമായി ലണ്ടനിലെ ഇന്ത്യൻ ഡോക്ടർ

ആഭരണങ്ങൾ തേടി മണിമാളികയിലെത്തിയ മോഷ്ടാക്കൾ കുഞ്ഞുങ്ങളെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഞെട്ടിക്കുന്ന ഓർമകളുമായി ലണ്ടനിലെ ഇന്ത്യൻ ഡോക്ടർ

 ലണ്ടൻ: കുറ്റകൃത്യങ്ങൾ അനുദിനം പെരുകുന്ന ഇംഗ്ലണ്ടിൽ, അത്തരമൊരു ഭീകരനിമിഷത്തിന്റെ ഓർമകൾ ചികഞ്ഞെടുക്കുകയാണ് ഇന്ത്യക്കാരനായ ഡോക്ടർ കൈലാഷ് സോളങ്കി. തന്റെ ചെഷയറിലെ ബൗഡനിലുള്ള മണിമാളികയിലേക്ക് ആയുധങ്ങളുമായി കടന്നുകയറിയ രണ്ടുപേർ, ആഭരണങ്ങളും പണവും തന്നില്ലെങ്കിൽ ഭാര്യയെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു. 38-കാരനായ കൈലാഷിന്റെയും 30-കാരിയായ ഭാര്യ മിഷേലിന്റെയും ഞെട്ടൽ ഇതിനുശേഷം വിട്ടുമാറിയിട്ടുമില്ല.

പ്രശസ്തനായ ഡെന്റിസ്റ്റാണ് കൈലാഷ് സോളങ്കി. സന്തോഷകരമായ അവരുടെ ജീവിതത്തെ പേടിപ്പെടുത്തുന്ന ഓർമയാക്കി രണ്ടംഗ മോഷ്ടാക്കൾ മാറ്റിയത് കഴിഞ്ഞയാഴ്ചയാണ്. മുഖം മൂടിധരിച്ചെത്തിയ മോഷ്ടാക്കളുടെ കൈയിൽ വലിയ വാക്കത്തിയും ചുറ്റികയുമുണ്ടായിരുന്നുവന്ന് ഡോക്ടർ ഓർക്കുന്നു. ആറ് മിനിറ്റോളമാണ് അവർ വീട്ടിലുണ്ടായിരുന്നത്. വീട്ടിലെ സേഫ് തുറന്നില്ലെങ്കിൽ മുകൾനിലയിൽ ഉറങ്ങിക്കിടക്കുന്ന കുട്ടികളെ കൊലപ്പെടുത്തുമെന്ന് അവരിലൊരാൾ ഭീഷണിപ്പെടുത്തിയെന്ന് കൈലാഷ് പറഞ്ഞു.

രണ്ടുലക്ഷം പൗ്‌ണ്ടോളം വിലവരുന്ന വസ്തുക്കൾ വീട്ടിൽനിന്ന് മോഷ്ടിക്കപ്പെട്ടു. ഡിസൈനർ വാച്ചുകൾ, ഹാൻഡ്ബാഗുകൾ, സൺഗ്ലാസുകൾ, ആഭരണങ്ങൾ എന്നിവ ഇക്കൂട്ടത്തിൽ്‌പ്പെടുന്നു. മിഷേലിന്റെ വിവാഹത്തിന്റെയും വിവാഹ നിശ്ചയത്തിന്റെയും വജ്ര മോതിരങ്ങളും കവർച്ച ചെയ്യപ്പെട്ടു. കുഞ്ഞുങ്ങളെ ഉപദ്രവിക്കുമെന്ന ഭീഷണി തങ്ങളെ വളരെയധികം ഭയപ്പെടുത്തിയതായി കൈലാഷ് പറഞ്ഞു. പത്തുമാസം പ്രായമുള്ള ഡൈലനം ഒന്നരവയസ്സ് പിന്നിട്ട ജാസ്മിനും മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത്.

ജനാലച്ചില്ല് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് കൈലാഷ് പറഞ്ഞു. അവർ തന്റെ നേർക്ക് ഓടിയടുക്കുകയായിരുന്നു. പെട്ടെന്ന് ഒരുനിമിഷം താൻ മരവിച്ചുനിന്നുപോയി. ആയുധങ്ങളുമായി ആക്രോശിച്ചെത്തിയ സംഘം തന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും വാച്ചും ആദ്യം ഊരിയെടുത്തു. മിഷേലിനെ കയറിപ്പിടിച്ച മറ്റൊരാൾ വിവാഹമോതിരവും വാച്ചും എടുത്തു. കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ അവർ കുഞ്ഞുങ്ങളാണെന്ന് താൻ കരഞ്ഞുപറഞ്ഞതായി മിഷേൽ പറയുന്നു.

ഭീകരമായ ഓർമ തന്റെ ജീവിതത്തിലുടനീളം തന്നെ പിന്തുടരുമെന്ന് മിഷേൽ പറഞ്ഞു. ബാങ്ക് ഹോളിഡേ തിങ്കളാഴ്ചയാണ് രാത്രി പത്തുമണിയോടെ മോഷണം നടന്നത്. എന്നാൽ, ഇതിനൊരാഴ്ചമുമ്പും ഇവർ ഇവിടടെയെത്തിയിരുന്നതായി സംശയിക്കുന്നുണ്ടെന്ന് ഡോക്ടർ കൈലാഷ് പറഞ്ഞു. വീട്ടിലെ സി.സി.ടി.വിയിൽ രണ്ടുപേരുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതേത്തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തി. എന്നാൽ, പൊലീസെത്തിയതോടെ ഇവർ സ്ഥലംവിടുകയും ചെയ്തിരുന്നു.

മാഞ്ചസ്റ്ററിലൂടനീളം ഡെന്റൽ ക്ലിനിക്കുകൾ നടത്തുന്ന സോളങ്കി ഈ രംഗത്ത് പ്രശസ്തനാണ്. അദ്ദേഹത്തിന്റെ കിസ്‌ഡെന്റൽ എന്ന സ്ഥാപനം വൻവിജയം വരിച്ചതാണ്. ഫെരാരിയടക്കം വിലയേറിയ സ്പോർട്സ് കാറുകളുടെ ശേഖരം തന്നെ സോളങ്കിക്കുണ്ട്. കഠിനാധ്വാനത്തിലൂടെ വളർന്നുവന്ന് വിജയം വരിച്ച ഇന്ത്യൻ ധനാഢ്യരിലൊരാളാണ് സോളങ്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP