Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസയില്ലാതെ യൂറോപ്യൻ യൂണിയൻ അതിർത്തി കടന്ന പശുവിന് വധശിക്ഷ; സെർബിയയിൽ നിന്നും നുഴഞ്ഞ് കയറിയ പെങ്ക എന്ന ഗർഭിണി പശുവിനെ കൊല്ലാനുള്ള ബൾഗേറിയൻ തീരുമാനത്തിനെതിരെ സോഷ്യൽമീഡിയയിൽ വൈറൽ ക്യാമ്പയിൻ; ജനരോഷം തിളച്ച് പൊന്തിയപ്പോൾ വധശിക്ഷ ഇളവ് ചെയ്ത് യൂറോപ്യൻ യൂണിയൻ രാജ്യം

വിസയില്ലാതെ യൂറോപ്യൻ യൂണിയൻ അതിർത്തി കടന്ന പശുവിന് വധശിക്ഷ; സെർബിയയിൽ നിന്നും നുഴഞ്ഞ് കയറിയ പെങ്ക എന്ന ഗർഭിണി പശുവിനെ കൊല്ലാനുള്ള ബൾഗേറിയൻ തീരുമാനത്തിനെതിരെ സോഷ്യൽമീഡിയയിൽ വൈറൽ ക്യാമ്പയിൻ; ജനരോഷം തിളച്ച് പൊന്തിയപ്പോൾ വധശിക്ഷ ഇളവ് ചെയ്ത് യൂറോപ്യൻ യൂണിയൻ രാജ്യം

ലണ്ടൻ: മൃഗങ്ങൾക്കും രാജ്യാതിർത്തികളും വിസസംവിധാനവും ബാധകമാണോ....? ആണെന്നാണ് ബൾഗേറിയയുടെ നിലപാട്.. അക്കാരണത്താലാണ് സെർബിയയിൽ നിന്നും അനധികൃതമായി ബൾഗേറിയയിലേക്ക് '' നുഴഞ്ഞ് കയറിയ'' പെങ്ക എന്ന പശുവിന് ബർഗേറിയ വധശിക്ഷ വിധിച്ചിരുന്നത്.

എന്നാൽ ഗർഭിണിയായ പശുവിനെ കൊല്ലാനുള്ള തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൈറൽ ക്യാമ്പയിൻ ഉയർന്ന് വന്നതോടെ തീരുമാനത്തിൽ നിന്നും പിന്മാറാൻ ബൾഗേറിയ നിർബന്ധിതമായെന്നാണ് റിപ്പോർട്ട്. ജനരോഷം തിളച്ച് പൊന്തിയപ്പോൾ പശുവിന്റെ വധശിക്ഷ ഈ യൂറോപ്യൻ യൂണിയൻ രാജ്യം റദ്ദാക്കിയിരിക്കുകയാണ്.

സെർബിയയിൽ നിന്നും അതിർത്തി കടന്നെത്തിയ പെങ്ക ബൾഗേറിയയിലെ കോപിലോവ്സ്റ്റി ഗ്രാമത്തിലായിരുന്നു എത്തിച്ചേർന്നത്. സേവ് പെങ്ക എന്ന പേരിൽ പശുവിനെ രക്ഷിക്കാനായി സോഷ്യൽ മീഡിയയിൽ ആരംഭിച്ച പെറ്റീഷന് വൻ ജനപിന്തുണയായിരുന്നു ലഭിച്ചത്. യൂറോപ്യൻ കമ്മീഷന്റെ വരെ ശ്രദ്ധ ഈ വിഷത്തിലുണ്ടായിരുന്നു. തുടർന്ന് ബൾഗേറിയ പശുവിന്റെ വധശിക്ഷ റദ്ദാക്കുകയുമായിരുന്നു. പെങ്കയെ ഈ ആഴ്ച അവസാനം ഫാമിലേക്ക് പോകാൻ അനുവദിക്കുമെന്ന പ്രഖ്യാപനം ഇന്നലെ ബൾഗേറിയൻ ഫുഡ് സേഫ്റ്റി ഏജൻസി പുറപ്പെടുവിച്ചിരുന്നു.

പശുവിന് നല്ല ആരോഗ്യമുണ്ടെന്ന് നിരവധി ടെസ്റ്റുകളിലൂടെ ബൾഗേറിയ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കോപിലോവ്റ്റ്സി ഗ്രാമത്തിനടുത്ത് നിന്നും സെർബിയയിലേക്ക് ദിവസങ്ങൾക്ക് മുമ്പ് പോയ പശു 15 ദിവസമായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. തുടർന്ന് പശുവിനെ ഉടമ ഇവാൻ ഹരാലാംപീവ് ബൾഗേറിയയിലേക്ക് തിരിച്ച് കൊണ്ട് വന്നപ്പോഴായിരുന്നു ബൾഗേറിയൻ അധികൃതർ പ്രശ്നമുണ്ടാക്കിയത്. നോൺ യൂറോപ്യൻ യൂണിയൻ രാജ്യമായ സെർബിയയിൽ പോയ പശു തിരിച്ച് വന്നത് യൂറോപ്യൻ യൂണിയൻ അതിർത്തി ലംഘനമാണെന്നായിരുന്നു ബൾഗേറിയയുടെ വാദം.

പെങ്കയ്ക്ക് അത്യാവശ്യമായ യാത്രാരേഖകളില്ലാത്തതിനാൽ വധശിക്ഷ നടത്തിയേ പറ്റൂ എന്നും ബൾഗേറിയൻ അധികൃതർ നിഷ്‌കർഷിക്കുകയും ചെയ്തു.തുടർന്ന് മൃഗസ്നേഹികൾ ഇവമിഴല.ീൃഴ യിൽ പെങ്കയെ രക്ഷിക്കുന്നതിനുള്ള പെറ്റീഷൻ ലോഞ്ച് ചെയ്യുകയുമായിരുന്നു.ഇതിന് വഴങ്ങിയ ബൾഗേറിയ ഇപ്പോൾ പശുവിനെ മസറാചെവോ ഗ്രാമത്തിലെ കൾട്ടിവേഷൻ സൈറ്റിലേക്ക് തിരിച്ച് പോകാൻ അനുവദിച്ചിരിക്കുകയാണ്.

മുൻ ബീറ്റിൽ സർ പോൾ മാക് കാർട്നെ അടക്കമുള്ള പ്രമുഖർ പശു വിനെ രക്ഷിക്കുന്നതിനുള്ള ക്യാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയതോടെ ഈ ക്യാമ്പയിൻ അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP