Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാമോദീസ മുക്കുന്നതിനിടയിൽ ഉടുപ്പഴിഞ്ഞു പൂർണ നഗ്നയായിട്ടും രാജകുമാരി മാത്രം അറിഞ്ഞില്ല; മുന്നിൽനിന്ന പുരുഷ അതിഥികൾ ചുറ്റിനും മതിൽ തീർത്തു കാഴ്ച മറച്ചു മാനം കാത്തു

മാമോദീസ മുക്കുന്നതിനിടയിൽ ഉടുപ്പഴിഞ്ഞു പൂർണ നഗ്നയായിട്ടും രാജകുമാരി മാത്രം അറിഞ്ഞില്ല; മുന്നിൽനിന്ന പുരുഷ അതിഥികൾ ചുറ്റിനും മതിൽ തീർത്തു കാഴ്ച മറച്ചു മാനം കാത്തു

മറുനാടൻ ഡെസ്‌ക്‌

രാജകുടുംബത്തിലെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയ യുവതിയുടെ വസ്ത്രം പരസ്യമായി അഴിഞ്ഞുവീണു. മുൻനിരയിലുണ്ടായിരുന്ന പുരുഷ അതിഥികൾ ചുറ്റുംകൂടി നിന്ന് മറ്റുള്ളവരിൽനിന്ന് കാഴ്ചമറച്ച് അവരുടെ മാനംകാത്തു. സ്വീഡിഷ് രാജ്ഞിയുടെ അനന്തരവൻ പാട്രിക് സോമർലാത്തിന്റെ ഭാര്യ മലീൻ സോമർലാത്തിനാണ് ഈ ദുരനുഭവമുണ്ടായത്. സ്വീഡിഷ് രാജകുമാരി മെഡലിന്റെ മൂന്നാമത്തെ കുട്ടിയുടെ മാമോദീസ ചടങ്ങായിരുന്നു വേദി.

സ്വീഡനിലെ പത്താമത്തെ കിരീടാവകാശിയായ അഡ്രിയേൻ രാജകുമാരിയുടെ മാമോദീസ ചടങ്ങിലാണ് ബന്ധുവായ മലീന് വസ്ത്രാക്ഷേപമുണ്ടായത്. മെഡലിൻ രാജകുമാരിയുടെയും ക്രിസ്റ്റഫർ ഒ'നീലിന്റെയും മൂന്നാമത്തെ മകളായ അഡ്രിയേൻ മാർച്ചിലാണ് പിറന്നത്. രാജകുടുംബത്തിലെ ഇളമുറക്കാരിയുടെ മാമോദീസയായതിനാൽ, ഡ്രോട്ടിങ്‌ഘോം കൊട്ടാരത്തിലേക്ക് മലീൻ അണിഞ്ഞൊരുങ്ങിയെത്തിയതായിരുന്നു.

പച്ച നിറത്തിലുള്ള മേലുടുപ്പും പാവാടയുമായിരുന്നു മലീൻ അണിഞ്ഞത്. ഇതിൽ പാവാടയാണ് അഴിഞ്ഞുവീണത്. പെട്ടെന്നുതന്നെ മറ്റ് അതിഥികൾ മനുഷ്യമതിൽ തീർത്ത് മലീന്റെ മാനംകാത്തു. എന്നാൽ, അതിനകംതന്നെ അവിടെയുണ്ടായിരുന്ന പാപ്പരാസികൾ അതിന്റെ ചിത്രം പകർത്തിക്കഴിഞ്ഞിരുന്നു.

രാജകുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തിന്റെ മാമോദീസ ചടങ്ങിൽ കൊട്ടാരത്തിലെ പ്രമുഖ വ്യക്തികളെല്ലാവരും എത്തിയിരുന്നു. കാൾ പതിനാറാമൻ രാജാവും സിൽവിയ രാജ്ഞിയും പേരക്കുട്ടിയുടെ മാമോദീസയ്ക്ക് രാവിലെതന്നെയെത്തി. വിക്ടോറിയ രാജകുമാരിയും ഡാനിയേൽ രാജകുമാരനും കാൾ ഫിലിപ്പ് രാജകുമാരനും സോഫിയ രാജകുമാരിയുമൊക്കെ ചടങ്ങിൽ സന്നിഹിതരായി.

സ്വീഡനിൽ വളരെയേറെ ജനപ്രീതിയുള്ള രാജകുമാരിയാണ് മെഡലിൻ. അതുകൊണ്ടുതന്നെ ഈ ചടങ്ങും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സ്റ്റോക്ക്‌ഹോമിലെ നിശാക്ലബ്ബുകളിൽ സ്ഥിരം അതിഥിയായിരുന്ന മെഡലിൻ ചെറുപ്പത്തിൽത്തന്നെ വാർത്തകളിൽ നിറഞ്ഞുനിന്ന രാജകുമാരിയാണ്. 2010-ൽ ആദ്യകാമുതൻ യോനാസ് ബെർസ്‌ട്രോമുമായുള്ള വിവാഹം അലസിപ്പിരിഞ്ഞതിന്റെ നിരാശയിൽ അമേരിക്കയിലേക്ക് പോയ മെഡലിൻ അവിടെവച്ചാണ് ഇപ്പോഴത്തെ ഭർത്താവിന പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും.

സ്റ്റോക്ക്‌ഹോമിന് പുറത്ത് സ്വീഡിഷ് രാജകുടുംബത്തിന്റെ സ്വകാര്യവസതിയാണ് ഡ്രോട്ടിങ്‌ഘോം കൊട്ടാരം. ലൊവോൺ ദ്വീപിലുള്ള കൊട്ടാരം പതിനാറാം നൂറ്റാണ്ടിൽ പണിതീർത്തതാണ്. സ്‌നേഹമുള്ള പ്രേതങ്ങൾ ഈ കൊട്ടാരത്തിലുണ്ടെന്ന് സിൽവിയ രാജ്ഞി മുമ്പ് പറഞ്ഞിട്ടുണ്ട്. മാമോദീസ ചടങ്ങിനിടെ മലീന്റെ ഉടുപ്പഴിച്ചിട്ടത് അത്തരം പ്രേതങ്ങളാരെങ്കിലുമാണോ എന്നാണ് സ്വീഡിഷ് ഗോസിപ്പെഴുത്തുകാർ ചോദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP