Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വലതുവശത്തു നോക്കാതെ ഒരിക്കലും കാർ തിരിക്കരുത്; ഈ അപകട ദൃശ്യമെങ്കിലും നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ; ഓവർടേക്ക് ചെയ്ത മിനി കൂപ്പർ മറിഞ്ഞത് ആറുതവണ

വലതുവശത്തു നോക്കാതെ ഒരിക്കലും കാർ തിരിക്കരുത്; ഈ അപകട ദൃശ്യമെങ്കിലും നിങ്ങളുടെ കണ്ണുതുറപ്പിക്കട്ടെ; ഓവർടേക്ക് ചെയ്ത മിനി കൂപ്പർ മറിഞ്ഞത് ആറുതവണ

പിന്നാലെ അതിവേഗത്തിൽവരുന്ന വാഹനങ്ങളെ പരിഗണിക്കാതെ വലത്തേക്ക് കാർ തിരിക്കാൻ ശ്രമിച്ചാൽ ഇതുപോലുള്ള അപകടങ്ങളുണ്ടാകുമെന്നോർക്കണം. 40 കിിലോമീറ്റർ വേഗപരിധിയുള്ള ബിർട്ട്‌ലിയിലുണ്ടായ അപകടദൃശ്യം വാഹനമോടിക്കുന്നവരെല്ലാം കണ്ടിരിക്കേണ്ടതാണ്. വലത്തേക്ക് വെട്ടിച്ച ഫോർഡ ഫിയേസ്റ്റയെ മറികടക്കാൻ ശ്രമിച്ച മിനി കൂപ്പർ വട്ടം മറിഞ്ഞത് ആറുതവണയാണ്. ഫോർഡിന്റെ സൈഡിലുരസി നിയന്ത്രണം വിട്ടാണ് മിനി കൂപ്പർ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലൂടെ മറിഞ്ഞത്.

ജൂൺ പതിനൊന്നിന് നടന്ന സംഭവത്തിൽ ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്ക് നേരീയ പരിക്കുകളേ ഏറ്റുള്ളൂ. എന്നാൽ, അപകടത്തിന്റെ ദൃശ്യം ആരെയും ഭയപ്പെടുത്തുക തന്നെ ചെയ്യും. ഫോർഡിലുരസി മു്‌ന്നോട്ടുപോയ മിനി കൂപ്പർ നിയന്ത്രണം വിട്ട് മറ്റു കാറുകൾക്ക് മീതെകൂടി പറക്കുകയായിരുന്നു. നടപ്പാതയിലൂടെ വട്ടം മറിഞ്ഞുനീങ്ങിയ കാർ തലകീഴായാണ് ഒടുവിൽ നിന്നത്. 40 കിലോമീറ്റർ പരിധിയുള്ള ഭാഗത്ത് അതിവേഗത്തിലാണ് മിനി കൂപ്പർ വന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

മിനി കൂപ്പറിലുണ്ടായിരുന്ന ഡ്രൈവറെയും യാത്രക്കാരനെയും നോർത്തംബ്രിയ പൊലീസ് അറസ്റ്റ് ചെയ്തു. വലത്തേക്ക് തിരിഞ്ഞുപോകുന്നതിനായി വേഗം കുറച്ചാണ് ഫോർഡ് ഫിയേസ്റ്റ വന്നത്. എന്നാൽ, പിന്നിലേക്ക് നോക്കാതെ പെട്ടെന്ന് കാർ തിരിച്ചപ്പോൾ പിന്നാലെ വന്ന വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ വന്ന കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഡ്രൈവർമാർക്കുള്ള മുന്നറിയിപ്പെന്ന നിലയ്ക്ക് പൊലീസും ഈ വീഡിയോ ഉപയോഗിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP