Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വയറു കാണിക്കാതെ നിൽക്കുന്ന കാര്യം ആലോചിക്കാനെ വയ്യ; ബിക്കിനി വേഷം ഏറ്റവും ഇഷ്ടം; ആവശ്യമെങ്കിൽ മുഴുവൻ വസ്ത്രവും വേണ്ടെന്ന് വയ്ക്കും; വേൾഡ് കപ്പ് വേദിയിൽ നിറഞ്ഞ് നിൽക്കുന്ന ഈ സുന്ദരിയെ ഏറ്റവും സെക്സിസ്റ്റ് ഫുട്ബോൾ ഫാനായി തെരഞ്ഞെടുത്ത് ആരാധകർ

വയറു കാണിക്കാതെ നിൽക്കുന്ന കാര്യം ആലോചിക്കാനെ വയ്യ; ബിക്കിനി വേഷം ഏറ്റവും ഇഷ്ടം; ആവശ്യമെങ്കിൽ മുഴുവൻ വസ്ത്രവും വേണ്ടെന്ന് വയ്ക്കും; വേൾഡ് കപ്പ് വേദിയിൽ നിറഞ്ഞ് നിൽക്കുന്ന ഈ സുന്ദരിയെ ഏറ്റവും സെക്സിസ്റ്റ് ഫുട്ബോൾ ഫാനായി തെരഞ്ഞെടുത്ത് ആരാധകർ

റഷ്യൻ ഫുട്ബോൾ ടീമിന് കനത്ത പിന്തുണ പ്രഖ്യാപിച്ച് ഇപ്രാവശ്യത്തെ ലോകകപ്പിന് സമാറ അരീന സ്റ്റേഡിയത്തിലെത്തിയ നതാലി നെംചിനോവ എന്ന 28കാരി സുന്ദരിയെ ഫുട്ബോൾ ആരാധകർ ഇപ്പോൾ നെഞ്ചിലേറ്റിയിരിക്കുകയാണ്. തന്റെ മാതൃരാജ്യത്തിന്റെ ഫുട്ബോൾ ടീമിന്റെ കടുത്ത ആരാധികയായ ഈ പോൺ സ്റ്റാറിന് വയറു കാണിക്കാതെ നിൽക്കുന്ന കാര്യം ആലോചിക്കാൻ പോലും വയ്യെന്നാണ് റിപ്പോർട്ട്. ബിക്കിനി വേഷം ഏറ്റവും ഇഷ്ടമാണീ സുന്ദരിക്കെന്നും റിപ്പോർട്ടുണ്ട്. ആവശ്യമെങ്കിൽ മുഴുവൻ വസ്ത്രവും വേണ്ടെന്ന് വയ്ക്കാനും ഈ ഹോട്ട് സ്റ്റാറിന് തൊലിക്കട്ടിയുണ്ട്.

വേൾഡ് കപ്പ് വേദിയിൽ നിറഞ്ഞ് നിൽക്കുന്ന ഈ സുന്ദരിയെ ഏറ്റവും സെക്സിസ്റ്റ് ഫുട്ബോൾ ഫാനായാണ് ആരാധകർ തെരഞ്ഞെടുത്തിരിക്കുന്നത്. റഷ്യയുടെ പരമ്പരാഗത ശിരോവസ്ത്രമായ കൊക്കോഷ്നിക്ക് ധരിച്ചായിരുന്നു നതാലിയ സ്റ്റേഡിയത്തിൽ രംഗപ്രവേശം നടത്തിയിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രൂപ്പ് എ വേൾഡ് കപ്പ് മത്സരത്തിൽ റഷ്യ -ഉറുഗ്വേ മത്സരം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് റഷ്യൻ ആരാധകരെ ആവേശത്തിമിർപ്പിലാക്കി തന്റെ രാജ്യത്തിന്റെ ടീമിന് ഉറച്ച പിന്തുണയേകി നതാലിയ സ്റ്റേഡിയത്തിലെത്തിയത്.

ദിവസങ്ങൾക്ക് മുമ്പ് റഷ്യ-സൗദി മത്സരം നടക്കുന്നതിന് മുന്നോടിയായി നതാലിയ മോസ്‌കോയിലെ ലുസ്നികി സ്റ്റേഡിയത്തിലും നതാലിയ എത്തിയിരുന്നു. റഷ്യ എന്ന് മുദ്രണം ചെയ്ത ചെറിയ വെളുത്ത ടോപ്പ് ധരിച്ചായിരുന്നു അന്ന് ഈ സുന്ദരി ആരാധകരെ ആവേശത്തിമർപ്പിലാക്കാനെത്തിയിരുന്നത്. റഷ്യയുടെ പതാക വീശിയായിരുന്നു അന്ന് താരം റഷ്യൻ ടീമിന് പിന്തുണയേകിയിരുന്നത്. നിരവധി എക്സ്-റേറ്റഡ് സിനിമകളിൽ തിളങ്ങിയ ഗ്ലാമർ നടി ഇത്തരത്തിൽ ലോകമാകമാനമുള്ള ഫുട്ബോൾ ആരാധകരുടെ മനം കവരുകയായിരുന്നു.

പോൺസിനിമികളിൽ അഭിനയിക്കുമ്പോൾ നതാലി നെംറ്റ്ചിനോവ, നതാലിയ ആൻഡ്രീവ, ഡെലിയാഹ് ജി, ഡാനിക്ക , അമൻഡ് , ആസ്യ, അന്നാബെൽ തുടങ്ങിയ പേരുകളാണ് ഉപയോഗിക്കുന്നത്. മോസ്‌കോയിലെ വിന്റേജ് ക്ലബിലെ പ്രൈവറ്റ് സെക്സ് പാർട്ടികളിലെ തിളങ്ങുന്ന താരം കൂടിയാണ് നതാലിയ.യൂറോ 2016ന്റെ സമയത്ത് ഫ്രാൻസിൽ വച്ച് റഷ്യൻ ടീമിനെ പിന്തുണച്ചും നതാലിയ ശ്രദ്ധേയയായിരുന്നു.

റഷ്യ വെയിൽസിനെതിരെ കളിക്കുമ്പോൾ മാതൃരാജ്യത്തെ പിന്തുണച്ച് നതാലിയ സജീവമായിരുന്നു. മോസ്‌കോയിലെ ബിസിനസുകാരനും സെബ്ര ഫിറ്റ്നെസ് ക്ലബ്സിന്റെ സ്ഥാപകനും ജനറൽ ഡയറക്ടറുമായ സെർജി റോഷ്ചുപ്കിനെയാണ് തന്റെ 18ാം വയസിൽ നതാലിയ വിവാഹം കഴിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP