Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നഗ്നരായ റഷ്യൻ സുന്ദരിമാർ ഇതാ റിയാദിലും എത്തി! അറബ് ലോകത്ത് വൈറലായ ട്വീറ്റിന്റെ പേരിൽ പണി തെറിച്ചത് സൗദിയിലെ വിനോദമേഖലയുടെ ചുമതലയുള്ള രാജകുമാരന്റെ; പുലിവാലായത് ലോകകപ്പ് ഫുട്‌ബോൾ ആഘോഷത്തിന്റെ ഭാഗമായി റഷ്യൻ സർക്കസ് റിയാദിൽ എത്തിയപ്പോൾ ഒട്ടിപ്പിടിച്ച വസ്ത്രമണിഞ്ഞ സ്ത്രീകളുടെ പ്രകടനം

നഗ്നരായ റഷ്യൻ സുന്ദരിമാർ ഇതാ റിയാദിലും എത്തി! അറബ് ലോകത്ത് വൈറലായ ട്വീറ്റിന്റെ പേരിൽ പണി തെറിച്ചത് സൗദിയിലെ വിനോദമേഖലയുടെ ചുമതലയുള്ള രാജകുമാരന്റെ; പുലിവാലായത് ലോകകപ്പ് ഫുട്‌ബോൾ ആഘോഷത്തിന്റെ ഭാഗമായി റഷ്യൻ സർക്കസ് റിയാദിൽ എത്തിയപ്പോൾ ഒട്ടിപ്പിടിച്ച വസ്ത്രമണിഞ്ഞ സ്ത്രീകളുടെ പ്രകടനം

സ്ത്രീകൾക്ക് കാറോടിക്കാനും ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളിൽപ്പോയി മത്സരങ്ങൾ കാണാനും സിനിമാ തീയറ്ററുകൾ തിരിച്ചുകൊണ്ടുവന്നുമൊക്കെ സൗദി അറേബ്യ പുരോഗമനത്തിന്റെ പാതയിലേക്ക് തിരിഞ്ഞെങ്കിലും, ഇപ്പോഴും അവിടുത്തെ മതനേതൃത്വത്തിന്റെ സ്വാധീനത്തിൽത്തന്നെയാണ് അവിടുത്തെ ഭരണം. ഇറുകിയ വസ്ത്രങ്ങളണിഞ്ഞ് റഷ്യൻ സുന്ദരിമാർ അഭ്യാസപ്രകടനം നടത്തുന്ന സർക്കസ് ഷോ കൊണ്ടുവന്നതിന്റെ പേരിൽ, മതനേതൃത്വം ഇടഞ്ഞപ്പോൾ സൗദിയിലെ വിനോദ വിഭാഗം മേധാവിയായ രാജകുമാരന് പണി തെറിച്ചു.

ജനറൽ എന്റർടെയ്ന്റ്‌മെന്റ് അഥോറിറ്റിയുടെ മേധാവി സ്ഥാനത്തുനിന്ന് അഹമ്മദ് അൽ ഖാത്തിബാണ് പുറത്തായത്. ഇദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് സൽമാൻ രാജാവ് ഉത്തവിടുകയായിരുന്നു. റിയാദിൽ നഗ്നരായ റഷ്യൻ സുന്ദരിമാർ എന്ന ഹാഷ് ടാഗോടെ സൗദിയിൽ പ്രചരിച്ച ട്വീറ്റാണ് ഖാത്തിബിന്റെ പുറത്താകലിന് വഴിവെച്ചത്. റിയാദിൽ നടന്ന റഷ്യൻ ട്രയംഫ് സർക്കസിലെ കലാകാരികളുടെ വേഷവിതാനത്തെക്കുറിച്ച് വ്യാപകമായ വിമർശനത്തിന് അത് വഴിവെച്ചു. റഷ്യൻ ലോകകപ്പിൽ സൗദി അറേബ്യ കളിക്കുന്ന ആ ദിവസങ്ങളിൽത്തന്നെയാണ് റഷ്യൻ സർക്കസ് റിയാദിലെത്തിയതെന്നത് യാദൃച്ഛികമായി.

എന്റെർടെയ്ന്മെന്റ് അഥോറിറ്റിയുടെ വെബ്‌സൈറ്റിലൂടെയാണ് സർക്കസിന്റെ ടിക്കറ്റുകൾ വിറ്റത്. അഞ്ചുദിവസം സർക്കസ് കമ്പനി സൗദിയിൽ പ്രദർശനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ആദ്യഷോ തന്നെ വിവാദത്തിലായതോടെ, ശേഷിച്ച ഷോകൾ ഉണ്ടാകുമോയെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഇസ്ലാം മതനിയമങ്ങളെ ലംഘിക്കുന്ന ഇത്തരം പുരോഗമനാശയങ്ങളെ എതിർത്ത് സൗദി പൗരന്മാർ സംസാരിക്കുന്ന വീഡിയോയും ശനിയാഴ്ച മുതൽ പ്രചരിക്കുന്നുണ്ട്. ഇതിനകം മൂന്നുലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്.

ഇക്കൊല്ലമാദ്യം ഡബ്ലു.ഡബ്ല്യു.ഇ ഗുസ്തി ചാമ്പ്യൻഷിപ്പിൽ ബിഗ് സ്‌ക്രീനിൽ വനിതാ താരങ്ങളുടെ പ്രകടനം സംപ്രേഷണം ചെയ്തതിന് സൗദിയിലെ കായിക മന്ത്രാലയ അധികൃതർ മാപ്പുചോദിക്കേണ്ടിവന്നിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും ആദ്യമായി ഇത്തരമൊരു പരിപാടി നേരിട്ട് കാണാൻ അനുമതി നൽകിയശേഷം നടന്ന ഗുസ്തി ചാമ്പ്യൻഷിപ്പാണ് വിവാദമായത്. അടുത്തിടെയാണ് സൗദിയിൽ സിനിമാ തീയറ്ററുകൾ തിരിച്ചുവന്നതും സ്ത്രീകൾക്കും കുട്ടികൾക്കും അനുമതി നൽകിയതും.

കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൊണ്ടുവന്ന പുരോഗമനാശയങ്ങൾക്കെതിരെ സൗദിയിൽ ഉയരുന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് എന്റർടെയ്ന്മെന്റ് അഥോറിറ്റി മേധാവിയുടെ പുറത്താകലും വിലയിരുത്തപ്പെടുന്നത്. ഭരണത്തിൽ ഉന്നത സ്വാധീനമുള്ള പലരും രാജകുമാരന്റെ നീക്കങ്ങളോട് എതിർപ്പുള്ളവരാണ്. പരസ്യമായി എതിർപ്പ് രേഖപ്പെടുത്തുന്നില്ലെങ്കിലും ഈ തരത്തിൽ സ്വാധീനമുപയോഗിച്ച് മതനിയമങ്ങൾ നിലനിർത്താനുള്ള ശ്രമത്തിലാണ് അവരെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP